തമിഴ് സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ദിവ്യ ശ്രീധര്‍. നടിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വരുന്നത്. സീരിയല്‍ നടനായ അര്‍ണവുമായുള്ള ദാമ്പത്യത്തിലെ വിള്ളലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.അര്‍ണവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയിപ്പോള്‍. ഇരുവര്‍ക്കുമിടയില്‍ വലിയ പ്രശ്നം നടക്കുന്നുണ്ടെന്നും അര്‍ണവ് തന്നെ ചതിച്ചെന്നുമാണ് ദിവ്യ ആരോപിക്കുന്നത്. ഇതോടെ നടിയുടെ വാക്കുകള്‍ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തു.
ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് തല്ലിയെന്നു ആരോപിച്ചു ദിവ്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇപ്പോഴിതാ, തന്റെ ഭര്‍ത്താവ് മറ്റൊരു സീരിയില്‍ നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് താനറിഞ്ഞെന്നും ഇതറിഞ്ഞ് രണ്ട് പേരും ഒരുമിച്ചഭിനയിക്കുന്ന ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോള്‍ ഇവരെ ഒരു റൂമില്‍ കണ്ടെന്നുമാണ് ദിവ്യയുടെ ആരോപണം.
ഈ പെണ്‍കുട്ടി തനിക്ക് മോശം മെസേജുകള്‍ അയച്ചെന്നും തന്റെ മുന്നില്‍ വെച്ച് അര്‍ണവിനെ ചുംബിച്ചെന്നും ദിവ്യ ആരോപിച്ചു. ഈ സമയത്ത് അര്‍ണവ് മറുത്തൊന്നും പറഞ്ഞില്ലെന്നും ദിവ്യ പറയുന്നു. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദിവ്യ അര്‍ണവിനെ വിവാഹം ചെയ്തത്. ഇതിനായി താരം ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു.
നടനെതിരെ ദിവ്യ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്്. താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ അര്‍ണവ് ശ്രമിക്കുകയാണെന്നും മര്‍ദ്ദിച്ചുവെന്നുമാണ് നടിയുടെ ആരോപണം. തൊട്ടുപിന്നാലെ നടന് അര്‍ണവും പോലീസില്‍ പരാതി നല്കി.
അര്‍ണവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ഇതുകാരണം ഗര്‍ഭം അലസാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നുമാണ് വീഡിയോയില്‍ ദിവ്യ പറയുന്നത്. വിവാഹം നടക്കുന്നതിന് വേണ്ടി മതം മാറിയിരുന്നുവെന്നും അര്‍ണവിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഒരുപാട് പണം ചെലവഴിച്ചുവെന്നും ദിവ്യ വെളിപ്പെടുത്തുന്നു.
സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സെവ്വന്തി എന്ന സീരിയലാണ് ദിവ്യ ശ്രീധര്‍ എന്ന നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ഇതേ സീരിയലില്‍ ദിവ്യയുടെ കൂടെ സഹനടനായി അര്‍ണവും അഭിനയിച്ചിരുന്നു. ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ സൗഹൃദത്തിനൊടുവില്‍ ഇരുവരും പ്രണയത്തിലായി. 2017 മുതല്‍ ഇരുവരും ലിവിങ് റിലേഷനിലാണെന്ന തരത്തിലും കിംവദന്തികള്‍ പ്രചരിച്ചു. ഇതിനിടയില്‍ ദിവ്യ ഗര്‍ഭിണിയാണെന്ന വിവരമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരുന്നു.തൊട്ടുപിന്നാലെ ഇരുവരും രഹസ്യമായി വിവാഹതരായ കാര്യവും പുറത്ത് വന്നു.