മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന്‍ ദീപന്‍ മുരളി. നിരവധി സീരിയലുകളിലൂടെയും ബിഗ്‌ബോസിലൂടെയുമാണ് ദീപന്‍ മലയാളികള്‍ക്ക് പ്രായപ്പെട്ടവനായി മാറിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് ദീപന്‍ ബിഗ്‌ബോസില്‍ പങ്കെടുത്തത്. മായയാണ് ദീപന്റെ ഭാര്യ. ദമ്പതികളുടെ ജീവിതത്തിലേക്ക് മകള്‍ മേധസ്വിനി എത്തിയത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. ഇപ്പോള്‍ മേദൂട്ടിയുടെ കാത് കുത്ത് ചിത്രങ്ങളും സുഹൃത്ത് രഞ്ജിനി ഹരിദാസിനുമൊപ്പമുള്ള ചിത്രങ്ങളാണ് ദീപന്‍ പങ്കുവച്ചിരിക്കുന്നത്.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന്‍ ദീപന്‍ മുരളി. അവതാരകനായും നിരവധി സീരിയലുകളിലൂടെയും മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 2018 ഏപ്രില്‍ 28നായിരുന്നു ദീപന്റെ വിവാഹം. സഹപ്രവര്‍ത്തകയായിരുന്ന മായയാണ് ദീപന്‍ വിവാഹം ചെയ്തത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ താന്‍ അച്ഛനായതിന്റെ സന്തോഷവും താരം പങ്കുവച്ചിരുന്നു. കുഞ്ഞിക്കാലുകളുടെയും കൈകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവച്ചത്. തന്നെ വിട്ടു പോയ തന്റെ അമ്മ തന്നെയാണ് മകളുടെ രൂപത്തില്‍ തങ്ങള്‍ക്ക് അരികിലേക്ക് എത്തിയതെന്ന് താരം പറഞ്ഞിരുന്നു. സരസ്വതിയെന്ന അമ്മയുടെ പേരിന്റെ അര്‍ഥം വരുന്ന മേധസ്വിനി എന്ന പേരാണ് മകള്‍ക്ക് ദീപന്‍ നല്‍കിയത്. കുഞ്ഞെത്തിയതിന് പിന്നാലെ കുഞ്ഞായി മാറിയിരിക്കയാണ് ദീപന്റെ ലോകം. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും ദീപന്‍ എല്ലായ്‌പ്പൊഴും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ മകളുടെ കാതുകുത്തിന്റെ ചിത്രങ്ങളാണ് ദീപന്‍ പങ്കുവച്ചത്. ഒപ്പം ബിഗ്‌ബോസിലെ സുഹൃത്ത് രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിത്രങ്ങളും ദീപന്‍ പങ്കുവച്ചു. തിരുവനന്തപുരത്തെ പ്രശസ്തമായ ജ്വല്ലറിയിലായിരുന്നു മേദൂട്ടിയുടെ കാത്തുകുത്ത് നടന്നത്. മകള്‍ കരയുമ്പോള്‍ അവളുടെ കരച്ചില്‍ കാണാനാകാതെ കണ്ണുകള്‍ ഇറുക്കി അടയ്ക്കുന്ന ദീപന്റെ ചിത്രങ്ങളും ഇതൊടൊപ്പമുണ്ട്. ടഫ് സീന്‍ എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. ഇതൊടൊപ്പം തന്നെയാണ് രഞ്ജിനി ഹരിദാസിന്റെ ചിത്രങ്ങളും ദീപന്‍ പങ്കുവച്ചത്. തിരുവനന്തപുരത്ത് എത്തിയ രഞ്ജിനിക്കൊപ്പം ഇവരുടെ സുഹൃത്ത് അര്‍ച്ചന സുശീലന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്. താനില്ലെങ്കിലും തന്റെ വീട് സന്ദര്‍ശിച്ച കൂട്ടുകാര്‍ക്ക് നന്ദി പറയുന്ന ചിത്രങ്ങള്‍ അര്‍ച്ചന പങ്കുവച്ചു.