സീരിയലിലെ നായികമാരായലും വില്ലത്തിമാരായാലും മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ വേഗം കയറിക്കൂടും. പാവം പിടിച്ച നായികമാരാണെങ്കിൽ പറയേണ്ട കാര്യമില്ല. സ്വന്തം മക്കളെ പോലെയാവും മിനിസ്ക്രീൻ അമ്മമാർ അവരെ കാണുന്നത്. എന്നും അവരുടെ സ്വീകാര്യമുറിയിൽ വരുന്ന താരങ്ങളെ അവർ എന്നും ഓർക്കും. പക്ഷെ വില്ലത്തിമാരെ ആയാലും വില്ലന്മാരായാലും അവരോടുള്ള ദേഷ്യം പുറത്തിറങ്ങുമ്പോൾ ഒക്കെ കാണാറുണ്ട്. എന്നാലും ഒരു സിനിമയെക്കാളും സീരിയലിലെ അഭിനേതാക്കൾക്കാകും കൂടുതൽ പ്രേക്ഷക സ്വീകാര്യത. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു കുടുംബ സീരിയലാണ് സീതാകല്യാണം. 2018 സെപ്റ്റംബർ 10 മുതലാണ് ഏഷ്യാനെറ്റ് ചാനലിൽ ഇതിന്റെ സംപ്രേഷണം തുടങ്ങിയത്. ധന്യ മേരി വർഗീസും അനൂപ് കൃഷ്ണനുമാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. സ്റ്റാർ മാ എന്ന ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലക്ഷ്മി കല്യാണം എന്ന തെലുഗു പരമ്പരയുടെ മലയാളം പതിപ്പാണ് സീതാകല്യാണം. സഹോദരസ്നേഹത്തിന്റെ ആഴങ്ങളെ ചൂണ്ടിക്കാണിക്കുന്ന ഒരു കഥയാണ് സീതാകല്യാണം. തന്റെ ഇളയ സഹോദരിയായ സ്വാതിക്ക് ഒരു മാതൃശിഷ്ടമാണ് സീത. പക്ഷെ കല്യാണുമായുള്ള സീതയുടെ വിവാഹത്തിനുശേഷം ഈ സഹോദരങ്ങളുടെ ജീവിതത്തിന് വേറെയൊരു വഴിത്തിരിവ് സംഭവിക്കുന്നു.
ഈ സീരിയലില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപെടുന്ന കഥാപാത്രമാണ് സീതയും അവളുടെ അനിയത്തി സ്വാതിയുടേതും. സീതയായി എത്തുന്നത് ധന്യ മേരി വർഗീസാണ്. ചേച്ചിയെ ഏറെ സ്‌നേഹിക്കുന്ന സ്വാതി എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്നത് പാലക്കാട്ടുകാരി റെനീഷ റഹ്മാനാണ്. വല്യ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്ന ഭയമൊന്നുമില്ലാത്ത അഭിനയമാണ് റെനീഷ കാഴ്ചവയ്ക്കുന്നത്. ആദ്യമൊക്കെ ചെറിയ ഭയവും പരിഭ്രാന്തിയും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ആ സീരിയലിലെ ഓരോ ആൾക്കാരും സ്വാതിയെ നന്നായി സാഹിയിച്ചു. സോഷ്യൽ മീഡിയയിലും നല്ല സജ്ജീവമാണ് താരം. സീതാകല്യാണം സംപ്രേക്ഷണം തുടങ്ങിയപ്പോള്‍ തന്നെ സ്വാതി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരുന്നു. അങ്ങനെ അധിക വേഗം ആളുകളുടെ മനസ്സിൽ കയറി കൂടാൻ അത്രയും കഴിവുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളു. ഈ ഒരു ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാനും എല്ലാവരിൽ നിന്നും പ്രശംസ വാങ്ങാനുമൊക്കെ നല്ല പ്രയാസമാണ്. അതാണ് സ്വാതി എളുപ്പത്തിൽ നേടിയെടുത്തത്.
നീണ്ട മുടിയുള്ള കുറുമ്പിയായ സ്വാതി സീതയുടെ മാത്രമല്ല മിനിസ്‌ക്രീന്‍ പ്രേക്ഷകരായ വീട്ടമ്മമാരുടെയും അനിയത്തിയോ മകളോ ഒക്കെയായി ചുരുങ്ങിയ സമയം കൊണ്ടാണ് മാറിയത്. ആദ്യമായി കാണുന്നതിനാല്‍ തന്നെ പലര്‍ക്കും റെനീഷ ആരെന്ന് പോലും അറിയില്ലായിരുന്നു. പഠനത്തിനൊപ്പം തന്നെ അഭിനയവും മുന്നോട്ട് കൊണ്ട് പോകുന്ന റെനീഷ ആലത്തൂര്‍ സ്വദേശിനിയാണ്. ഇപ്പോള്‍ ചിറ്റൂര്‍ കോളേജില്‍ ബികോം മൂനാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് റെനീഷ. അച്ഛനും അമ്മയും ചേട്ടനും ഉള്‍പെടുന്നതാണ് റെനീഷയുടെ വീട്. പാട്ടും ഡാന്‍സുമൊക്കെയാണ് താരത്തിന്റെ ഹോബികള്‍. പക്ഷേ താരത്തിന് ഏറ്റവും ഇഷ്ടം കൂട്ടുകാരൊടൊത്ത് ചുറ്റി കറങ്ങുന്നതാണ്. സോഷ്യൽ മീഡിയയിലൊക്കെ കൂട്ടുകാരുമൊത്ത് കറങ്ങുന്ന ചിത്രങ്ങളൊക്കെ തന്നെ പങ്കുവയ്ക്കാറുമുണ്ട്. അഭിനയിക്കാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ റെനീഷയ്ക്ക് നല്‍കുന്നത് കൂട്ടുകാരും വീട്ടുകാരുമാണ് എന്ന് താരം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അവരുടെ വിമര്‍ശനങ്ങള്‍ കേട്ട് തെറ്റുകള്‍ തിരുത്താറുമുണ്ട് താരം.
സാധാരണ സീരിയല്‍ താരങ്ങളെ പോലെ ഫുഡ് കണ്ട്രോള്‍ ചെയ്യുന്ന പരിപാടിയൊന്നും റെനീഷയ്ക്ക് ഇല്ല. ഇഷ്ടമുള്ളതെല്ലാം കഴിക്കാറാണ് പതിവ്. 15 ദിവസം തിരുവനന്തപുരത്ത് ഷൂട്ടുള്ളത് കൊണ്ട് 15 ദിവസം മാത്രമാണ് കോളേജില്‍ പോകാന്‍ പറ്റുന്നുള്ളു എന്നതാണ് റെനീഷയുടെ സങ്കടം. കോളേജും കൂട്ടുകാരുമൊക്കെ കാത്തിരിക്കാറുണ്ട് താരത്തിനെ. ഇപ്പോള്‍ ഷൂട്ടിങ് സെറ്റില്‍ എല്ലാവരുമായി നല്ല കമ്പനി ആയതിനാല്‍ വീട് ഒട്ടും മിസ് ചെയ്യാറില്ല. വീട്ടില്‍ സഹോദരനുമായി അറ്റാച്ച്‌മെറ്റ് ഉള്ളത് കൊണ്ട് ചേച്ചിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന അനിയത്തിയായി മാറാന്‍ തനിക്ക് പ്രയാസമുണ്ടായില്ലെന്നും താരം വ്യക്തമാക്കുന്നു. ലോക്കേഷനില്‍ എല്ലാവരുമായും നല്ല സൗഹൃദത്തിലാണ്. കൂട്ടത്തില്‍ ജൂനിയര്‍ ആയതിനാല്‍ തന്നെ എല്ലാവരും നന്നായി പ്രോല്‍സാഹിപ്പിക്കാറുണ്ടെന്ന് റെനീഷ പറയുന്നു. അതേസമയം സീതാകല്യാണത്തിലെ സ്വാതി വൈകാതെ വില്ലത്തിയായി മാറുമെന്ന സൂചനയും താരം പങ്കുവയ്ക്കുന്നു. പ്രേക്ഷകര്‍ കരുതും പോലെ തന്നയാണ് കഥാഗതി പോകുന്നതെന്നും സ്വാതി പറയുന്നു. തനിക്ക് നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. അതിനാല്‍ തന്നെ ഇനി വരുന്ന വില്ലത്തി സ്വാതിയും തനിക്ക് പ്രിയപ്പെട്ടതാണെന്ന് താരം വെളിപ്പെടുത്തുന്നു.