Latest News

നിര്‍മ്മാതാവായ അച്ഛന്റെ കടം തീര്‍ക്കാന്‍ നടിയായി; പ്രശസ്തിയുടെ കൊടുമുടിയില്‍ ആത്മഹത്യ ശ്രമം; നീലക്കുയിലിലെ ചീരുവിന്റെ ജീവിതം-നടിയെ കണ്ടാല്‍ ഞെട്ടും

Malayalilife
 നിര്‍മ്മാതാവായ അച്ഛന്റെ കടം തീര്‍ക്കാന്‍ നടിയായി; പ്രശസ്തിയുടെ കൊടുമുടിയില്‍ ആത്മഹത്യ ശ്രമം; നീലക്കുയിലിലെ ചീരുവിന്റെ ജീവിതം-നടിയെ കണ്ടാല്‍ ഞെട്ടും


ഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ച സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു നീലക്കുയില്‍. പുതുമുഖ താരങ്ങള്‍ക്കൊപ്പം സീനിയര്‍ താരങ്ങളും അണിനിരന്ന സീരിയല്‍ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ക്ലൈമാക്സില്‍ പ്രേക്ഷകന് നല്‍കിയത്. ആദിയുടെയും ഭാര്യ റാണിയുടെയും ആദി അബദ്ധത്തില്‍ വിവാഹം കഴിച്ച കസ്തൂരിയുടെയും തൃകോണ പ്രണയത്തിന്റെ കഥയാണ് നീലക്കുയില്‍ പറഞ്ഞത്. വന്‍ ട്വിസ്റ്റുകളായിരുന്നു സീരിയല്‍ ഒളിപ്പിച്ചു വച്ചിരുന്നത്.

കസ്തൂരിയായി എത്തിയത് മലപ്പുറം കാരി സ്നിഷ ചന്ദ്രനായിരുന്നു. മറ്റൊരു നായികയായ റാണിയായി എത്തിയത് തെലുങ്ക് നടി റാണി സംഗരാജുവായിരുന്നു. കന്നട താരമായ രശ്മി ഹരിപ്രസാദാണ് റാണിയുടെ അമ്മ രാധാമണിയായി എത്തിയത്. ഇവരുടെ മോഡേണ്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ സീരിയല്‍ തീര്‍ന്നതിന് പിന്നാലെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്ന കസ്തൂരിയുടെ അമ്മയായ ചീരുവിന്റെ യഥാര്‍ഥ ചിത്രങ്ങളും നടിയുടെ ജീവിതവുമാണ്. കാട്ടില്‍ ജീവിക്കുന്ന കസ്തൂരിയുടെയും അമ്മ ചീരുവിന്റെയും കഥ പറഞ്ഞ സീരിയലില്‍ ഇരുവരും കറുത്ത മേക്കപ്പൊക്കെ ഇട്ടായിരുന്നു അഭിനയിച്ചിരുന്നത്. ഷബാന അധൂരി എന്നാണ് നമ്മുടെ ചീരുവിന്റെ യഥാര്‍ഥ പേര്. സീരിയല്‍ മേഖയില്‍ രുതു എന്ന പേരിലാണ് ഷബാന അറിയപ്പെടുന്നത്.

ബാംഗ്ലൂര്‍ സ്വദേശിനിയാണ് രുതു. കന്നട സിനിമാസീരിയല്‍ രംഗത്ത് ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന ആളാണ് നമ്മുടെ ചീരു. വെങ്കിടേഷാണ് ചീരുവിന്റെ ഭര്‍ത്താവ്. പ്രശസ്തയായ നടിയെങ്കില്‍ ഓര്‍ക്കാനിഷ്ടമല്ലാത്ത ചില കാര്യങ്ങളും രുതുവിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. രുതുവിന്റെ പിതാവ് ഒരു സിനിമ എടുക്കാനിറങ്ങി ലക്ഷക്കണക്കിന് പണം നഷ്ടമായിരുന്നു. സിനിമയക്ക് വേണ്ടി നഷ്ടപെടുത്തിയ പണം സിനിമയില്‍ നിന്നും തിരികേ പിടിക്കാനായിട്ടാണ് രുതുവും സിനിമയിലേക്ക് എത്തിയത്. രുതുവിന്റെ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപെടാത്ത ഒരു കാര്യം നടി ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നതാണ്. ഞരമ്പ് മുറിച്ചും ഉറക്കഗുളിക തിന്നും ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ രുതുവിന്റെ ജീവന്‍ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചതിനാലാണ് രക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് ആത്മഹത്യ ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഇഷ്ടപെടുന്നില്ലെന്നും അതില്‍ നിന്നും രക്ഷനേടി പുതിയ ആളായിരിക്കുകയാണ് താനെന്നും നടി വെളിപ്പെടുത്തിയിരുന്നു. പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്താലാണ് അത് ചെയ്തതെന്നും ഭര്‍ത്താവിന്റെ പരിചരണവും സ്നേഹവുമാണ് തന്നെ ജീവിതത്തിലേക്ക് മടക്കിയതെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ തെന്നിന്ത്യന്‍ ലോകത്ത് അഭിനയത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് രുതു.

Read more topics: # neelakuyil,# ruthu
neelakuyil fame ruthu life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക