സീതാകല്യാണം സീരിയലിലെ നായിക സീതയായി പ്രേക്ഷകമനസുകള്‍ കീഴടക്കികൊണ്ടിരിക്കുന്നത് നടി ധന്യ മേരി വര്‍ഗീസാണ്. സിനിമയില്‍ നിന്നും വിവാഹശേഷം ഇടവേളയെടുത്ത നടി ഇപ്പോള്‍ സീരിയലില്‍ തിളങ്ങുകയാണ്. ഒരു തട്ടിപ്പുകേസിന്റെ പേരില്‍ ജയില്‍വാസവും പോലീസ് കേസും ഉള്‍പെടെ ഒട്ടെറെ വിഷമാവസ്ഥകള്‍ക്ക് ശേഷമാണ് നടി സീരിയല്‍ ലോകത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്.
വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണെന്നും തന്റെ മകന് വേണ്ടിയാണ് സീരിയലിലേക്ക് തിരിച്ചെത്തിയതെന്നും നേരത്തെ ധന്യ തുറന്നുപറഞ്ഞിരുന്നു. നടന്‍ കൂടിയായ ജോണിനെയാണ് ധന്യ വിവാഹം കഴിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ അനുരാഗം എന്ന സീരിയലില്‍ നായകനായി ജോണും സീരിയല്‍ രംഗത്ത് തിളങ്ങുകയാണ്. തന്റെ കുടുംബച്ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് ധന്യ എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ധന്യ പങ്കുവച്ച ചിത്രം ആരാധകരെ ഞെട്ടിച്ചിരുന്നു.
'കായംകുളം കൊച്ചുണ്ണി'യില്‍ മോഹന്‍ലാലിന്റെ ഒരുകാലില്‍ നിന്നുകൊണ്ടുള്ള പോസ് റീക്രീയേറ്റ് ചെയ്തുള്ള തകര്‍പ്പന്‍ പോസ്. ധന്യയുടെ 'ലാലേട്ടന്‍ സ്‌റ്റൈല്‍' ചുരുങ്ങിയ സമയത്തിനിടെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നു. ഒരുപടി കൂടി കടന്ന് ചിലര്‍ 'ലേഡി ലാലേട്ടന്‍' എന്ന വിശേഷണവും നല്‍കിയതോടെ സംഭവം വൈറലായി. പിന്നീട് ചിത്രത്തിന് പിന്നിലെ രഹസ്യം പങ്കുവച്ച് ധന്യ എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ ഒരു ഹാഷ്ടാഗ് ചലഞ്ചിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ചിത്രമാണ് അതെന്നാണ് ധന്യ പറയുന്നത്. ചലഞ്ചില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഷെയര്‍ ചെയ്യണം എന്നായിരുന്നു. ജോണിന്റെ ഐഡിയയാണ് ഈ പടം മതി എന്നത്. സത്യത്തില്‍ പടം പോസ്റ്റ് ചെയ്ത് കഴിഞ്ഞു വന്ന കമന്റുകളില്‍ നിന്നാണ് കായംകുളം കൊച്ചുണ്ണിയിലെ ലാലേട്ടന്റെ സ്‌റ്റൈലുമായി ചിത്രത്തിന് സാമ്യമുണ്ടല്ലോ എന്ന് ഞങ്ങള്‍ ചിന്തിച്ചത്'' ഒരു മ്ാധ്യമത്തിനോടാണ് ലാലേട്ടന്‍ പോസിനെക്കുറിച്ച് ധന്യ വ്യക്തമാക്കിയത്. ''പണ്ടു മുതല്‍ യോഗ ചെയ്യാറുണ്ട്. കോളജില്‍ പഠിക്കുമ്‌ബോള്‍ യോഗ ചാമ്ബ്യനായിരുന്നു. അതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വഴക്കം ശരീരത്തിനുണ്ട്. അതാണ് ഫോട്ടോയില്‍ കാണുന്നത്. ചിത്രം കണ്ട് എല്ലാവരും അഭിനന്ദിച്ചു. പോസിറ്റീവ് കമന്റുകളാണ് കൂടുതല്‍. അത് വലിയ ഊര്‍ജം തരുന്നുണ്ടെന്നും ധന്യ പറയുന്നു.
ലോക്ഡൗണിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ചിരുന്ന സീതാകല്യാണം ഷൂട്ടിങ് പുനരാരംഭിച്ചിരിക്കയാണ് മികചച് കഥാസന്ദര്‍ഭങ്ങളിലൂടെയാണ് സീരിയല്‍ മുന്നേറുന്നത്. സാമ്പത്തികമായി ഏറെ കടബാധ്യതകളില്‍ പൊറുതിമുട്ടി വരുമാന മാര്‍ഗമെല്ലാം അടഞ്ഞിരുന്ന സമയത്താണ് ധന്യക്ക് സീരിയലിലേക്ക് അവസരം ലഭിച്ചത്. ഇപ്പോള്‍ ജീവിതം ഒന്നേയെന്ന് തുടങ്ങിയിരിക്കയാണ് ഇരുവരും. തിരുവനന്തപുരത്തെ ഫല്‍റ്റിലാണ് ഇവരുടെ ജീവിതമെങ്കിലും ഇനി കുറച്ച് സ്ഥലം വാങ്ങി വീടുവയ്ക്കണമെന്ന ആഗ്രഹത്തിലാണ് ദമ്പതികള്‍.
|