അന്യഭാഷാ നടിയാണെങ്കിലും ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മീര മലയാളത്തില്‍ അരങ്ങേറിയത്. ഇതില്‍ ശക്തമായ നായികയായിരുന്നെങ്കിലും പിന്നീട് മീരയ്ക്ക് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ അധികം ലഭിച്ചില്ല. ഇപ്പോള്‍ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലില്‍ സുമിത്രയായിട്ടാണ് താരം തിളങ്ങുന്നത്. ഭര്‍ത്താവിന്റെ അവഗണയും കുടുംബത്തിന്റെ കുറ്റപ്പെടുത്തലുകളും സഹിച്ച് ജീവിക്കുന്ന അമ്മയാണ് സീരിയലിലെ സുമിത്ര.
സീരിയലിലെ കുടുംബജീവിതം പോലെ അത്ര സന്തോഷപ്രദമായിരുന്നില്ല നടിയുടെയും കുടുംബജീവിതം. രണ്ടു വിവാഹം ചെയ്ത് പരാജയപ്പെട്ടുപോയ ആളാണ് യഥാര്‍ഥ ജീവിതത്തിലെ മീര വാസുദേവ്. നടിയുടെ സംഭവബഹുലമായ ജീവിതകഥഅറിയാം. വാസുദേവന്‍, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തില്‍ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. ആര്‍ട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബാച്ചിലര്‍ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെയാണ് മീര വിജയകരമായി ഒരു മോഡലായി പ്രശസ്തി നേടിയത്. ഏതാനും ഹിന്ദി, തമിഴ്, തെലുങ്കു സിനിമകളില്‍ അഭിനയിച്ച ശേഷമായിരുന്നു മീരയുടെ മലയാളത്തിലേക്കുളള കടന്നുവരവ്.
മലയാളിയാണെന്നായിരുന്നു മീരയെ പറ്റി എല്ലാവരെടുയം ധാരണ. അത്രത്തോളം മലയാളിത്തമായിരുന്നു മീരയ്ക്കുണ്ടായത്. തന്‍മാത്രയും മോഹന്‍ലാലിന്റെ ഭാര്യയായും രണ്ടു മക്കളുടെ അമ്മയായും മീര സിനിമയില്‍ തിളങ്ങി. 23 വയസുള്ളപ്പോഴാണ് 17കാരന്റെ അമ്മയായി മീര വേഷമിട്ടത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു നഗ്‌നരംഗത്തിലും ഒരു മടിയും കൂടാതെ മീര അഭിനയിച്ചിരുന്നു. മോഹന്‍ലാലും മീരയുമൊന്നിച്ചുള്ള കിടപ്പറ രംഗമായിരുന്നു അത്. ഇത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.തന്‍മാത്രയെ തുടര്‍ന്ന് നിരവധി റോളുകള്‍ മീരയെ തേടിയെത്തി. ഭാഷയറിയാത്തതിനാല്‍ കേരളത്തിലെ മാനേജാറായിരുന്നു റോളുകളുടെ കാര്യം നോക്കിയിരുന്നത്.
അയാളെ വിശ്വസിച്ച് ഡേറ്റ് കൊടുത്ത ചിത്രങ്ങളൊക്കെ പരാജയമായി. നല്ല ചിത്രങ്ങള്‍ക്ക് അവസരം വന്നപ്പോള്‍ അതെല്ലാം മാനേജര്‍ പല കാരങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. അയാളുടെ ചതിയില്‍ മികച്ച പല കഥാപാത്രങ്ങളും മീരയ്ക്ക് കിട്ടിയില്ല.തന്‍മാത്രയിലെ ലേഖ എന്ന വീട്ടമ്മയുടെ റോള്‍ മികവാര്‍ന്നിരുന്നെങ്കിലും മീരയുടെ വ്യക്തി ജീവിതം തിരിച്ചടികള്‍ നിറഞ്ഞതായിരുന്നു. രണ്ട് വിവാഹജീവിതങ്ങള്‍ നടിക്കുണ്ടായെങ്കിലും രണ്ടും പരാജയമായിരുന്നു. ഓര്‍ക്കാനും പറയാനും ഇഷ്ടമല്ലാത്ത കാര്യമാണ് വിവാഹമോചനങ്ങളെന്നായിരുന്നു ഇതിനെപറ്റി നടിയുടെ പ്രതികരണം.
വിവാഹ ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍ . അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണാറില്ല. വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യ ഭര്‍ത്താവ്. ആദ്യ ഭര്‍ത്താവില്‍ നിന്ന് മീരയ്ക്ക് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. 23വയസിലായിരുന്നു മീരയുടെ വിവാഹം. ഇത് എടുത്തചാട്ടമായിരുന്നു എന്ന് നടി തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ട്. പണമുണ്ടാക്കുന്ന യന്ത്രമായിരുന്നു താന്‍ അയാള്‍ക്കെന്ന് മീര പറഞ്ഞിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന പണമെല്ലാം വിശാലിന്റെ കുടുംബം ധൂര്‍ത്തടിച്ചു. കുടിച്ചിട്ടു വന്നുള്ള മര്‍ദ്ദനം പതിവായി. മാനസികരോഗിയാക്കാനും ശ്രമം നടത്തി. രണ്ടുവര്‍ഷത്തോളം തന്റെ അമ്മയുമായി സംസാരിക്കാന്‍ പോലും ആ കുടുംബം സമ്മതിച്ചിട്ടില്ലെന്ന് മീര വ്യക്തമാക്കിയിരുന്നു.
ഭര്‍ത്താവിന്റെ അമ്മയും സഹോദരനും തന്നെ വ്യഭിചാരത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മീര വെളിപ്പെടുത്തിയിരുന്നു. തന്റെ ആഭരണങ്ങളും പോളിസികളുമെല്ലാം അവര്‍ എടുത്തെന്നുംം 1000 രൂപ പോലും തന്റെ കൈയിലില്ലെന്നുമാണ് മീര അന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞത്്. ജീവന് ഭീഷണി ഉണ്ടായിരുന്നത് കൊണ്ട് അന്ന് നടി പോലീസ് പ്രൊട്ടക്ഷന്‍ തേടിയത് വാര്‍ത്തയായി. 2012 ല്‍ രണ്ടാമത് മീര പ്രണയിച്ച് വിവാഹിതയായി. നടന്‍ ജോണ്‍ കോക്കനായിരുന്നു മീരയുടെ രണ്ടാം ഭര്‍ത്താവ്.
ഇതില്‍ ഇവര്‍ക്ക് ഒരു മകനുണ്ടായി. എന്നാല്‍ അധികംവൈകാതെ ഈ ബന്ധവും പിരിഞ്ഞു. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു എന്നായിരുന്നു മീര വ്യക്തമാക്കിയത്. ഇനിയൊരു വിവാഹത്തെപറ്റിപോലും നടി ചിന്തിക്കുന്നില്ല. മകനൊണ് ഇപ്പോള്‍ മീരയ്ക്കെല്ലാം. ഇപ്പോള്‍ മകന്‍ അരീഹയ്ക്കൊപ്പം കൊച്ചിയിലാണ് മീരയുടെ ജീവിതം. ലൊക്കേഷനുകളിലും മകന്‍ അരീഹയെ മീര ഒപ്പം കൂട്ടാറുണ്ട്. എന്തായാലും ലേഖയ്ക്ക് പിന്നാലെ കുടുംബവിളക്കിലെ സുമിത്രയായി വീണ്ടും മലയാളി മനസുകളില്‍ മീര ഇടം നേടിയിരിക്കയാണ്.