Latest News

കുടുംബ പ്രേക്ഷകരുടെ  സംവിധായകനായ ഷിജു അരൂരിന്റെ  പുതിയ സീരിയല്‍ മധുരനൊമ്പരക്കാറ്റ് ഹിറ്റിലേക്ക്

Malayalilife
കുടുംബ പ്രേക്ഷകരുടെ  സംവിധായകനായ ഷിജു അരൂരിന്റെ  പുതിയ സീരിയല്‍ മധുരനൊമ്പരക്കാറ്റ് ഹിറ്റിലേക്ക്

മലയാള ടെലിവിഷന്‍ സീരിയല്‍ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സംവിധായകനാണ്  ഷിജു അരൂര്‍..ഒട്ടനവധി മെഗാ സീരിയലുകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്..കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന  ഒരുപിടി സീരിയലുകള്‍  മലയാളികള്‍ക്ക് സമ്മാനിച്ച ഷിജു അരൂരിന്റെ   ഇപ്പോള്‍ സി കേരളയില്‍ എല്ലാദിവസവും രാത്രി 8 മണിക്ക്  സംപ്രേക്ഷണം ചെയ്തുവരുന്ന മധുരനൊമ്പരക്കാറ്റ് എന്ന സീരിയല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. 

 കഴിഞ്ഞ 30  വര്‍ഷത്തിലേറെയായി ടെലിവിഷന്‍ സീരിയല്‍ മെഗാ എപ്പിസോഡ് രംഗത്ത് സജീവമാണ് ഈ സംവിധായകന്‍. കുടുംബിനികളുടെ ഹരമായ ഭാഗ്യദേവത എന്ന സീരിയല്‍ ഷിജു അരൂരിന്റെ ആദ്യ  സംവിധാന സംരംഭം ആയിരുന്നു. പിന്നീട് സംവിധാനം ചെയ്ത കൃഷ്ണതുളസി, അല്ലിയാമ്പല്‍, അനുരാഗഗാനം പോലെ തുടങ്ങിയ സീരിയലുകളും പ്രേക്ഷകരുടെ മനം കവര്‍ന്നവ ആയിരുന്നു. 

 സീരിയല്‍ പരമ്പര   ചരിത്രത്തില്‍ പാലക്കാട് പോലെ ഹരിതാഭയാര്‍ന്ന വേറിട്ട ലൊക്കേഷനില്‍ ചിത്രീകരിച്ച സീരിയലാണ് മധുരനൊമ്പരക്കാറ്റ്.  തന്മാത്ര എന്ന സിനിമയിലൂടെ കടന്നുവന്ന മീരാ വാസുദേവ് പ്രധാന കഥാപാത്രം ചെയ്യുന്നു. വിവേക് ഗോപന്‍,ബോബന്‍ ആലുംമൂടന്‍,മഹേഷ്,യവനിക ഗോപാലകൃഷ്ണന്‍,മാത്യു ജോട്ടി, പ്രദീപ് ഗൂഗിളി, വിബീഷ, ബിഗ് ബോസ് താരം മനീഷ തുടങ്ങിയ ഒട്ടനവധി താരങ്ങളും ഇതില്‍ വേഷമിടുന്നു. നിര്‍മ്മാണം വിക്ടറി വിഷ്വല്‍സ്. രമണാ ബംഗാരു, സുറ വേണുഗോപാല്‍ എന്നിവരാണ്. പി ആര്‍ ഓ. എം കെ ഷെജിന്‍

maduranombarakaT hit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES