സീരിയല്‍ രംഗത്ത് ഏറെ തിരക്കുള്ള യുവനായകനാണ് നിരഞ്ജന്‍. ഫ്‌ള്വേഴ്‌സ് ചാനലിലെ മെഗാഹിറ്റ് സീരിയലായ' മൂന്നു മണി' യിലൂടെ എത്തിയ നിരഞ്ജന്‍ പിന്നീട് രാത്രിമഴയില്‍ നായകനായി. തുടര്‍ന്ന് ഏഷ്യാനെറ്റിലെ 'ചെമ്പട്ട് ' എന്ന സീരിയലിലും നായകനായി പ്രേക്ഷകരുടെ മുന്നിലെത്തി.ഇപ്പോള്‍ മഴവില്‍ മനോരമയിലെ 'സ്ത്രീ പദം എന്ന ഹിറ്റ് സീരിയല്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നിരഞ്ജന്‍.
കോട്ടയം കുടമാളൂരില്‍ ശ്രീകുമാറിന്റെയും കൃഷ്ണകുമാരിയുടെയും മകനാണ് നിരഞ്ജന്‍ എന്ന ശ്രീനാഥ് ജനിച്ചത്. സ്‌കൂള്‍ തലം മുതല്‍ക്കേ കലാരംഗത്തു സജീവമായിരുന്നു നിരഞ്ജന്‍.നടനായേ അടങ്ങൂ എന്ന വാശി ചെറുപ്പെ മുതല്‍ മനസ്സില്‍ സൂക്ഷിച്ചു അതിനായി പ്രയത്‌നിച്ചു. കഠിനമായി പ്രവര്‍ത്തിച്ചു.അമലഗിരി ബി.കെ കോളജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞ് ഇറങ്ങിയതോടെ അഭിനയമോഹം മനസ്സിലേക്ക് കയറി. അതിനിടയ്ക്ക് വൊഡാഫോണില്‍ സെയില്‍സ് ടീം മാനേജരായി ജോലിക്ക് കയറി. പക്ഷേ, അഭിനയ മോഹം ശ്വാസം മുട്ടിച്ചതോടെ വൊഡാഫോണിന്റെ പരിധിക്ക് പുറത്തിറങ്ങി നിരഞ്ജന്‍ . പിന്നീട് ഒന്നു രണ്ട് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു. അങ്ങിനെയാണ് തുടക്കം.
സുഹൃത്തുക്കള്‍ക്കൊപ്പം ഫിലിം ലൊക്കേഷനുകളില്‍ പോയി തുടങ്ങി. മൂന്നു മണി' ആണ് നിരഞ്ജന്റെ ആദ്യ സീരിയല്‍ ആയിരുന്നു. നൂറോളം പേര്‍ പങ്കെടുത്ത ഓഡീഷനില്‍ നിന്നാണ് നിരഞ്ജന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 'മൂന്നു മണി' യിലെ രവി എന്ന നായക കഥാപാത്രം സീരിയലിനൊപ്പം തന്നെ ഹിറ്റ് ആയി. അതോടെ നിരഞ്ജന്റെ തലയ്ക്കു മുകളില്‍ ശുക്രന്‍ ഉദിച്ചു. പിന്നീട് വിവിധ ചാനലുകളിലായി പത്തോളം സൂപ്പര്‍ ഹിറ്റ് സീരിയലുകള്‍. ' ചെമ്പട്ട് ,രാത്രിമഴ, സ്ത്രീ പദം, കാണാക്കുയില്‍' എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ.
കരിയറില്‍ വളര്‍ച്ച ഉണ്ടാക്കിയത് ബൈജു ദേവരാജ് സാറാണ്. ആദ്യമൊക്ക ഭയങ്കര പാടായിരുന്ന അഭിനയിക്കാനെന്നും എന്നാല്‍ എല്ലാവരും ഒരുപട് സപ്പോര്‍ട്ട് ചെയ്തു. ആ സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനുളള ധൈര്യം ലഭിച്ചതെന്നും നിരഞ്ജന്‍ സ്റ്റാര്‍ വാറിലൂടെ പറഞ്ഞു. ഇപ്പോള്‍ ഒരു പുതിയ സിനിമയില്‍ പ്രധാന വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിരഞ്ജന്‍. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്കുള്ള നിരഞ്ജന്റെ യാത്രയില്‍ നിറഞ്ഞ പ്രാര്‍ഥനയുമായി ഭാര്യ ഗോപിക ഒപ്പമുണ്ട്. മിനിസ്‌ക്രീനിലേക്കുളള വരവ് മുതല്‍ ഇതുവരെയുളള യാത്രയെക്കുറിച്ചു നിരഞ്ജന്‍ മലയാളി ലൈഫിനു പങ്കുവച്ച് അഭിമുഖം കാണാം.