Latest News

നടി മാളവികയുടെ വിവാഹാഘോഷം തുടങ്ങി; ബ്രൗൺ നിറത്തിലെ ധാവണിയിൽ സുന്ദരിയായി താരം; ചിത്രങ്ങൾ വൈറൽ

Malayalilife
നടി മാളവികയുടെ വിവാഹാഘോഷം തുടങ്ങി; ബ്രൗൺ നിറത്തിലെ ധാവണിയിൽ സുന്ദരിയായി താരം; ചിത്രങ്ങൾ വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ പരിചിതയാണ് നടി മാളവിക കൃഷ്‌ണദാസ്‌. ഡാൻസർ, അവതാരക, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയിട്ടുണ്ട് താരം. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക ശ്രദ്ധ നേടുന്നത്. തുടർന്ന് അവതാരകയായും അഭിനേത്രി ആയുമെല്ലാം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. എന്നാൽ മാളവിക കൂടുതൽ ശ്രദ്ധ നേടുന്നത് മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. അതിന് ശേഷം സിനിമയിലേക്കും മാളവിക എത്തി.

ഇപ്പോഴിതാ മെയ് ആദ്യ ആഴ്ചയിൽ ഉണ്ടെന്നു പറഞ്ഞ മാളവികയുടെ കല്യാണ ആഘോഷങ്ങൾ തുടങ്ങി എന്നുള്ള ചിത്രങ്ങളാണ് പുറത്തുവരുന്നത്. കല്യാണത്തിന് മുമ്പുള്ള മെഹന്ദി ആഘോഷ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബ്രൗൺ നിറത്തിലുള്ള ഹാഫ് സാരി ധരിച്ചാണ് താരം മെഹന്ദി ആഘോഷിച്ചത്. ഒട്ടും മേക്കപ്പില്ലാത്ത മാളവികയുടെ മുഖം ആരാധകർ ഏറ്റെടുത്തു. കൂടുതൽ വിശേഷങ്ങൾ പാടത്തിന്റെ യൂട്യൂബ് വീഡിയോയിലൂടെ വരുമെന്ന് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. നിരവധി പേരാണ് താരത്തിന്റെ മെഹന്തി ആഘോഷം കണ്ട് സന്തോഷിച്ച ആശംസകൾ അറിയിച്ചത്. വലിയ കമ്മലും ക്രീം നിറത്തിലുള്ള ബ്ലൗസും പാവാടയും അതിന് ചേരുന്ന ബ്രൗൺ നിറത്തിലുള്ള ഷോളും ധരിച്ച് അതീവ സുന്ദരിയായി നിൽക്കുന്ന താരത്തിന് മാറ്റുകൂട്ടുന്നതായിരുന്നു കൈ മുഴുവനുള്ള മെഹന്ദി.

അടുത്തിടെയാണ് മാളവികയുടെ വിവാഹം തീരുമാനിച്ചത്. നടി തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ സർപ്രൈസായി വിവാഹ വിശേഷം പങ്കുവച്ചത്. നായികാ നായകനിൽ മാളവികയുടെ സഹ മത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെ ആണ് താരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. ചെറിയ രീതിയിൽ നടത്തിയ വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളൊക്കെ മാളവിക തന്റെ ആരാധകരുമായി പങ്കുവച്ചിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളും ഓരോന്നായി മാളവിക പങ്കുവയ്ക്കുന്നുണ്ട്.

Actress Malavika Krishnadas mehandi function

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക