മകളുടെ പ്രണയം കാണാന്‍ വയ്യാത്തതിനാല്‍ താന്‍ ഇപ്പോള്‍ ബിഗ്‌ബോസ് കാണാറില്ലെന്ന് മാണി പോള്‍; പേളിക്കു ക്ലാസ്ട്രോഫോബിയെന്ന മാനസീക പ്രശ്‌നമെന്നും അച്ഛന്‍ 

Malayalilife
മകളുടെ പ്രണയം കാണാന്‍ വയ്യാത്തതിനാല്‍ താന്‍ ഇപ്പോള്‍ ബിഗ്‌ബോസ് കാണാറില്ലെന്ന് മാണി പോള്‍; പേളിക്കു ക്ലാസ്ട്രോഫോബിയെന്ന മാനസീക പ്രശ്‌നമെന്നും അച്ഛന്‍ 

ബിഗ്ബോസിലെ ശ്രദ്ധേയ മത്സരാര്‍ഥികളായ പേളി ശ്രീനിഷ് പ്രണയത്തില്‍ ആരാധകര്‍ക്ക് ഉള്ളതുപോലെ തന്നെ കണ്‍ഫ്യുഷനിലാണ് പേളിയുടെയും ശ്രീനിയുടെയും വീട്ടുകാരും. പ്രണയം സത്യമാണോ അതോ കള്ളമാണോ എന്നൊന്നും തിരിച്ചറിയാന്‍ ഇരുവരുടെയും വീട്ടുകാര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് സത്യം. ഇപ്പോഴിതാ പേളിക്ക് ബിഗ്ബോസിലെത്തിയതിന് പിന്നാലെ ചെറിയ മാനസികപ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് പിതാവ് മാണി പോള്‍.

മോട്ടിവേഷണല്‍ സ്പീക്കറും പേഴ്സണാലിറ്റി ട്രയിനറുമൊക്കെയാണ് പേളിയുടെ പിതാവ് മാണി പോള്‍. മനുഷ്യമനസുകള്‍ മനസിലാക്കാന്‍ മാണി പോളിന് പ്രത്യേക കഴിവാണുള്ളത്. അതുകൊണ്ട് തന്നെ മകളെ മനസിലാക്കാനും മാണി പോളിന് എളുപ്പം സാധിക്കും. ബിഗ്ബോസിലെത്തിയ പേളി ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് ക്ലാസ്ട്രോഫോബിയ എന്ന മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളാണെന്നാണ് മാണിപോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. 

ശരീരവേദനയെക്കാള്‍ വലിയ സൈക്കോളജിക്കല്‍ പെയിനാണ്  ബിഗ്ബോസിനുള്ളില്‍ പേളി അനുഭവിക്കുന്നതെന്നാണ് മാണി പറയുന്നത്. ഇത്തരം ലക്ഷണമുള്ളവരില്‍ മൂഡ് സ്വിഗ്സ് ഉണ്ടാകും അതാണ് ഇടയ്ക്ക് കരയുന്ന പേളി തൊട്ടടുത്ത നിമിഷത്തില്‍ ചിരിക്കുന്നതും പാട്ടുപാടുന്നതും. എന്നാല്‍ അത് ഒരു രോഗമല്ലെന്നും അവസ്ഥയാണെന്നും ബിഗ്ബോസില്‍ നിന്നും പുറത്ത് വരുമ്പോള്‍ ഇത് മാറുമെന്നും മാണി കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം ശ്രീനിയുമായുള്ള പ്രണയത്തിന്റെ കാര്യത്തില്‍ പ്രേക്ഷകര്‍ക്കെന്ന പോലെ മാണിക്കും സത്യമെന്തെന്ന് അറിയില്ല. എന്താലായും പേളിയുടെ ഇഷ്ടം നടക്കട്ടെയെന്നാണ് മാണി പറയുന്നത്. ബിഗ്ബോസിലെത്തിയപ്പോള്‍ ഉണ്ടായ ഒറ്റപ്പെടലില്‍നിന്നും പുറത്തുകടക്കാന്‍ പേളിക്ക് കിട്ടിയ മാര്‍ഗമാണ് ശ്രീനിഷ് എന്നാണ് താന്‍ കരുതുന്നതെന്ന് മാണി പോള്‍ പറയുന്നു. മകളുടെ പ്രണയം കാണുന്നത് അത്ര രസമല്ലാത്തതിനാല്‍ താന്‍ ബിഗ് ബോസ് ഇപ്പോള്‍ കാണാറില്ലെന്നും മാണി പോള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും മോട്ടിവേറ്റ് ചെയ്യുന്ന ആളാണ് പേളിയെങ്കിലും അവള്‍ക്ക് സ്വയം മോട്ടിവേറ്റ് ചെയ്യാന്‍ പറ്റുന്നില്ലെന്നത് തന്നെയും അതിശയിപ്പിക്കുന്നുവെന്നും മാണി പോള്‍ വ്യക്തമാക്കി.


 

Read more topics: # Maaney paul
maaney paul her father talks about pearle

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES