Latest News

ഇനിയുമിങ്ങനെ കൂടാന്‍ എത്ര ദിവസം കാത്തിരിക്കണം; കുടുംബത്തെക്കുറിച്ച് കുറിപ്പുമായി ജസ്ല

Malayalilife
topbanner
ഇനിയുമിങ്ങനെ കൂടാന്‍ എത്ര ദിവസം കാത്തിരിക്കണം; കുടുംബത്തെക്കുറിച്ച് കുറിപ്പുമായി ജസ്ല

സോഷ്യല്‍ മീഡിയിലൂടെയും ബിഗ്‌ബോസ് ഷോയിലൂടെയുമാണ് ജസ്ല മാടശ്ശേരിയെ മലയാളികള്‍ കൂടുതലായി അറിഞ്ഞത്. ബിഗേബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ജസ്ലയെ ഷോയിലൂടെ കൂടുതലായി അടുത്തറിയാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചു. എന്തിനെക്കുറിച്ചും തന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന ആളാണ് ജസ്ല. സോഷ്യല്‍ ആക്ടിവിസ്റ്റ് കൂടിയായ ജസ്ല പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തന്റെ ചില എഴുത്തുകളിലൂടെ കുടുംബത്തിനോടുളള സ്‌നേഹവും ജസ്ല പ്രകടിപ്പിക്കാറുണ്ട്. ഇപ്പോള്‍ വീട്ടില്‍ നിന്നംു തിരികെ പോകുന്നതിന്റെ വിഷമം പങ്കുവയ്ച്ചുകൊണ്ടുളള ജസ്ലയുടെ പോസ്റ്റുകളാണ് വൈറലാകുന്നത്.

ദാ വണ്ടി പുറപ്പെടുകയാണ് കൊച്ചിയിലേക്ക്. ഇത്രയും ദിവസം വീട്ടില്‍ തുടര്‍ച്ചയായി നില്‍ക്കുന്നത്..വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. ചെറിയ പെരുന്നാള് ദിവസം ഫോര്‍ട് കൊച്ചിയിലേക്ക് ഉപ്പയും ഉമ്മയും വന്നിരുന്നു. എന്നെ കൊണ്ട് വരാന്‍...ലോക് ഡൗണില്‍ ഞാന്‍ കൊച്ചിയില്‍ സേഫാണെന്നറിയാമെങ്കിലും അവര്‍ക്ക് ദിവസവും 3 നേരമെങ്കിലും ഗുളിക കുടിക്കുംപോലെ എന്നെ വീഡിയോ കാള്‍ ചെയ്ത് കാണണം. എനിക്കും അങ്ങനാണ്.അവരോട് സംസാരിക്കാതെ തുടങ്ങുന്ന ദിവസങ്ങള്‍ ഞാന്‍ അലോസരപ്പെടാറുണ്ട്. ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയ കാലം മുതല്‍ ഇങ്ങനാണ്..വീട്ടില്‍ വല്ല ലീവും കിട്ടിയാലേ വരു. അല്ലേല്‍ ഇടക്ക് അവര്‍ അവിടെ വന്നു നില്‍ക്കും...വീട്ടില്‍ വന്നാലും ജോലിയുടെ ടെന്‍ഷന്‍സ് ആണ് സാധാരണ ഉണ്ടാവാറ്..ഇത്തവണ കുറച്ച് നീണ്ട ലീവ് തന്നെ എടുത്താണ് വന്നത്', തുടങ്ങിയ വിശേഷങ്ങള്‍ ആണ് ജസ്ല കുറിപ്പിലൂടെ പറഞ്ഞുതുടങ്ങിയത്.

ഉമ്മക്കും ഉപ്പക്കും അനിയനും ഇത്താക്കും മക്കള്‍ക്കുമൊപ്പം..കുറെ ദിവസങ്ങള്‍. അതിനിടയില്‍ വീടുപണിയും ഗാര്‍ഡണിങ്ങും..കുറച്ച് ലോക്ഡൗണ്‍ ഷോര്‍ട് ഫിലിംസും...വരയും എഴുത്തുകളുമൊക്കെയായി ദിവസങ്ങള്‍ പോയതറിഞ്ഞില്ല.. വര്‍ഷങ്ങള്‍ക്കിപ്പുറം..ഞാന്‍ വരച്ചു തുടങ്ങി വീണ്ടും..വീണ്ടും ഇടവേളയിലേക്കാണ്. ഉപ്പയും ഉമ്മയും മക്കളും ഒരുമിച്ചിരുന്ന് കഥകള്‍ പറഞ്ഞ്..ചിരിച്ച് സന്തോഷിച്ച്..ഒത്തിരിയൊത്തിരി സംസാരിച്ച്..ഫാമിലി പ്ലാനിങ്ങുകളും..ചര്‍ച്ചകളും ഭക്ഷണവും ഒക്കെയായി കുറേ ദിവസങ്ങള്‍. ഇന്ന് വീണ്ടും ജോലിത്തിരിക്കുകളിലേക്ക് ഞാന്‍ യാത്രയാവുമ്പോള്‍. ഉള്ളിലൊരെരിച്ചിലാണ്..ഇനിയുമിങ്ങനെ കൂടണമെങ്കില്‍ എത്രദിവസം കാത്തിരിക്കണമെന്നറിയില്ലെന്നും ജസ്ല പറയുന്നു.
ഉപ്പയും ഉമ്മയും സഹോദരങ്ങളും കൂട്ടുകാരും മാത്രമടങ്ങിയ കുഞ്ഞു കുടുംബമാണെന്റേത്..അത്രയധികം സന്തോഷവും നോവും..ഞങ്ങള്‍ പരസ്പരം ചേര്‍ന്നിരുന്നാണ് ചിരിക്കാറും കരയാറും. കുടുംബം...സ്‌നേഹം...ചിരികള്‍...ഒക്കെ ജോലിത്തിരക്കുകളിലലിയുമ്പോള്‍ പലര്‍ക്കും നഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്..പക്ഷേ..എനിക്കത് കൂടുതലായി വരുന്നത് പോലെ തോന്നും. ഒരിക്കലും ഒറ്റക്കാക്കാതെ ചേര്‍ത്തുപിടിച്ച് ധൈര്യം തരാന്‍ അവരല്ലാതാരുണ്ട്.


ഇച്ചാപ്പിയെയും ചക്കിയേയും ഉമ്മക്കും ഉപ്പക്കും കൂട്ട് കൊടുത്താണ് പോകുന്നത്..അവരും എനിക്ക് ജീവനാണ്..എന്നോടൊപ്പമുണര്‍ന്ന് എന്നോടൊപ്പമുറങ്ങുന്നവര്‍..ഞാന്‍ ജോലിക്കും അനിയന്‍ ബാംഗ്ലൂറും ഇത്ത വീട്ടിലും പോയാല്‍ അവര്‍ക്കൊരു കൂട്ട്...എന്നെക്കാള്‍ അവര്‍ക്ക് കരുതലാവാന്‍..എന്നോ മരവിച്ച് മരവിച്ചില്ലാണ്ടാവുമായിരുന്ന എന്നെ....ഒരു തളര്‍ച്ചക്കും വിട്ട് കൊടുക്കാതിരിക്കാന്‍...ഉപ്പയും ഉമ്മയും കൂടെപ്പിറപ്പുകളും...കുറെ നല്ല സൗഹൃദങ്ങളും..കുറെ ...തെരുവുപട്ടികളും പൂച്ചകളും... കിളികളും യാത്രകളുമാണ്..താങ്ങിനിര്‍ത്തിയത്...ഇനിയുമങ്ങനെ എന്നുപറഞ്ഞുകൊണ്ടാണ് ജസ്ല പോസ്റ്റ് അവസാനിപ്പിക്കുന്നത്.


 

Read more topics: # jazla madasheri,# shares,# beautiful note
jazla madasheri shares beautiful note

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES