നിമിഷ് രവി എന്ന് പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് നടന്‍ കൃഷ്ണകുമാറിന്റെ മൂത്തമകള്‍ അഹാനയെയാണ്. കാരണം നിമിഷ് രവിലെ മലയാളികളുടെ ഇടയില്‍ പ്രസിദ്ധനായത് അഹാനയിലൂടെയാണ് എന്ന് വേണം കരുതാന്‍. അഹാനയുടെ വീട്ടിലെ എല്ലാ ചടങ്ങിലും നിമിഷ് രവി പങ്കെടുത്തിരുന്നു. അഹാന നായികയായി എത്തിയ ചിത്രമായ ലൂക്കായിലാണ് നിമിഷ് രവി എന്ന സിനിമാറ്റോഗ്രാഫര്‍ ആദ്യമായി സിനിമ ചെയ്യുന്നത്. അന്ന് അഹാനയ്ക്കൊപ്പം തുടങ്ങിയ സൗഹൃദം ഇന്നും നിലനിന്ന് പോകുന്നുണ്ട്. ഇടയ്ക്ക് സിന്ധു കൃഷ്ണയും പറഞ്ഞിട്ടുണ്ട് നിമിഷ് രവി വീട്ടിലെ അംഗത്തിനെ പോലെയാണെന്ന്. എന്നാല്‍ അതിലുപരി നിമിഷ് ഇപ്പോള്‍ മലയാളിത്തിന്റെ മികച്ച ഒരു സിനിമാറ്റോഗ്രാഫറായി പേര് എടുത്തിരിക്കുകയാണ്. ലോക ചാപ്റ്റര്‍ 1 എന്ന ചിത്രത്തിലൂടെ നിമിഷ് രവി ഇപ്പോള്‍ എല്ലാവരുടെയും സംസാര വിഷയമായി മാറിയിരിക്കുന്നത്.
തിരുവനന്തപുരം കുറവന്‍കോണത്ത് റിയല്‍ എസ്റ്റേറ്റ് വ്യവസായി രവിയുടെയും സ്നേഹയുടെയും മകനാണ് നിമിഷ്. സഹോദരി നികിത ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിനി. മകനെ വിഷ്വല്‍ കമ്യൂണിക്കേഷനു വിട്ടതു നന്നായെന്നു വീട്ടുകാര്‍ക്കു തോന്നുംവിധമായിരുന്നു നിമിഷിനു ലഭിച്ച അഭിനന്ദനങ്ങള്‍. പ്ലസ് വണില്‍ പഠിക്കുമ്പോള്‍ നിമിഷും സുഹൃത്തും കൂടി ഒരു ഷോട് ഫിലിം ചെയ്തു. സുഹൃത്ത് അതോടു കൂടി 'സിനിമ' വിട്ടു. പക്ഷേ നിമിഷിന്റെയൊപ്പം അന്നുമുതല്‍ സിനിമയങ്ങു കൂട്ടുകൂടി. പ്ലസ്ടുവിനു ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍(എംസിസി) വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠനം. അക്കാലത്താണ് അരുണ്‍ ബോസിനെ പരിചയപ്പെടുന്നത്. എംസിസിയില്‍ ജേണലിസം അധ്യാപകനായിരുന്നു അരുണ്‍. അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളുടെ ചില വിഡിയോ വര്‍ക്കുകള്‍ ചെയ്തത് നിമിഷായിരുന്നു. പക്ഷേ ഇരുവരും പരിചയപ്പെട്ടത് ഫെയ്സ്ബുക്കിലൂടെ. എഫ്ബി ചാറ്റിലെ ഒരു 'ഹായ് സാര്‍' ബന്ധം നിമിഷിനെ എത്തിച്ചത് ലൂക്കയിലായിരുന്നു. ഒന്നര വര്‍ഷം മുന്‍പേ ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചിരുന്നു. പഠനത്തിനു പിന്നാലെ ഷോട് ഫിലിമുകളും മ്യൂസിക് വിഡിയോകളും പരസ്യചിത്രങ്ങളുമൊക്കെയായി ജീവിച്ചു വരികയായിരുന്നു നിമിഷ്. ഇടയ്ക്ക് ചില തമിഴ് ചിത്രങ്ങളില്‍ അസി. ക്യാമറാമാനുമായി.
പിന്നീട് നിമിഷിനെ തേടി വന്നത് ഒരുപിടി മികച്ച ചിത്രങ്ങളാണ്. ലൂക്കയുടെ വിജയത്തിന് ശേഷം
കിട്ടിയ പടങ്ങള്‍ കിടിലമാക്കാനുള്ള പുതുപരീക്ഷണങ്ങളുടെ പണിപ്പുരയിലായിരുന്നു ഈ ചെറുപ്പക്കാരന്‍. ദുല്‍ഖറിന്റേതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കുറുപ്പിലേക്ക് നിമിഷിനെ വിളിക്കുന്നത് ഡിക്യൂ ആണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഡിക്യൂ വലിയ റിസ്‌കാണ് ജീവിതത്തില്‍ എടുത്തത്. പക്ഷേ ആ ചിത്രത്തിന്റെ ഓരോ ഫ്രെിയും പറയുമായിരുന്നു ഡിക്യൂവിന് നിമിഷ് രവി എന്ന ഛായാഗ്രാഹകനില്‍ തെറ്റിയില്ല എന്ന്. കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് ഉണ്ടാകുന്നത്. ഒരു പിരിയോഡിക് സിനിമയുടെ വശ്യതയില്‍ തീര്‍ത്ത രംഗങ്ങള്‍. ആ സിനിമയില്‍ എന്താണോ പറയാന്‍ ഉദ്ദേശിക്കുന്നത് അതിന് വേണ്ടുന്ന കളര്‍ ഗ്രേഡിങ് എല്ലാം കൊടുത്ത് ചിത്രത്തിനെ മനോഹരമാക്കിയ നിമിഷ് രവി ബ്രില്ല്യന്‍സ്. ഷൂട്ടി ചെയ്യുമ്പോള്‍ ആ ടെക്നിഷ്യന്‍ അവിടെ ഉണ്ടെന്ന് തോന്നില്ല. നമ്മള്‍ അറിയാതെ തന്നെ അയാള്‍ നമ്മളെ ഒപ്പിയെടുക്കും. ഒരു ആക്ടറെ സംബന്ധിച്ച് അത് നല്‍കുന്ന കംഫര്‍ട്ട് വലുതാണെന്ന് ദുല്‍ഖര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വിന്റ്‌റേജ് ലുക്കില്‍ ദുല്‍ഖറിനെ ഒപ്പിയെടുക്കാന്‍ മറ്റാര്‍ക്കും തന്നെ സാധിച്ചിട്ടില്ല. പിന്നീട് ലഭിച്ച ചിത്രമാണ് മമ്മൂട്ടിയുടെ വ്യത്യസ്ഥമായ കഥാപാത്രത്തിലൂടെ പുറത്ത് ഇറങ്ങിയ റോഷാക്ക് എന്ന ചിത്രം. ഇതിലൂടെ നിമിഷ് രവി പ്രേക്ഷകര്‍ക്ക് നല്‍കിയത് മികച്ച ഫ്രെയ്മുകള്‍ ആയിരുന്നു. ഇതുവരെ മലയാള സിനിമകളില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കളറിങ്ങും എല്ലാം നിമിഷ് രവി എന്ന ഛായാഗ്രാഹകന്‍ റോഷാക്ക് എന്ന ചിത്രതത്തില്‍ കൊണ്ടുവന്നു.
വീണ്ടും ലക്കി ഭാസ്‌ക്കറില്‍ നിമിഷിനെ കൊണ്ടുവന്ന് ഞെട്ടിച്ചു. അതിന് മറ്റൊരു ഉദാഹരമാണ് ദുല്‍ഖര്‍ നിമിഷിന്റെ രണ്ടാമത്തെ കൂട്ട് കെട്ടില്‍ പുറത്ത് ഇറങ്ങിയ ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രം. ആദ്യം മുതല്‍ സിനിമ അവസാനം വരെ ദുല്‍ഖറിന്റെ അഭിനയത്തിന് ഒപ്പം മികച്ച ഒരു വിഷ്വല്‍ ട്രീറ്റാണ് നിമിഷ് രവി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. നിഴലുകളെ പോലും ലൈറ്റങ്ങിലൂടെ മികച്ചതാക്കാന്‍ സാധിക്കുന്ന ഒരു പവര്‍ഫുള്‍ കഴിവ് തന്നെ നിമിഷ് രവി എന്ന ഛായാഗ്രാഹകന് ഉണ്ട് എന്ന് വേണം പറയാന്‍. പിന്നീട് ഇറങ്ങിയ കിങ് ഓഫ് കൊത്തിയിലും നിമിഷ് രവി മാജിക്ക് ആവര്‍ത്തിച്ചു. അതിലെ ടീസറും കലാപകാരി എന്ന പാട്ടുമൊക്കെ മലയാള ചിത്രത്തിന്റെ തന്നെ സിനിമാറ്റോഗ്രഫിയെ പൊളിച്ചടക്കുന്ന രീതിയിലായിരുന്നു. ഓരോ ഷോട്ടും നിമിഷ് രവി ക്യാമകറികള്‍ പകര്‍ത്തിയത് അദ്ദേഹത്തിന്റെ എല്ലാം കഴിവുകളും ഉപയോഗിച്ചാണ്. മമ്മൂട്ടി ചിത്രമായ ബസൂക്കയിലും നിമിഷ് രവി മമ്മൂട്ടിയെ അവതരിപ്പിച്ചത് അതുപോലെ തന്നെയാണ്. ഈ പടത്തിലേക്ക് എത്തുന്നത് മുന്‍പ് തന്നെ നിമിഷിന്റേതായി ആകെ ഇറങ്ങിയത് സാറാസും ലൂക്കയും. ഇപ്പോള്‍ കരിയറില്‍ വിജയിച്ച് നില്‍ക്കുകയാണ് നിമിഷ്. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ലോക ചാപറ്റര്‍ ഒന്നിന്റെ വിഷ്വല്‍ ട്രീറ്റാണ് എല്ലാവരും പ്രശംസിക്കുന്നത്. ഇംഗ്ളീഷ് പടങ്ങളോട് കിടപിച്ച് നില്‍ക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഓരോ വിഷ്വല്‍സും നിമിഷ് രവി മലയാള സിനിമാ പ്രേമികള്‍ക്ക് വേണ്ടി നല്‍കിയിരിക്കുന്നത്.
ഇന്ന് നിമിഷിന്റെ ജീവിതത്തിലെ ഒരു മെന്റര്‍ കൂടിയാണ് ദുല്‍ഖര്‍. നിമിഷ് എന്ത് ചെയ്യുന്നുണ്ടെങ്കിലും അതില്‍ പുള്ളിയുടെ ഒരു ഇന്‍ഫ്‌ളുവന്‍സ് ഉറപ്പായും ഉണ്ടാകും. അത്രമാത്രം പ്രാധാന്യം ദുല്‍ഖറിന് നിമിഷ് നല്‍കുന്നുണ്ട്. എന്ത് കാര്യത്തിനും വിളിക്കാനുള്ള ഒരു ഫ്രീഡം രണ്ടുപേര്‍ക്കും തമ്മിലുണ്ട്. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട്. നിമിഷ് രവിയെ കുറിച്ച് പറയുമ്പോള്‍ അഹാനയെ കുറിച്ച് പറയാതിരിക്കാന്‍ സാധിക്കില്ല. ലൂക്ക എന്ന ചിത്രം മുതില്‍ നിമിഷും അഹാനയും കൂട്ടുകാരാണ്. നിമിഷാണ് അഹാനയെ ചിത്രത്തിലേ്ക്ക് എത്തിക്കുന്നത് തന്നെ. സൗഹൃദം മാറി രണ്ട് പേരും തമ്മില്‍ പ്രണയത്തിലുമാണ് എന്ന് പറയാതെ പറയേണ്ടി വരും. ഈ അടുത്തിടെ നിമിഷുമായി അഹാന നില്‍ക്കുന്ന ചിത്രം വളരെയധികം വൈറലായിരുന്നു. രണ്ട് പേരുടെയും തമ്മില്‍ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയിരുന്നു. കരിയറില്‍ എന്തെങ്കിലും ഒക്കെ ആയിട്ട് എന്ന തീരുമാനത്തിലാണ് നിമിഷും അഹാനയും. ഇപ്പോള്‍ എല്ലാവരും ഒന്നിച്ച് കയ്യടിക്കുന്ന നിമിഷ് ലൈഫില്‍ സെറ്റിലായിരിക്കുകയാണ്. അഹാനയും പുതിയ ബിസിനസ്സും ഒക്കെയായി തിരിക്കിലാണ്. ഇനി ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍..