Latest News

സീരിയല്‍ നടന്‍ വിശാല്‍ രാമചന്ദ്രന്‍ വിവാഹിതനായി; ഏതോ ജന്മ കല്‍പ്പനയില്‍ എന്ന പരമ്പരയിലെ നായകന്‍ പ്രണയ വിവാഹത്തിലൂടെ സ്വന്തമാക്കിയത് ആലപ്പുഴ സ്വദേശിയായ ആന്‍സിയെ

Malayalilife
 സീരിയല്‍ നടന്‍ വിശാല്‍ രാമചന്ദ്രന്‍ വിവാഹിതനായി; ഏതോ ജന്മ കല്‍പ്പനയില്‍ എന്ന പരമ്പരയിലെ നായകന്‍ പ്രണയ വിവാഹത്തിലൂടെ സ്വന്തമാക്കിയത് ആലപ്പുഴ സ്വദേശിയായ ആന്‍സിയെ

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏതോ ജന്മ കല്‍പ്പനയില്‍ എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ നായക നടനാണ് വിശാല്‍ ചന്ദ്രന്‍. സീരിയല്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ മാത്രം പിന്നിടവേ നായകനായി എത്തുന്ന വിശാല്‍ രാമചന്ദ്രനിതാ വിവാഹിതനായിരിക്കുകയാണ്. തിരുവനന്തപുരം കല്ലറയില്‍ വച്ചു നടന്ന വിവാഹത്തില്‍ ആന്‍സി ജോസി പാലച്ചിറയില്‍ എന്ന പെണ്‍കുട്ടിയേയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹമാണിത്. 

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇവര്‍ കുടുംബാംഗങ്ങളുടെ പൂര്‍ണ സമ്മതത്തോടെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. ആന്‍സി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ്. എങ്കിലും മതത്തിന്റെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് ഹിന്ദു പെണ്‍കുട്ടിയായി ഒരുങ്ങിയാണ് ആന്‍സി വിശാലിന്റെ വധുവായി എത്തിയത്.

ആലപ്പുഴ സ്വദേശിനിയായ ആന്‍സി ദുബായിലാണ് ജോലി ചെയ്യുന്നത്. കൊച്ചി കുസാറ്റില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക് പൂര്‍ത്തിയാക്കിയ ആന്‍സി ദുബായിലെ അല്‍ നബൂഡ ഇന്‍ഷൂറന്‍സ് ബ്രോക്കേഴ്സിലാണ് ജോലി ചെയ്യുന്നത്. ദുബായില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായ ആന്‍സിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഇരുപതിനായിരത്തോളം ഫോളോവേഴ്സുമുണ്ട്. വിശാല്‍ സീരിയല്‍ ലോകത്ത് സജീവമാകവേയാണ് ആന്‍സിയുമായുള്ള വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും എല്ലാം ആശീര്‍വാദത്തോടെയായിരുന്നു വിവാഹം നടന്നത്.

ചുവന്ന പട്ടുസാരിയില്‍ സര്‍വ്വാഭരണ ഭൂഷിതയായി ഒരുങ്ങിയ ആന്‍സിയുടേയും വിശാലിന്റേയും വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഏതോ ജന്മ കല്‍പ്പനയിലെ താരങ്ങളടക്കം വിവാഹത്തിന് എത്തിയിരുന്നു. സംപ്രേക്ഷണം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ട ഏതോ ജന്മ കല്‍പ്പനയില്‍ ഒരു റൊമാന്റിക് ഫാമിലി പരമ്പരയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. മൗനം സമ്മതം എന്ന മൊഴിമാറ്റ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയങ്കരരായ അര്‍ണവ് - ഖുശി ജോഡികള്‍. ഈ പരമ്പര മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് അര്‍ണവിനേയും ഖുഷിയേയും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിക്കുകയായിരുന്നു ഏതോ ജന്മ കല്‍പനയിലൂടെ. ഇതിലെ നായക കഥാപാത്രമായ അശ്വിനായി എത്തുന്നത് വിശാല്‍ രാമചന്ദ്രനാണ്. തിരുവനന്തപുരം സ്വദേശിയാണ്.

നിലമേല്‍ എന്‍എസ്എസ് കോളേജില്‍ നിന്നും ബിഎ ഹിസ്റ്ററിയില്‍ ബിരുദം നേടിയിട്ടുള്ള വിശാല്‍ 29 വയസുകാരനാണ്. റീല്‍സ് വീഡിയോയിലൂടെയാണ് വിശാല്‍ ശ്രദ്ധേയനായത്. തുടര്‍ന്ന് മോഡലിംഗിലൂടെ അഭിനയ രംഗത്തേക്കും കടന്നു വരികയായിരുന്നു.

 

ethojanma kalpanayil hero vishal ramachandran wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES