Latest News

ഞങ്ങള്‍ സെറ്റില്‍ നല്ല സുഹൃത്തുക്കളാണെന്ന് മനീഷ്; ഈ സെറ്റില്‍ വെച്ചാണ് മനീഷേട്ടനെ ആദ്യമായി കാണുന്നതെന്ന് ശരത്; അരയന്നങ്ങളുടെ വീട്ടിലെ സ്വാമിനാഥനും സുബ്രുവും യഥാര്‍ഥ ജീവിതത്തില്‍ എങ്ങനെയാണെന്ന് അറിയുമോ; അരയന്നങ്ങളുടെ വീട്ടിലെ ചേട്ടനും അനിയനും..! അഭിമുഖം..

പി.എസ്.സുവര്‍ണ്ണ
ഞങ്ങള്‍ സെറ്റില്‍ നല്ല സുഹൃത്തുക്കളാണെന്ന് മനീഷ്; ഈ സെറ്റില്‍ വെച്ചാണ് മനീഷേട്ടനെ ആദ്യമായി കാണുന്നതെന്ന് ശരത്;  അരയന്നങ്ങളുടെ വീട്ടിലെ സ്വാമിനാഥനും സുബ്രുവും യഥാര്‍ഥ ജീവിതത്തില്‍ എങ്ങനെയാണെന്ന് അറിയുമോ; അരയന്നങ്ങളുടെ വീട്ടിലെ ചേട്ടനും അനിയനും..! അഭിമുഖം..


പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സീരിയലാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന അരയന്നങ്ങളുടെ വീട്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും വളരെ പെട്ടെന്നാണ് ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ഇറങ്ങി ചെന്നത്. ഇപ്പോഴിതാ സീരിയലിലെ നായകന്‍ സുബ്രുവും, സുബ്രുവിന്റെ സഹോദരന്‍ സ്വാമിയും അവരുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. 


മനീഷ് : ഞാന്‍ മനീഷ്, ഞാന്‍ ഇപ്പോള്‍ ഉള്ളത് അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ ലൊക്കേഷനിലാണ്. ഫ്‌ളവേഴ്‌സ് ടിവിയില്‍ 7 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. നിങ്ങള്‍ എല്ലാവരും കാണുന്നുണ്ടാവുമെന്ന് അറിയാം. ഈ സീരിയലില്‍ എന്റെ ക്യാരക്ടറിന്റെ പേര് സ്വാമിനാദന്‍ എന്നാണ്. അതിലെ ഹീറേ ആയിട്ട് ചെയ്യുന്ന ശരത്തിന്റെ ബ്രദര്‍ ആയിട്ടാണ് എന്റെ ക്യാരക്ടര്‍. വളരെ ഫണ്ണിയായിട്ടുള്ള ഒരു ക്യാരക്ടറാണ്. ഒരുപാട് സംഭവങ്ങള്‍ ചെയ്യാനുള്ള ഒരു ക്യാരക്ടറാണ്. അതിന്റെ പ്രത്യേകതകള്‍ എന്താണന്നുവെച്ച് കഴിഞ്ഞാല്‍ പ്രത്യേകിച്ച് വലിയ ജോലിയും കൂലിയുമൊന്നും ഇല്ല. പക്ഷെ എന്നാല്‍ പോലും വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ട് ഇറങ്ങുകയും, വെറുതെ ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുകയും . ഇടപെടുന്ന പല കാര്യങ്ങളും ചിലപ്പോള്‍ മണ്ടത്തരം ആവുകയും ചെയ്യും. അങ്ങനെ ചെയ്യുന്ന ഒരു ഫണ്ണി ടൈപ്പ് ക്യാരക്ടറാണ്. ഞാന്‍ എന്റെ കരിയറില്‍ അങ്ങനെ ചെയ്യാത്ത ഒരു ക്യാരക്ടറാണ്. ചെയ്തിട്ടുണ്ട് ഒരു കോമഡിയൊക്കെ ചെയ്തിട്ടുണ്ട് പക്ഷെ ഇതുപോലെ ഒരു ഫാമിലി ബെയിസിഡ് ആയിട്ടുള്ള ഒരു കോമിക്ക് ആയിട്ടുള്ള ഒരു ക്യാരക്ടര്‍ ഞാന്‍ ചെയ്തിട്ടില്ല. അപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് ടൈപ്പ് ക്യാരക്ടേഴ്‌സാണ് ഒന്ന് വില്ലനായിട്ട് ചെയ്യാനും പിന്നെ ഒന്ന് കോമഡി ചെയ്യാനും. അപ്പോള്‍ അതില്‍ കോമഡി ചെയ്യാന്‍ എനിക്ക് ഇതിലൂടെ കിട്ടി എന്നുള്ളതാണ് എന്റെ ഈ സെറ്റിലെ ഏറ്റവും വലിയ പ്രത്യേകത. എനിക്ക് അത് വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്നുണ്ട്. വളരെ നല്ല രീതിയില്‍ പോവുന്നുമുണ്ട് സീരിയല്‍. എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടിട്ടുമുണ്ട്. അതാണ് ഇപ്പോള്‍ അരയന്നങ്ങളുടെ വീട്ടില്‍ എനിക്ക് പ്രധാനമായി പറയാനുള്ള സംഭവം. 

