സംപ്രേക്ഷണം ആരംഭിച്ച് വളരെ കുറച്ചു നാള്‍കൊണ്ടു തന്നെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരായാണ് പാടാത്ത പൈങ്കിളി. കണ്‍മണിയെന്ന പെണ്‍കുട്ടിയുടെ കഥയുമായി എത്തിയ സീരിയല്‍ റേറ്റിങ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. നിരവധി ഹിറ്റ് പരമ്പരകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സൂധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളിയും ഒരുക്കുന്നത. ദിനേഷ് പളളത്തിന്റേതാണ് കഥ. സീരിയലില്‍ ഏറെ പേരും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരല്ലാത്ത താരങ്ങളാണ്. സീരിയലില്‍ നായകനായി എത്തുന്ന സൂരജ് ടിക്ടോക് താരമാണ്. നായിക കണ്‍മണി മനീഷ എന്ന പെണ്‍കുട്ടിയും. സീരിലില്‍ നെഗറ്റീവ് കഥാപാത്രങ്ങളും ഒരുപോലെ ശ്രദ്ധ നേടുന്നുണ്ട്.
മൂന്ന് നെഗറ്റീവ് സ്ത്രീ കഥാപാത്രങ്ങളാണ് സീരിയലില്‍ ഉളളത്. തനൂജ എന്ന കഥാപാത്രം തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലില്‍ തനൂജയായി എത്തുന്നത് ചെങ്ങന്നൂര്‍ സ്വദേശിയായ സൗമ്യ ശ്രീകുമാര്‍ ആണ്. ക്‌ളാസിക്കല്‍ നര്‍ത്തകി കൂടിയായ സൗമ്യ കഴിഞ്ഞ ദിവസം ലൈവ് വന്ന വീഡിയോ ഏറെ വൈറല്‍ ആയിരുന്നു. താന്‍ പുതുമുഖം അല്ലെന്നും, കബനി പരമ്പരയിലും ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട് എന്നും സൗമ്യ ലൈവില്‍ വ്യക്തമാക്കി. ആദ്യമായി ആണ് ഒരു ലൈവ് വരുന്നതെന്നും, ഇത്രയധികം ആളുകളെ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞ സൗമ്യ പരമ്പരയുടെ വിശേഷങ്ങളെ കുറിച്ചും വാചാലയായി.
തന്റെ മുഖത്തിന്റെ തിളക്കത്തിന് പിന്നില്‍ ചിരിയാണ് ഗുട്ടന്‍സെന്നും താന്‍ ചിരിയുടെ ആളാണ് എന്നും, പറയുന്നു. എപ്പോഴും ചിരിച്ചിരിക്കാന്‍ ആണ് ഇഷ്ടമെന്നും പറഞ്ഞ സൗമ്യ സീരിയലില്‍ കൂടുതല്‍ കൂട്ട് അഞ്ജിതയോടും അംബിക മോഹനോടും ആണെന്നും വ്യക്തമാക്കി. താന്‍ വിവാഹിതയും ഒരു മകന്റെ അമ്മയാണെന്നും പറഞ്ഞ സൗമ്യ, ഏതുതരം വേഷം ചെയ്യാനും തനിക്ക് ഇഷ്ടമാണ് എന്നും പറയുന്നു. സീരിയലിലെ ദേവയെ അന്വേഷിച്ചായിരുന്നു ലൈവില്‍ അധികം ആരാധകരും കമന്റുകളുമായി എത്തിയത്. അത് ദേവയെ അറിയിക്കാമെന്നും സൗമ്യ പറയുന്നു.