Latest News

ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു; ഫിറോസ് ജീവിതത്തിലേക്ക് വന്നതോടെയാണ് താൻ ശരിക്കും പ്രണയം ആസ്വദിച്ച് തുടങ്ങി; സജ്‌ന ഫിറോസ് ജീവിതകഥ

Malayalilife
ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു; ഫിറോസ് ജീവിതത്തിലേക്ക് വന്നതോടെയാണ് താൻ ശരിക്കും പ്രണയം ആസ്വദിച്ച് തുടങ്ങി; സജ്‌ന ഫിറോസ് ജീവിതകഥ

ബിഗ് ബോസ് ഓരോ ദിവസവും സംഭവബഹുലമായാണ് മുന്നേറുന്നത്. വൈൽഡ് കാർഡ് എൻട്രയിൽ മൂന്നുപേർ വന്നതിനു ശേഷം കുറച്ചുകൂടി കാര്യങ്ങൾ നടക്കുന്നുണ്ട്. മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്. രണ്ടുവ്യക്തികൾ ആണ് എങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്- സജ്‌ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്. ഇരുവരും വന്നതിനു ശേഷം ഒരുപാട് ബഹളവുമൊക്കെ നടക്കുന്നുണ്ട് എന്ന് മത്സരാർത്ഥികൾ തമ്മിൽ തന്നെ ചർച്ചകളുണ്ടയിരുന്നു. ഇന്നലെ ഇരുവരും അവരുടെ ജീവിതത്തിനെ പറ്റി തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഈ ദമ്പതികൾ പ്രേക്ഷകർക്ക് പരിചിതർ തന്നെയാണ്. ഇരുവരും ഒരു ആഴ്ചത്തെ ബിഗ്‌ബോസ് പുറത്തു നിന്ന് കണ്ടു വന്നവരാണ്. അതുകൊണ്ടു തന്നെ വ്യക്തമായ പ്ലാനോട് കൂടിയാണ് കളിക്കുന്നത്. കലാജീവിതത്തിന്റെ യാത്രയെക്കുറിച്ചും ഇരുവരുടെയും ബന്ധത്തെ കുറിച്ചും ബിഗ് ബോസിൽ വച്ച് താരങ്ങൾ തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിലെത്തിയാല്‍ നിങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കുമോ എന്ന മോഹൻലാലിൻറെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ഫിറോസ്- സജ്‌നദമ്പതികൾ നല്‍കിയത്. ഇപ്പോള്‍ ഞങ്ങള്‍ നല്ല സ്‌നേഹത്തിലാണ്. ഇനി തിരിച്ച് ഇറങ്ങുമ്പോള്‍ രണ്ട് പേരും രണ്ട് വഴിക്ക് ആകുമോ എന്ന സംശയം ഉണ്ടെന്നുമാണ് സജ്‌ന പറഞ്ഞത്.

ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. കഴിഞ്ഞ 21 വർഷമായി കലാജീവിതത്തിൽ സജീവം ആണ് ഫിറോസ്. ക്യാമറക്ക് മുൻപിലും പിന്നിലും പ്രവർത്തിച്ച ഫിറോസ് പ്രേക്ഷകർക്ക് സുപരിചിതൻ ആണ്. ഏഷ്യാനെറ്റിൽ കൂടി ആയിരുന്നു ഫിറോസിന്റെ തുടക്കം. ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്സ് അവതരിപ്പിച്ചുകൊണ്ടാണ് ഫിറോസ് മിനി സ്‌ക്രീൻ പ്രേക്ഷകരെ കയ്യിൽ എടുത്തത്. ഡേഞ്ചറസ് ബോയ്സ്’ എന്ന പരിപാടിയുടെ അവതാരകനായി എത്തിയതോടെയാണ് ഫിറോസിനെ പ്രേക്ഷകർ അറിഞ്ഞുതുടങ്ങിയത്. ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. ഒരു ഡാൻസർ കൂടിയായ ഫിറോസ് പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം ആയിരുന്നു. മിക്ക ഷോകളിലും വിന്നർ കൂടി ആയിരുന്ന ഫിറോസ് മലയാളത്തിലും , അന്യഭാഷാ സിനിമകളിലും തിളങ്ങിയ നടൻ കൂടിയാണ്. താരോത്സവം എന്ന ഷോയിൽ ഭാഗം ആയിരുന്ന ഫിറോസ് സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് . മമ്മൂട്ടി ചിത്രം ‘ഫേസ് റ്റു ഫേസ്’, ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്.

നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഇരുവരും ഒരുമിച്ചു ഇതിനു മുൻപും മത്സരിച്ചിട്ടുണ്ട്. സൂര്യ ടി വിയിൽ ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്ന ഷോ ആയ സൂപ്പർ ജോഡിയിലും ഇരുവരും മത്സരിച്ചിരുന്നു. ബിഗ് ബോസിൽ എത്തിയ ശേഷമാണു മിനി സ്‌ക്രീനിലെ വില്ലത്തി ഫിറോസിന്റെ ഭാര്യ ആണ് എന്ന് പ്രേക്ഷർക്ക് മനസിലാകുന്നത്. ചാക്കോയും മേരിയും സുമംഗലി ഭവ, അന്ന കരീന തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് ഫിറോസിന്റെ ജീവിതപ്പാതി സജ്‌ന. മൂന്നുകുട്ടികൾ ആണ് സജ്‌ന ഫിറോസ് ദമ്പതികൾക്ക് ഉള്ളത്. മകനും ജനിച്ചിട്ടാണ് അഭിനയിക്കാൻ എത്തുന്നത്. ആദ്യം മൂവി ആയിരുന്നു തുടക്കം. പിന്നീട് റിയാലിറ്റി ഷോകളും സീരിയലുകളും ചെയ്തു തുടങ്ങിയത്. ഇരുവരുടെയും  രണ്ടാം വിവാഹം ആണ്. ആദ്യത്തെ വിവാഹത്തിൽ ഫിറോസിന് ഒരു മകളുണ്ട് അലംസയത്ത്, രണ്ടാമത്തെ വിവാഹത്തിൽ രണ്ടുകുട്ടികൾ, സയൻ, റോവൻ ഒരാൾക്ക് പത്തു വയസ്സും ഒരാൾക്ക് അഞ്ചു വയസ്സും ആണുള്ളത്. ഏറ്റവും മൂത്തകുട്ടിയ്ക്ക് പതിനൊന്നു വയസ്സ് ആണുള്ളത്.  

ആദ്യമായി നായകനായി അഭിനയിക്കാൻ ഒരു അവസരം കിട്ടിയ സമയത്തായിരുന്നു ഫിറോസിന്റെ ആദ്യ പ്രണയം. അക്കാലത്ത് ഹൃദയത്തോട് ഏറെ അടുത്ത, ഒരുപാട് തീവ്രമായി സ്നേഹിച്ച ഒരു പ്രണയവും എനിക്കുണ്ടായിരുന്നു ഏന് താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഇരുവീട്ടുകാർക്കും ആ ബന്ധത്തിനും വിവാഹത്തിനും സമ്മതമായിരുന്നു. സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് തന്നെ അവളുടെ വീട്ടുകാർക്കൊക്കെ വല്യ താല്പര്യമായിരുന്നു. പക്ഷേ സിനിമ ഇറങ്ങിയപ്പോൾ ആ പോസ്റ്ററിന്റെ താഴേ എ സർട്ടിഫിക്കറ്റ് കണ്ടപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർക്ക് മോശം തോന്നി. അങ്ങനെ ആ ബന്ധം അവിടെ നിന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. പ്രണയം വിവാഹത്തിലെത്തിയ കഥയായിരുന്നു സജ്നയുടെ ജീവിതത്തെ കുറിച്ച് പറയാൻ ഉള്ളത്. ഒരുപാട് അനുഭവിച്ചതായിരുന്നു സജ്നയുടെ ആദ്യ വിവാഹ ജീവിതം. വിവാഹം കഴിഞ്ഞതോടെ പങ്കാളിയുടെ സ്വഭാവം മാറുകയും പലപ്പോഴും ശാരീരികവും മാനസികവുമായ പീഢനങ്ങൾക്ക് ഇരയാവുകയും ചെയ്തുവെന്ന് സജ്ന പറയുന്നു. തന്റെ കുഞ്ഞിനെ കൂടി ഉപദ്രവിക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തിയതോടെയാണ് ആ വിവാഹത്തിൽ നിന്നും സജ്‌ന മോചനം നേടി എടുത്തു. ആഗ്രഹിച്ചതിലുമപ്പുറം നൽകി ചേർത്തുനിർത്തുന്ന ഫിറോസ് ജീവിതത്തിലേക്ക് വന്നതോടെയാണ് താൻ ശരിക്കും പ്രണയം ആസ്വദിച്ച് തുടങ്ങിയതെന്നും സജ്‌ന പലപ്പോഴും പറഞ്ഞിട്ടുണ്ട്.

sajna firoz bigboss malayalam contestants realilife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക