Latest News

വാദി പ്രതിയാകുന്നത് എങ്ങനെയെന്ന് എനിക്ക് അന്ന് മനസിലായി.! തനിക്ക് സംഭവിച്ച ദുരനുഭവത്തേക്കുറിച്ച് ഡോ.ഷാജു

Malayalilife
 വാദി പ്രതിയാകുന്നത് എങ്ങനെയെന്ന് എനിക്ക് അന്ന് മനസിലായി.! തനിക്ക് സംഭവിച്ച ദുരനുഭവത്തേക്കുറിച്ച് ഡോ.ഷാജു

കഴിഞ്ഞ 20 വര്‍ഷങ്ങളിലായി മിനി സ്‌ക്രീനിലൂടെ പരിചിതനായ നടനാണ് ഡോ. ഷാജു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ജ്വാലയായ് എന്ന സീരിയലിലൂടെയാണ് ഷാജു ശ്രദ്ധ നേടുന്നത്. ടെലിവിഷന്‍ പരമ്പരകളില്‍ മാത്രമല്ല ഒട്ടനവധി സിനിമകളിലും ഷാജു വേഷമിട്ടിട്ടുണ്ട്.സ്ത്രീകള്‍ക്ക് അനുകൂലമായ അവര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങളെ ചിലര്‍ ചൂഷണം ചെയ്യുന്നുവെന്ന് തുറന്ന് പറയുകയാണ് ഡോ. ഷാജു. 

തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചും ഷാജു മനസ്സു തുറന്നു. ഒരു പെണ്‍കുട്ടിക്ക് കിട്ടുന്ന നിയമ പരിരക്ഷ എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും ചെറിയ തെളിവാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവമെന്ന് ഷാജു പറയുന്നു.

ഒരു വര്‍ഷം മുന്‍പാണ് സംഭവം. കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.കെയുടെ സമയത്ത് തിയ്യറ്ററിലേക്ക് സിനിമ കാണാന്‍ പോകുന്ന സമയത്ത് എന്റെ വണ്ടിയില്‍ മറ്റൊരു വണ്ടി തട്ടി. വണ്ടിയില്‍ നിന്ന് ഇറങ്ങി ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നപ്പോള്‍ മുന്‍പില്‍ രണ്ടു പുരുഷന്‍മാര്‍ ഇരിക്കുന്നത് കണ്ടു. അവര്‍ മദ്യപിച്ചിരുന്ന പോലെ എനിക്ക് തോന്നി. 'മദ്യപിച്ചിട്ടുണ്ടോ, നിങ്ങള്‍ക്ക് കണ്ണ് കാണില്ലേ' എന്ന് ചോദിച്ച് കഴിഞ്ഞപ്പോള്‍ പിറകില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നത് കണ്ടു. അവര്‍ കുടുംബമായി യാത്ര ചെയ്യുകയായിരിക്കും അവിടെ വച്ച് സംസാരിക്കേണ്ട എന്ന് കരുതി പിന്നീട് വിഷയം പോലീസ് സ്റ്റേഷനിലെത്തി.

പോലീസ് സ്റ്റേഷനില്‍ പരാതി എഴുതി കൊണ്ടിരിക്കുമ്പോഴാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്. പരിചയമുള്ള ഒരു പോലീസുകാരന്‍ എടുത്തു വന്നു വണ്ടിക്ക് വല്ല നഷ്ടവും ഉണ്ടായോ എന്ന് ചോദിച്ചു. 5000 രൂപയുടെ പണി ഉണ്ടാകും എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഈ കേസ് വേണ്ടെന്ന്. അദ്ദേഹം അങ്ങനെ പറഞ്ഞതിന്റെ കാരണം പിന്നീടാണ് വ്യക്തമായത്. 

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞു കൊണ്ട് എനിക്കെതിരേ ആ പെണ്‍കുട്ടിയെ കൊണ്ട് മറ്റൊരു പരാതി എഴുതിക്കുകയായിരുന്നു വണ്ടിയിലുണ്ടായിരുന്ന ആളുകള്‍. വണ്ടി തട്ടിയപ്പോള്‍ ദേഷ്യപ്പെട്ട ഞാന്‍ അവരുടെ വണ്ടിയുടെ ഡോര്‍ തുറന്ന് പെണ്‍കുട്ടിയെ അസഭ്യം ചെയ്തുവെന്നായിരുന്നു കേസ്. ആ പരാതി പോലീസ് സ്വീകരിച്ചാല്‍ വാദി പ്രതിയാവും. എനിക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തും. 

പിന്നീട് എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. വളരെ ഇളിഭ്യനായി ഞാന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപോന്നു. സംരക്ഷണം നല്‍കുന്ന നിയമങ്ങളെ എത്ര മോശമായാണ് വളച്ച് ഒടിക്കുന്നത്. പിന്നീട് പ്രതികരിക്കാന്‍ കടുത്ത ഭയമായി. സ്ത്രീ പീഡനക്കേസില്‍ അകത്ത് പോകേണ്ടിവരും എന്ന ഭയമാണ്- ഷാജു പറഞ്ഞു.

Read more topics: # dr saju about bad incident
dr saju about bad incident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES