മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സോഫിയെ ഓർമ്മയില്ലാത്ത പ്രേക്ഷകർ ഉണ്ടാവില്ല. സോഫിയായി എത്തിയ ശ്രീകല ശശിധരൻ പ്രധാനമായും മലയാളം ടെലിവിഷൻ പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനിക്കുന്ന ഒരു നടിയാണ്. ഒരു പരിശീലനം നേടിയ ക്ലാസിക്കൽ നർത്തകിയും മുൻ കലാതിലകവുമായിരുന്നു ശ്രീകലാ ശശിധരൻ. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച ശ്രീകല, പിന്നീട് നിരവധി പരമ്പരകളിൽ സഹവേഷങ്ങൾ ചെയ്യുകയുണ്ടായി. മലയാള ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറ്റവും ഉയരത്തിലെത്തിയ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമാണ് ശ്രീകലയെ പ്രേക്ഷകർക്കു സുപരിചിതയാക്കിയത്. സ്നേഹതീരം, അമ്മമനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം എന്നിവയാണ് അവർ അഭിനിയിച്ച മറ്റു പ്രശസ്തമായ പരമ്പരകൾ. ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയിലും ശ്രീകല വേഷമിട്ടിരുന്നു.
കണ്ണൂര്‍ സ്വദേശിനിയായ താരം 2012ലായിരുന്നു വിവാഹം കഴിച്ചത്. വിവാഹ ശേഷവും അഭിനയ രംഗത്ത് കുറച്ചു നാൾ സജീവമായിരുന്നു താരം. വിവാഹ ശേഷം അഭിനയത്തിന് ചെറിയ ഇടവേള നൽകിയിരിക്കുകയാണ് നടി. ഭര്‍ത്താവിന്‌റെ ജോലിയുമായി ബന്ധപ്പെട്ട് ലണ്ടനിലേക്കാണ് നടിയും കുടുംബവും പോയത്. ഇപ്പോൾ ഭർത്താവിനോടൊപ്പം യുകെയിലാണ് താരം താമസിക്കുന്നത്. അമ്മയുടെ വിയോഗം തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്നാണ് ശ്രീകല പറയുന്നത്. ഡിപ്രഷന്റെ അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയെന്നാണ് നടി കൂട്ടിച്ചേർത്തു. പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ഇതത്ര വലിയ കുഴപ്പമാണോ' എന്നൊക്കെയായിരുന്നു എന്റെ വിചാരം. അമ്മ പോയ ശേഷം ഞാൻ ആ അവസ്ഥയിലേക്കെത്തി. അമ്മയുടെ വിയോഗത്തിന് ശേഷം ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു താമസം. താരം സ്വാമി അയ്യപ്പനിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ആയിരുന്നു അമ്മയുടെ ഈ വിയോഗം. അതുകൊണ്ടു തന്നെ അധിക നാൾ ഷൂട്ടിന് പോയില്ല. പിന്നീട് അഭിനയത്തോട് വിട പറഞ്ഞു. മനസ്സിന് സന്തോഷമില്ലാതെ അഭിനയിച്ചിട്ട് കാര്യമില്ല എന്ന ബോധമുള്ളോണ്ടാണ് ഭർത്താവിന്റെ അടുത്തേക്ക് പോയത് എന്ന് നടി പറഞ്ഞിരുന്നു.
അതിനു ശേഷം നിരവധി ഓഫറുകൾ തനിക്ക് വന്നു എന്നും എല്ലാം ഉപേക്ഷിക്കുകയായിരുന്നു എന്നും നടി പറഞ്ഞു. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുളള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട് എന്നുമാണ് ചോദിക്കുന്ന എല്ലാവരോടും നടി പറയുന്നത്. അഭിനേതാവ് എന്നതിലുപരി നര്‍ത്തകിയായും തിളങ്ങിയിരുന്നു ശ്രീകല. രാത്രിമഴ, കാര്യസ്ഥന്‍, ഉറുമി, നാടോടി മന്നന്‍, തിങ്കള്‍ മുതല്‍ വെളളി വരെ എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തി.
ഏഷ്യനെറ്റ് സംപ്രക്ഷണം ചെയ്ത എന്റെ മാനസപുത്രി തന്നെയാണ് നടിയെ മലയാളികളുടെ ഇടയിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റിയത്. സോഫി എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് ശ്രീകല പ്രേക്ഷകരുടെ ഹൃദയം കീഴടക്കി എന്ന് തന്നെ പറയാം. പരമ്പര അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ശ്രീകലയെ പ്രേക്ഷകരുടെ മുന്നിൽ അറിയപ്പെടുന്നത് സോഫി എന്ന പേരിലൂടെയാണ്. തോബിയാസും ഗ്ലോറിയും കൂടെ പാവം പിടിച്ച സോഫിയെ ഉപദ്രവിക്കുന്നതാണ് കഥ. ആ പാവം പിടിച്ച സോഫി കരയുമ്പോൾ പ്രേക്ഷകർ കരയും, അവൾ ചിരിക്കുമ്പോ പ്രേക്ഷകർ ചിരിക്കും. എല്ലാ വീട്ടിലെയും സ്ഥിര സംസാരം തന്നെയായിരുന്നു എന്റെ മാനസപുത്രി.