Latest News

സൗഭാഗ്യക്ക് ഇന്ന് പിറന്നാള്‍; വിവാഹിതയായ മകള്‍ക്ക് കണ്ണുനിറഞ്ഞ് ആശംസകള്‍ നല്‍കി താര; പറഞ്ഞത് കേട്ടോ?

Malayalilife
 സൗഭാഗ്യക്ക് ഇന്ന് പിറന്നാള്‍; വിവാഹിതയായ മകള്‍ക്ക് കണ്ണുനിറഞ്ഞ് ആശംസകള്‍ നല്‍കി താര; പറഞ്ഞത് കേട്ടോ?

 

സോഷ്യല്‍ മീഡിയയില്‍ ഡബ്‌സ്മാഷ് റാണിയായ സൗഭാഗ്യ വെങ്കിടേഷും നടിയും നര്‍ത്തകിയുമായ അമ്മ താര കല്ല്യാണും എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകാറുണ്ട്. താരാ കല്ല്യാണ്‍ അറിയപ്പെടുന്ന നടിയും നര്‍ത്തകിയുമാണെങ്കിലു മകള്‍ സൗഭാഗ്യ ഡബ്സ്മാഷിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഡബ്സ്മാഷില്‍ അല്ലാതെ സിനിമയിലോ ഒന്നിലും താരം അഭിനിച്ചിട്ടില്ല. അമ്മയും മകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ എന്ന് പറയാം. ഇരുവരും പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സൗഭാഗ്യയുടെ പിറന്നാളായ ഇന്ന് മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് അമ്മ താര ഇട്ട കുറിപ്പാണു ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

മക്കള്‍ എത്ര വളര്‍ന്നാലും അമ്മമാര്‍ക്ക് എന്നും കുഞ്ഞുങ്ങള്‍ തന്നെയാണെന്നാണ് പറയുക. അത് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് താര മകള്‍ക്ക് ആശംസ നല്‍കിയത്. എന്റെ ചക്കരകുട്ടിയ്ക്ക്, എന്റെ വിലമതിക്കാനാകാത്ത എന്റെ പാവക്കുട്ടിയ്ക്ക് എന്റെ മോള്‍ക്ക്, എന്റെ ചക്കരകുട്ടിയ്ക്ക്, എന്റെ ചെല്ലം, ഉമ്മ. ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ എന്നാണ് താര കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലാണ് താരം മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകെണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.  സൗഭാഗ്യയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. താരയുടെ ആശംസ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ടിവി പ്രേക്ഷകരും, ടിക് ടോക് പ്രേമികളും. നിരവധി ആളുകളാണ് ടിക് ടോക് റാണിക്ക് ആശംസ അര്‍പ്പിച്ചു രംഗത്ത് എത്തുന്നത്. വിവാഹിതയായ സൗഭാഗ്യ ഇപ്പോള്‍ അര്‍ജ്ജുന്റെ വീട്ടിലാണ് എന്നാണ് സൂചന. മകളെ മിസ് ചെയ്യുന്ന അമ്മ മനസാണ് താരയുടേതെന്ന് പോസ്റ്റിലൂടെ വ്യക്തമാകുന്നുണ്ട്.

സൗഭാഗ്യയും താര കല്ല്യാണും പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്ത വൈറലാക്കാറുണ്ട്. സൗഭ്യാഗ്യയുടെ വിവാഹം ആരാധകര്‍ ഏറ്റെടുത്തിരുന്നു. മാത്രമല്ല വിവാഹത്തെ തുടര്‍ന്ന് ഉണ്ടായ വിവാദ പോസ്റ്റുകളും ഏറെ ശ്രദ്ധേയമായിരുന്നു. സൗഭാഗ്യയുടെ വിവാഹത്തിന് പകര്‍ത്തിയ വീഡിയോയിലെ ചിത്രം ആരോ മോശം അടിക്കുറിപ്പോടെ പ്രചരിപ്പിച്ചത് താരയെ തളര്‍ത്തുകയും. പിന്നീട്  താരം പൊട്ടിക്കരഞ്ഞുകൊണ്ട് ലൈവിലെത്തുകയും ചെയ്തിരുന്നു. നടിയുടെ ലൈവ് ഏറെ വൈറലായിരുന്നു.

Read more topics: # thara kalyan,# soubhagya
thara kalyan celebrates soubhagya birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക