ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സീരിയലായിരുന്നു മഴവില്‍ മനോരമയിലെ ആത്മസഖി. അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ആത്മസഖിയിലെ നന്ദിതയേയും സത്യനെയും ഏറ്റെടുത്തപോലെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ മറ്റൊരു താരമാണ് സീരിയലിലെ ചാരുലത എന്ന ചാരുവിന്റെ കഥാപാത്രം. ചാരുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ചിലങ്കയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇടതൂര്‍ന്ന മുടിയും നീണ്ട കണ്ണുകളുമായി നാടന്‍പെണ്‍കുട്ടിയായി ചാരു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഉളളില്‍ പതിഞ്ഞു. വ്യത്യസ്തമായ പേരാണ് ചിലങ്ക എന്ന അഭിനേത്രിയേ പ്രേക്ഷകര്‍ ആദ്യം ശ്രദ്ധിക്കാന്‍ കാരണം.കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ചിലങ്ക വിവാഹിതയായത്. ഗുരുവായൂര്‍ അമ്പലത്തില്‍ അടുത്ത സുഹൃത്തുക്കളുടെയു ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചിലങ്കയുടെ വിവാഹം. രഞ്ജിത്താണ് താരത്തിന്റെ ഭര്‍ത്താവ്. ഇപ്പോള്‍ ഭര്‍ത്താവുമൊത്തുളള ചിലങ്കയുടെ മലേഷ്യലന്‍ യാത്രയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.