Latest News

ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല; അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുതുമുത്തശ്ശിയെയും നൽകി; മനോഹരചിത്രവുമായി സൗഭാഗ്യ

Malayalilife
ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല; അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുതുമുത്തശ്ശിയെയും നൽകി; മനോഹരചിത്രവുമായി  സൗഭാഗ്യ

പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളായ സൗഭാഗ്യവും നല്ലൊരു നർത്തകിയാണ്. നിരവധി ഷോകളിലും നിറ സാന്നിധ്യം ആയിരുന്നു സൗഭാഗ്യ. ടിക്ടോക്കിലൂടെയും എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ. നർത്തകി മാത്രമല്ല നല്ലൊരു അഭിനേത്രി കൂടിയാണ്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന താരം കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹവും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. അടുത്തിടെയായിരുന്നു ഒരു കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് സൗഭാഗ്യയുടെ കുടുംബം എത്തിയിരുന്നത്.  ഈ ദമ്പതികൾ സമൂഹമാധ്യമങ്ങളിലൂടെ ആശുപത്രിയിൽ അഡ്മിറ്റ് ആയതിനുശേഷം സൗഭാഗ്യയുടെ എല്ലാ വിശേഷങ്ങളും തന്നെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അർജുൻ തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആദ്യം പുറത്തുവിട്ടത്. എന്നാൽ ഇപ്പോൾ  തന്റെ മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

 സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ സൗഭഗ്യയും അമ്മ താരാ കല്യാണും അവരുടെ അമ്മ സുബ്ബലക്ഷ്മിയും കുഞ്ഞാവയുമൊന്നിച്ചുള്ള ഒരു മനോഹരമായ ചിത്രമാണ് പങ്കുവച്ചത്. ലൈക്കുകളും കമന്റുകളുമായി ആരാധകരും  നാല് തലമുറ ഒന്നിച്ചു ചേരുന്ന ആ അപൂർവചിത്രത്തിന്  എത്തി. ‘ഇത് അമൂല്യമായ ചിത്രമല്ലേ? ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ഏകദേശം 4 വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭർത്താവിന് ഈ വർഷം പപ്പയെ നഷ്ടപ്പെട്ടു. ദൈവം എല്ലായ്‌പ്പോഴും എല്ലാ സൗഭാഗ്യങ്ങളും തരണമെന്നില്ല, പക്ഷേ അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുതുമുത്തശ്ശിയെയും നൽകി’ എന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

‘നിങ്ങളുടെ ആത്മാർഥമായ സ്നേഹത്തിനും പ്രാർഥനയ്ക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. ഭാവിയിലും ഞങ്ങൾക്ക് ഇത് ആവശ്യമാണ്. ഇവൾ സുദർശന അർജുൻ ശേഖർ’ മകൾക്കൊപ്പം ആശുപത്രി കിടക്കയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ ആരാധകരോട് അറിയിക്കുകയും ചെയ്തു. 

sowbhagya venkitesh daughter with two loving grandmas and one great granny

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക