Latest News

ജോജു ജോര്‍ജ് നായകായി അഭിനയിച്ച ജോസഫ്  എന്ന ചിത്രത്തെ പുകഴ്ത്തി ജപ്പാനില്‍ നിന്ന് കുറിപ്പ്;കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു-മസയോഷി തമുറ

Malayalilife
ജോജു ജോര്‍ജ് നായകായി അഭിനയിച്ച ജോസഫ്  എന്ന ചിത്രത്തെ പുകഴ്ത്തി ജപ്പാനില്‍ നിന്ന് കുറിപ്പ്;കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു-മസയോഷി തമുറ

എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോജു ജോര്‍ജ് നായകായി അഭിനയിച്ച ജോസഫ്  എന്ന ചിത്രത്തെ പുകഴ്ത്തി ജപ്പാനില്‍ നിന്ന് കുറിപ്പ്. ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ മസയോഷി തമുറയാണ് ജോസഫിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ സിനിമ തന്നെ ഞെട്ടിച്ചെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് ജോജു ജോര്‍ജ് കുറിപ്പിലൂടെ പങ്കുവെച്ചത്.


ഇന്ത്യയെ പഠിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍കാരനാണ് ഞാന്‍. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ജോസഫ്. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് അയാള്‍ അതു ചെയ്യുന്നത്. നൃത്തവും സന്തോഷവും നിറഞ്ഞ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ വ്യത്യസ്തം! പല ജപ്പാന്‍കാരും കരുതുന്നത് ഇന്ത്യന്‍ സിനിമ എന്നു പറഞ്ഞാല്‍ അതില്‍ കുറെ നൃത്തം ഉണ്ടാകുമെന്നാണ്.വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവര്‍ക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാന്‍കാര്‍ കൂടുതല്‍ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ.എന്നും അദ്ദേഹം പറഞ്ഞതായി കുറിപ്പിലുണ്ട് 

 


 

Read more topics: # joju joseph ,# movie,# joseph
joju joseph movie joseph

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES