ജനപ്രിയഹിറ്റായി മുന്നേറിക്കൊണ്ടിരുന്ന സീരിയലാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീത. മിനിസ്‌ക്രീന്‍ ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളാണ് സീരിയലിലെ സീതയും ഇന്ദ്രനും. ഇരുവരുടെയും റൊമാന്‍സും പ്രണയവുമൊക്കെയായി സീരിയല്‍ കാണുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. പലപ്പോഴും സിനിമയെ വെല്ലുന്ന പ്രണയ രംഗങ്ങളാണ് സീരിയലിലൂടെ കാണാന്‍ സാധിച്ചത്. കുറച്ച് കാലം സീരിയല്‍ ഇങ്ങനെ പോയി കൊണ്ടിരിക്കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ആണ് ഇന്ദ്രന്‍ എന്ന സീരിയലിലെ കഥാപാത്രം കൊല്ലപ്പെടുന്നത്. ഏവരേയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന ഒരു സീന്‍ തന്നെയായിരുന്നു ആ കൊലപാതകം. പെട്ടന്ന് ആ കഥാപാത്രത്തെ എന്തിനു സീരിയല്ലില്‍ നിന്നും മാറ്റി എന്ന് ആര്‍ക്കുംപലര്‍ക്കും പിടി കിട്ടിയില്ല. തുടര്‍ന്നാണ് സീരിയല്‍ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വരാന്‍ തുടങ്ങിയത്. പ്രതികരണങ്ങള്‍ പിന്നീട് വധഭീക്ഷണി വരെ എത്തി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. രണ്ട് തവണയായി സംവിധായകന്‍ ഗിരീഷ് കോന്നിക്ക് ഫോണിലൂടെ ഭീഷണികള്‍ എത്തുന്നത്.
കഥയുടെ നിര്‍ണായക ഘട്ടത്തില്‍ ആ കഥാപാത്രത്തെ തിരിച്ചു കൊണ്ടു വരിക എന്നതാണ് എന്റെ ലക്ഷ്യം സംവിധായകന്‍ മലയാളിലൈഫിനോട് പറഞ്ഞു എന്നാല്‍, ഇതു മനസ്സിലാക്കാതെ ഷാനവാസിന്റെ ആരാധകര്‍ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഗിരീഷിനെതിരെ അസഭ്യവര്‍ഷവും വധഭീഷണിയും തുടരുകയാണ്. അമ്പതോളം വ്യാജ അക്കൗണ്ടുകളില്‍ നിന്നാണു സൈബര്‍ ആക്രമണം. ഇതെല്ലാം സഹിക്കാനാവുന്നതിലും അപ്പുറം ആയതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിരിക്കുന്നു എന്നും സംവിധായകന്‍ ഗിരീഷ് കോന്നി മലയാളി ലൈഫിനോട് പറഞ്ഞു.
കഥയുടെ ഒരു ഘട്ടത്തില്‍ വില്ലന്‍ കഥാപാത്രം നായകനായി മാറിയതും , സീത തന്നെ വിശമിപ്പിച്ചവര്‍ക്ക് നേരെ പ്രതികാരം ചെയ്യാന്‍ ഒരുങ്ങുന്ന എന്ന രീതിയിലേക്ക് മാറി മുന്നോട്ട് പോകുകയാണ് ഇപ്പോള്‍. തികച്ചും നിര്‍ണ്ണായക മായ ഒരോ സംഭങ്ങള്‍ തന്നെയായായിരിക്കും കഥയില്‍ ഉടനീളം എന്നു സംവിധായകന്‍ ഗാരീഷ് കോന്നി പറയുന്നു.. സീരിയലുമായി ബന്ധപ്പെട്ട വധഭീഷണികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പുതിയ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത് നില്‍ക്കുകയാണ്. ഈ മാസം തന്നെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലേക്കോഷന്‍ എറണാകുളം ജില്ലയിലെ വെണ്ണിമലയും പരിസരവുമാണ്. ഈ മാസം തുടങ്ങുന്നഷെഡ്യൂളില്‍ കഥാഗതിയില്‍ മാറ്റമുണ്ടായേക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്തായാലും അടുത്ത ഘട്ടത്തിനായി കാത്തിരിക്കുയാണ് ആരാധകര്‍