ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലില്‍ തുടക്കത്തില്‍ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേത വെങ്കട്ട് ആയിരുന്നു.
. 1 മുതല്‍ 56 വരെയുള്ള എപ്പിസോഡിലായിരുന്നു ഇവര്‍ അഭിനയിച്ചിരുന്നത്. പക്ഷേ പിന്നീട് ഇവര്‍ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. 57 മുതല്‍ 110 വരെയുള്ള എപ്പിസോഡുകളില്‍ അഭിനയിച്ചത് അമേയ നായര്‍ എന്ന നടിയായിരുന്നു. ഡാന്‍സറും മോഡലുമൊക്കെയാണ് താരം. മികച്ച അഭിനയമാണ് അമേയ സീരിയലില്‍ കാഴ്ച വച്ചത്. എന്നാല്‍ അധികം വൈകാതെ തിരുവോണം നാളില്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്ന മെഗാ എപ്പിസോഡില്‍ വീണ്ടും വേദിക എന്ന കഥാപാത്രത്തെ മാറിയിരുന്നു. അമേയ നായര്‍ക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രമായി എത്തിയിരിക്കുന്നത്. അമേയയുടെ അപ്രതീക്ഷിത പിന്‍മാറ്റം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അമേയയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിരന്തരമായി ആരാധകര്‍ എന്തുകൊണ്ടാണ് പിന്‍മാറിയതെന്ന് ചോദിച്ചിരുന്നെങ്കിലും താരം മറുപടി നല്കിയിരുന്നില്ല. ഇപ്പോള്‍ ഫ്ളവേഴ്സിലെ കൂടത്തായി സീരിയലിലേക്ക് എത്തിയിരിക്കയാണ് അമേയ.
കൂടത്തായിയിലേക്ക് എത്തുന്നതിനു വേണ്ടിയാണോ വേദികയെ ഉപേക്ഷിച്ചത് എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. കുടുംബവിളക്കില്‍ നിന്നുള്ള താരങ്ങളുടെ പിന്മാറ്റം അടുത്തിടക്ക് ഏറെ ചര്‍ച്ച ആകുന്നുണ്ട്. നടന്‍ ശ്രീജിത്തിന്റെ പിന്മാറ്റവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.നടിയും ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ ആണ് ഇപ്പോള്‍ വേദികയെ അവതരിപ്പിക്കുന്നത്. തമിഴ് സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ നടിയാണ്. മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്സിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.