സ്വാമി എന്ന അനിയനെ കുറിച്ച്?

ശരത് : ഈ സ്വാമി എന്ന ക്യാരക്ടര്‍ അവന്‍ ജനിച്ച അന്ന് മുതല്‍ എനിക്ക് പണിയായിട്ട് നടക്കുവാണ്. ആദ്യം അവന് കല്ല്യാണം കഴിക്കണം. ദീക്ഷ എന്നൊരു സംഭവം ഉണ്ടായിരുന്നു. അപ്പോള്‍ അത് എന്റെ തലയില്‍ തന്നെ കെട്ടിവെക്കാന്‍ കാണിച്ച ഒരു ശുഷ്‌ക്കാന്തി അവന്‍ ജോലിക്കോ കൂലിക്കോ കാണിച്ചില്ല. അതുകൊണ്ട അവനെക്കാളും മുമ്പ് എനിക്ക് കെട്ടേണ്ടി വന്നു. പിന്നെ കെട്ടിക്കഴിഞ്ഞെങ്കിലും എല്ലാം വളരെ ഭംഗിയായിട്ട് പൊയ്‌ക്കോണ്ട് ഇരുന്നതാണ്. അതിന്റെ ഇടയ്്ക്ക് അവനും ഒരു പെണ്ണിനെയും കൊണ്ട് വന്നു. പെണ്ണിന്റെ കൂടെ പെണ്ണിന്റെ അമ്മ. അച്ഛനെ പെരയ്്ക്ക് അകത്ത് കയറ്റിയില്ല. ഒരു കുടുംബത്ത മുഴുവന്‍ ഒറ്റ വിളിക്ക് കൂട്ടിക്കൊണ്ട് വന്ന ടീമാണ് അവന്‍. അതും കൂടെ വന്ന് കഴിഞ്ഞപ്പോള്‍ പിന്നെ പൊതുവേ കാണുന്നത് പോലെ കുശുമ്പും കൂനായിമയും. ഇവന്റെ പെണ്ണുംപിള്ളയാണ് കുശുമ്പ് കണ്ടുപിടിച്ചത്. അങ്ങനെ ഓരോന്ന് ഓരോന്ന് ചെയ്ത് കൂട്ടി കൂട്ടി ഞങ്ങളെ ഇടയ്ക്ക് ഒന്ന് ഞങ്ങളെ തെറ്റിക്കാനുള്ള ബോധപൂര്‍വ്വമായ പരിപാടിയൊക്കെ ഉണ്ടായിരുന്നു. അത് ചീറ്റി. അപ്പോള്‍ അടുത്തത് എന്തൊക്കയോ ആയി ഇറങ്ങിയിട്ട് ഉണ്ട് ആള്‍. അത് ഭാര്യയുടെ വാക്ക് കേട്ടുകൊണ്ട് ആണ്. എന്നാലും പുള്ളിക്ക് സ്വന്തമായിട്ട് നെകളിപ്പ് ഒക്കെയുണ്ട് എനിക്ക് അത് പറ്റുമെന്നൊക്കെ. ഇനി കണ്ട് അറിയാം എന്ത് സംഭവിക്കുമെന്ന്. ഇനി വീട് വില്‍ക്കേണ്ടി വരുമോന്നാണ് പേടി. 

മനീഷ് : പല പദ്ധതികളും ഇങ്ങനെ പ്ലാന്‍ ചെയ്ത് വരുന്നുണ്ട്. അത് ഏത് രീതിയില്‍ പോവുമെന്നുള്ളത് വഴിയെ ഞങ്ങള്‍ പറയാം. കാരണം നേരത്തെ പല കാരണങ്ങളും നിങ്ങള്‍ക്ക് പറഞ്ഞ് തന്ന് കഴിഞ്ഞാല്‍ കഥ കാണുന്നൊരു ത്രില്ല് നിങ്ങള്‍ക്ക് പോവും. കണ്ടുകൊണ്ട് ഇരിക്കുമ്പോഴാണ് അതിന്റെ രസം. അപ്പോള്‍ അത് എന്തായാലും വഴിയെ വരും. അതുകൊണ്ട് അത് നിങ്ങള്‍ എല്ലാവരും മസ്റ്റായിട്ട് വാച്ച് ചെയ്യണം അതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. 

പരസ്പരം അറിയുമായിരുന്നോ?

മനീഷ് : ഞാന്‍ ആദ്യമായിട്ടാണ് ശരത്തിനെ കാണുന്നത്, ലൊക്കേഷനില്‍ വെച്ച്. അല്ലാതെ ഇതിന് മുമ്പ് വേറെ കണ്ടിട്ടില്ല. അപ്പോള്‍ ആദ്യം കാണുന്നതിന്റെ പ്രശ്‌നമൊക്കെ ഉണ്ടായിരുന്നു. പിന്നെ നമ്മള്‍ പതിയെ പതിയെ നമ്മള്‍ പരിചയപ്പെട്ട്. സീനുകളിലൂടെയും നമ്മള്‍ അഭിനയിക്കുന്ന രീതികളിലൂടെയും ഒക്കെ പരിചയപ്പെട്ട് ഇപ്പോള്‍ നല്ല ക്ലോസാണ്. അങ്ങനെ വന്നിരിക്കുന്നു. 

ശരത് : മനീഷേട്ടനെ കുറിച്ച് പറയുകയാണെങ്കില്‍ നേരത്തെ പറയുകയാണെങ്കില്‍ നേരത്തെ സീരിയലിലൊക്കെ കാണാറുണ്ട്. നേരിട്ട് ഇതുവരെ പരിചയപ്പെട്ടിട്ടില്ല. ഇപ്പോള്‍ ഈ സീരിയലിലാണ് ഫസ്റ്റ് കാണുന്നത്. അപ്പോള്‍ കണ്ടപ്പോള്‍ തന്നെ പരിചയപ്പെട്ടു. നല്ല സുഹൃത്തായി. എപ്പോഴും സെറ്റില്‍ കാണും ഏതെങ്കിലും ഒരു മൂലയ്ക്ക് ചെറിയൊരു മയക്കം ഒക്കെയായിട്ട് ഇങ്ങനെ ഇരുന്ന് ഉറങ്ങുന്നത് കാണാം. ഇവിടെ ഒരു പ്രത്യേകതയുണ്ട് ആര് കിടന്ന് ഉറങ്ങിയാലും ഹാപ്പി ബര്‍ത്ത്‌ഡേ ഉറപ്പാണ്. എല്ലാവരും ചുറ്റും കൂടി നിന്ന്. അത് മിക്കവാറും മനീഷേട്ടന് കിട്ടാറുണ്ട്. ആളുടെ ബര്‍ത്ത്‌ഡേ ഇപ്പോള്‍ നൂറൊക്കെ കഴിഞ്ഞു. 

മനീഷ് : ഒരു അഞ്ച് മിനുട്ടില്‍ കൂടുതല്‍ ഈ സെറ്റില്‍ ഉറങ്ങിയിട്ട് ഇല്ല. അതാണ് സത്യം. കാരണം ഉറങ്ങണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ചിലപ്പോള്‍ ഉറങ്ങി പോവുമെങ്കിലും ഇവന്‍ നേരത്തെ പറഞ്ഞ പോലെ കംപ്ലീറ്റ് ടീമും വന്ന് ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞിട്ട് എഴുന്നേല്‍പ്പിക്കുന്ന ഒരു പരിപാടി ഉണ്ട്. ഇതൊക്കെയാണ് ഞാന്‍ നേരത്തെ പറഞ്ഞ ഫണ്ണി പരിപാടികള്‍. ഇവിടത്തെ ലൊക്കേഷനിലെ. 

പോസിറ്റീവ് കഥാപാത്രങ്ങളില്‍ നിന്നും നെഗറ്റീവ് റോളുകളില്‍ എത്തിയതിനെ കുറിച്ച്? 

മനീഷ് : ഞാന്‍ സത്യത്തില്‍ ഒരുപാട് നായകന്മാരുടെയും നായികമാരുടെയും ബ്രദറായിട്ടാണ് ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ളത്. അതിലെല്ലാം പോസിറ്റീവ് ആയിട്ടുള്ള ക്യാരക്ടറാണ്. അതില്‍ തന്നെ റൊമാന്‍സ് വരുന്നത് ഉണ്ട്. എനിക്ക് ഒരു പെയര്‍ വരും. അങ്ങനെ സീക്വന്‍സ് ഉള്ള ഒരുപാട് വരാറുണ്ട്. പക്ഷേ എന്റെ ഒരു ബോഡി ലാങ്ങ്യോജ്, എന്റെ ഒരു ആക്ടിങ്ങ് രീതിവെച്ച് ആവാം അങ്ങനെ ഒരു നെഗറ്റീവ് ഷെയിഡ് ഉള്ളതൊന്നും കിട്ടിയിട്ടില്ല. പക്ഷെ മുമ്പ് ഇതുപോലെ ഒരു പരിപാടിയില്‍ നിങ്ങള്‍ ചോദിച്ച പോലെ എങ്ങനെയുള്ള കഥാപാത്രങ്ങളെയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു നെഗറ്റീവ് കോമഡി ഒക്കെ ചെയ്യുന്നത് ഇഷ്ടമാണെന്ന് പറഞ്ഞു. അങ്ങനെ പിന്നെ എന്തോ ദൈവം സഹായിച്ച് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വന്ന് തുടങ്ങി. അപ്പോള്‍ ഞാന്‍ അത് എവിടെയെങ്കിലും പറഞ്ഞിട്ട് കേട്ട് ആരെങ്കിലും വിളിച്ചതാണെന്ന് എനിക്ക് തോന്നുന്നില്ല പക്ഷെ അങ്ങനെയൊരു കഥാപാത്രം വന്നപ്പോള്‍ എനിക്ക് അത് വളരെ ലക്കായി. അങ്ങനെ ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെ എനിക്ക് കിട്ടി എന്നുള്ളതാണ്. 

സെറ്റിലെ അടുപ്പം?

മനീഷ് : എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരാളാണ്. പ്രത്യേകിച്ച് ഒരു ബെല്‍ട്ട് അങ്ങനെ ഒരു സ്ഥലത്തും വെയ്ക്കാറില്ല. കാരണം നമുക്ക് എല്ലാവര്‍ക്കും എല്ലാം വളരെ ഫ്രണ്ടലിയായിട്ട് പോയാല്‍ മാത്രമേ ഒരു സെറ്റില്‍ എനിക്ക് വരാന്‍ തന്നെ ഇഷ്ടം ഉണ്ടാവുകയുള്ളൂ. അല്ലാതെ ഇഷ്ടപ്പെടാത്ത ഒരാളുണ്ടെങ്കില്‍ നമുക്ക് വന്ന് അഭിനയിക്കാനോ വരാനോ ഇഷ്ടമില്ലാത്ത ഒരു അവസ്ഥയുണ്ടാവും. എന്നെ സംബന്ധിച്ചടുത്തോളം എനിക്ക് അത് വലിയ ബുദ്ധിമുട്ടാണ്. എനിക്ക് എല്ലാവരെയും ഒരുപോലെ കാണുന്നൊരു സെറ്റാണ് എനിക്ക് ഏറ്റവും താല്‍പര്യം. അതുകൊണ്ട് ഇവിടെ എല്ലാവരോടും അങ്ങനെയാണ് ഞാന്‍ പെരുമാറാറുള്ളത്. അങ്ങനെ ഒരുപാട് അടുപ്പമുള്ള, ഇപ്പോള്‍ യദുവേട്ടനെയൊക്കെ ഒരുപാട് വര്‍ഷങ്ങളായിട്ട് അറിയാം. അപ്പോള്‍ യദുവേട്ടനായിട്ട് ഈ സീരിയലില്‍ ഒരുമിച്ച് കോമ്പിനേഷന്‍ ഒന്നുമില്ല. നമ്മുടെ ലൊക്കേഷനില്‍ വെച്ച് കാണുന്ന ബന്ധം മാത്രമേയുള്ളൂ. ലൊക്കേഷനില്‍ വെച്ചുള്ള ബന്ധം എന്ന് പറഞ്ഞാല്‍ നമുക്ക് വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ്. അപ്പോഴും വലിയ ചിരിയും കളിയും ബഹളവുമൊക്കെ തന്നെയാണ്. ഒരുമിച്ച് വരാറെ ഇല്ല. അങ്ങനെ ഒരുപാട് കഥാപാത്രങ്ങളുണ്ട്. 

അല്ലു എന്ന കഥാപാത്രം? 

മനീഷ് : അല്ലു എന്ന ക്യാരക്ടര്‍ മുമ്പ് വേറെയൊരു കുട്ടിയായിരുന്നു ചെയ്തത്. അതിന് ശേഷം ആ കുട്ടിക്ക് സെറ്റില്‍ വരാന്‍ പറ്റാത്തതിന്റെ ചില പ്രശ്‌നങ്ങള്‍ ഒക്കെ ഉള്ളതുകൊണ്ട് പുതിയൊരു കുട്ടിയാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ആ കുട്ടി സത്യത്തില്‍ സീരിയല്‍ ഫസ്റ്റ് ടൈം ചെയ്യുകയാണ്. വളരെ നല്ലൊരു ക്യാരക്ടറാണ്. കോമ്പിനേഷന്‍ സീനുകളാണ്. എനിക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത് ആ കുട്ടിയായിട്ടാണ്. എന്റെ പെയറായിട്ടുള്ള കുട്ടിയുമായിട്ടാണ് കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍. വളരെ കോപ്പറേറ്റീവാണ് കുട്ടി. അപ്പോള്‍ വളരെ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നുണ്ട്. ഞങ്ങള്‍ ഒരുമിച്ചുള്ള സീന്‍സ് വളരെ നല്ല രീതിയില്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. എന്നെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അവളോട് ചോദിച്ചാലെ മനസിലാവൂ. 

സുബ്രുവും സ്വാമിയും തമ്മിലുള്ള കോമ്പിനേഷന്‍?

മനീഷ് : കോമ്പിനേഷന്‍ ഇടയ്ക്ക് ഒന്ന് കുറഞ്ഞതാണ്. കാരണം പുള്ളി ഇടയ്‌ക്കൊരു ട്രാന്‍സ്ഫറായിട്ട് പോവുന്നുണ്ട്. ക്യാരക്ടര്‍ ഒന്ന് ട്രാന്‍സ്ഫറായി പോവുകയാണ്. ്അപ്പോള്‍ പിന്നെ ഒരുപാട് വീടുകളില്‍ ഉണ്ടാവുന്നില്ല. ഏതാണ്ട് രണ്ട് ഷെഡ്യൂളോളം നമ്മള്‍ അങ്ങനെ ഒരുമിച്ചുള്ള കോമ്പിനേഷന്‍ വളരെ കുറവായി വന്നു. അപ്പോള്‍ അതിനൊരു ഗ്യാപ് വന്നുവെന്നേയുള്ളൂ. അത് കഴിഞ്ഞ് പിന്നെയും തിരിച്ച് വന്നു. വീണ്ടും സീന്‍സ് വന്ന് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും നല്ല കോമ്പിനേഷന്‍, പഴയത് പോലെ തന്നെ. 

പ്രേക്ഷക പ്രതികരണം? 

മനീഷ് : ഒരുപാട് പേര്‍ കാണുന്നുണ്ട്. കാരണം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു സീരിയല്‍ ആണ് ഇത്. ഒരുപാട് കമന്റ്‌സുകള്‍ വരാറുണ്ട്. ഇപ്പോള്‍ യൂട്യൂബിലാണെങ്കിലും എല്ലാത്തിലും, ടിവി കണ്ടിട്ടാണെങ്കിലും എല്ലാവരും നല്ല അഭിപ്രായം പറയുന്ന സീരിയലാണ്, ക്യാരക്ടറുമാണ്. എല്ലാവരും തിരിച്ചറിയുന്നുണ്ട്. 

മനീഷിന്റെ കുടുംബത്തെക്കുറിച്ച്?

മനീഷ് : ഞാന്‍ കണ്ണൂരാണ് ജനിച്ചതും വളര്‍ന്നതുമൊക്കെ. ഞാന്‍ പഠിച്ചതും എല്ലാം അവിടെ തന്നെയാണ്. ഞാന്‍ കല്ല്യാണം കഴിച്ചു എന്റെ വൈഫും കണ്ണൂര്‍ തന്നെയാണ്. എനിക്ക് ഒരു മകനുണ്ട് അഞ്ച് വയസായി. എന്റെ കൂടെ ഇപ്പോള്‍ ഉള്ളത് എന്റെ അമ്മയുമുണ്ട് കൂടെ. ഞങ്ങള്‍ എല്ലാവരും തിരുവനന്തപുരത്താണ് ഇപ്പോള്‍ സെറ്റില്‍ ചെയ്തിരിക്കുന്നത്. വളരെ ഹാപ്പിയായിട്ട് പോവുന്നു. വീട്ടിലെ എല്ലാവരും വളരെ സപ്പോര്‍ട്ടാണ്. ഞാന്‍ ഈ ഫീല്‍ഡില്‍ ഉള്ളത് കൊണ്ട്. വീട്ടില്‍ വേറെ റെസ്ട്രിക്ഷന്‍സോ കാര്യങ്ങളോ വേറെയൊന്നും ഇല്ല. ഏത് ടൈപ്പ് ചെയ്യാനാണെങ്കിലും എങ്ങനെ ചെയ്യാനാണെങ്കിലും അവിടെ വലിയ പ്രശ്‌നമൊന്നും ഇല്ല. വളരെ ഹാപ്പിയായിട്ട് പോവുന്നു. പിന്നെ പുതിയതായിട്ട് ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഇപ്പോള്‍ രണ്ട് പ്രോജക്ടാണ്. ദൈവം സഹായിച്ച് നല്ല രീതിയില്‍ പോയാല്‍ ഇത് മാത്രം ചെയ്യാനാണ് താല്‍പര്യം. പിന്നെ ഭാവിയില്‍ നല്ല ക്യാരക്ടേഴ്‌സ് വരുമ്പോള്‍ ചെയ്യും. പക്ഷെ അറ്റ് പ്രസന്റ് എല്ലാം നല്ല രീതിയില്‍ പോവുന്നത് കൊണ്ട് പുതിയതായിട്ട് ഉടനെ ഒന്നിലും ജോയിന്‍ ചെയ്യാന്‍ ശ്രമിക്കുന്നില്ല. 

സെറ്റിലെ വിശേഷങ്ങള്‍?

മനീഷ്  :  ഞങ്ങള്‍ തമ്മിള്‍ സത്യത്തില്‍ ഈ സെറ്റില്‍ വെച്ചാണ് ആദ്യമായി കാണുന്നത് തന്നെ. ഇതിന് മുമ്പ് ഞാന്‍ ശരത്തിന്റെ പരസ്പരം എന്ന സീരിയല്‍ കണ്ടിട്ടുണ്ട്. അല്ലാതെ അടുത്ത് അറിയില്ല. ലൊക്കേഷനില്‍ വെച്ചാണ് കാണുന്നത്. വളരെ പരസ്പരം അങ്ങോടും ഇങ്ങോടും ബഹുമാനവും സ്‌നേഹവും എല്ലാം ഉള്ള രണ്ട് ബ്രദേഴ്‌സാണ് ശരിക്കും പറഞ്ഞാല്‍. അല്ലാത്ത രീതിയിലുള്ള അടിയോ അങ്ങനെയുള്ള സംഭവങ്ങളോ ഒന്നും ഇല്ല. പക്ഷെ എന്നാലും എന്റെതായ രീതിയില്‍ കുറച്ച് കുറുമ്പും കുശുമ്പും അങ്ങനെയുള്ള ചില പ്രശ്‌നങ്ങളൊക്കെ ഞാന്‍ നേരത്തെ പറഞ്ഞല്ലോ, അങ്ങനെ വരുന്ന കുറച്ച് സംഭവങ്ങളിലൂടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പുള്ളി അത് വളരെ സൗമ്യമായിട്ട് അത് ഡീല്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സംഭവമാണ്. അത് ക്യാരക്ടറിന്റെ രീതിയില്‍. പിന്നെ ലൊക്കേഷനില്‍ ശരത് വളരെ ഫണ്ണിയാണ് ആള്‍. എല്ലാ സമയത്തും ഓടിയും ചാടിയും ചിരിച്ചും കളിച്ചും നടക്കുന്ന ഒരാളാണ്. വളരെ ടെന്‍ഷന്‍ ഫ്രീയായിട്ട് വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു സെറ്റാണ് ഇത്. അതാണ് ഒരു മെയിന്‍ പ്രത്യേകത. അതിന്റെ ഡയറക്ടര്‍ ഗിരീഷ് സാറും, പ്രൊഡ്യൂസറും റൈറ്റേഴ്‌സും അസോസിയേറ്റ് ചെയ്യുന്ന എല്ലാവരും ക്യാമറാമാന്‍ ടീം ഉള്‍പ്പെടെ എല്ലാവരും വളരെ ഒരു അറ്റാച്ച്‌മെന്റ് ഉള്ളൊരു ടീമാണ്. അതാണ് ഈ സെറ്റിന്റെ വലിയൊരു പ്രത്യേകത. അങ്ങനെ പരസ്പരം ഒരു ഈഗോ വര്‍ക്ക് ചെയ്യുന്നതോ അല്ലെങ്കില്‍ ഇന്നയാള്‍ ഇന്ന ജോലി ചെയ്യണമെന്നോ അങ്ങനെ ഒന്നുമില്ല. ആര്‍ക്കും എന്ത് ജോലിയും ഇവിടെ ചെയ്യാം. പക്ഷെ എല്ലാം കറക്ടായിരിക്കണം എന്ന് മാത്രമേയുള്ളൂ. പല സെറ്റുകളിലും കാണാത്ത ഒരുപാട് പ്രത്യേകതകള്‍ ഉള്ളൊരു സെറ്റാണ് ഇത്. അപ്പോള്‍ അതാണ് എനിക്ക് ഈ സെറ്റിനെ കുറിച്ച് പറയാനുള്ളത്. 

പുതിയ പ്രോജക്ടുകള്‍?

മനീഷ് : ഇപ്പോള്‍ അറ്റ് പ്രസന്റ് പോയിക്കൊണ്ടിരിക്കുന്ന രണ്ട് പ്രോജക്ടുകള്‍ ഉണ്ട്. ഒന്ന് ഇതും പിന്നെ ഒന്ന് പൂക്കാലം വരവായ്. അതാണ് ഇപ്പോള്‍ പോയിക്കൊണ്ട് ഇരിക്കുന്നത്. അത് സീ കേരളത്തിലാണ്. ഭ്രമണം ഉണ്ട്. ഭ്രമണത്തിലെ ക്യാരക്ടര്‍ ഇപ്പോള്‍ കുറച്ച് വൈന്‍ഡപ്പ് ആയ അവസ്ഥയിലാണ്. സീരിയലും ഏകദേശം വൈന്‍ഡപ്പിന്റെ അവസ്ഥയിലാണ്. കസ്തൂരിമാനിലെ ക്യാരക്ടര്‍ കഴിഞ്ഞു. ഇനിയിപ്പോള്‍ എനിക്ക് പറയാനുള്ളത് പൂക്കാലം വരവായ് ആണ് ഇത് അല്ലാതെ ചെയ്യുന്ന ഒരു ക്യാരക്ടര്‍. അത് ഇതിന്റെ നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള ഒരു ക്യാരക്ടറാണ്. അത് ഞാന്‍ നേരത്തെ പറഞ്ഞ പോലെ കുറച്ച് നെഗറ്റീവ് ചെയ്യണമെന്ന ആഗ്രഹം എന്റെ ഉള്ളില്‍ ഉള്ളത് കൊണ്ട് എനിക്ക് അതില്‍ കിട്ടിയത് ഒരു നെഗറ്റീവ് ക്യാരക്ടറാണ്. വളരെ കാണുമ്പോള്‍ ഒരു മാന്യനായിട്ട് തോന്നുന്ന ഒരു ആളാണെങ്കിലും ഉള്ളില്‍ ഒരുപാട് നെഗറ്റീവ് സൈഡ് ഉള്ള ഒരു ക്യാരക്ടറാണ്. അങ്ങനെയൊരു ഡമ്പിള്‍ പ്ലേ നടത്തുന്ന ഒരാളായിട്ടാണ് അവിടെ ഉള്ളത്. അതാണ് ആ സീരിയലിന്റെ ഒരു പ്രത്യേകത. അതിന്റെ നേരെ ഓപ്പോസിറ്റാണ് ഇവിടെ ചെയ്യുന്നത്. വളരെ സന്തോഷമുണ്ട് ഒരേ സമയത്ത് രണ്ട് രീതിയില്‍ ഉള്ള ക്യാരക്ടേഴ്‌സ് ചെയ്യാന്‍ പറ്റുക എന്നുള്ളതില്‍. നമുക്ക് വ്യത്യസ്തമായിട്ട് എന്തെങ്കിലും ചെയ്യാന്‍ കിട്ടുമ്പോഴാണ് എന്തെങ്കിലും നമ്മുടെതായ ഇംപ്രൂവ്‌മെന്റ്‌സ് അല്ലെങ്കില്‍ നമ്മുടെ ഒരു കഴിവ് കാണിക്കാനൊക്കെ പറ്റുക. അത് ഈ രണ്ട് സെറ്റിലൂടെയും എനിക്ക് കിട്ടി എന്നുള്ളതാണ് ഭാഗ്യം. 

(തയ്യാറാക്കിയത് : പി.എസ്.സുവര്‍ണ്ണ)
 

arayannangalude veedu stars interview

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES