കുടുംബവിളക്കിലെ വേദികയുടെ ഭര്‍ത്താവ് സമ്പത്ത്; തമിഴില്‍ നിരവധി സീരിയലുകളില്‍ അഭിനയിച്ച താരം; ഫവാസ് സയാനിയുടെ വിശേഷങ്ങള്‍

Malayalilife
കുടുംബവിളക്കിലെ വേദികയുടെ ഭര്‍ത്താവ് സമ്പത്ത്; തമിഴില്‍ നിരവധി സീരിയലുകളില്‍ അഭിനയിച്ച താരം; ഫവാസ് സയാനിയുടെ വിശേഷങ്ങള്‍

കുടബംവിളക്കിലെ വേദികയുടെ ഭര്‍ത്താവ് സമ്പത്ത്; തമിഴില്‍ നിരവധി സീരിയലുകളില്‍ അഭിനയിച്ച താരം; ഫവാസ് സയാനിയുടെ വിശേഷങ്ങള്‍

ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുന്നവയാണ് ഏഷ്യാനെറ്റിലെ സീരിയലുകളൊക്കെ. അതില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് കുടുബവിളക്ക്. നടി മീരാവാസുദേവിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ സീരിയലിന്റെ ഹൈലൈറ്റ്. ചുരുങ്ങിയ നാളുകൊണ്ടു തന്നെ പ്രേക്ഷകര്‍ ഹിറ്റാക്കി മാറ്റിയ സീരിയലിനെക്കുറിച്ച് ഇടയ്ക്ക് ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥ് വേദികയ്ക്ക് അരികിലേക്ക് എത്തുന്നതും സുമിത്രയില്‍ നിന്നും ഡവോഴ്സ് നേടുന്നതുമാണ് ഇപ്പോള്‍ സീരിയലില്‍ നടക്കുന്നത്. സീരിയലിലേക്ക് അടുത്തിടെയാണ് പുതിയ കഥാപാത്രം എത്തിയത്. വേദികയ്ക്കും സിദ്ധാര്‍ത്ഥിനും ഇടയിലേക്കാണ് വേദികയുടെ ഭര്‍ത്താവായ സമ്പത്ത് എന്ന കാഥാപാത്രം എത്തിയത്. വേദികയും ഭര്‍ത്താവും തമ്മില്‍ പിരിഞ്ഞ് വര്‍ഷങ്ങളായി. എന്നാല്‍ ഡിവോഴ്സ് നല്‍കാന്‍ ഇതുവരെ വേദികയുടെ ഭര്‍ത്താവ് തയ്യറായിട്ടില്ല. വേദികയ്ക്കും സമ്പത്തിനും ഒരു കുഞ്ഞുമുണ്ട്. സമ്പത്തിന്റെ കഥാപാത്രം എത്തുന്നതോടെ പ്രേക്ഷകര്‍ ആകാംഷയിലാണ്.  മിനിസ്‌ക്രീനിലെ ചില സീരിയലുകളിലൂടെ സുപരിചിതനായ ഫവാസാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റെയിന്‍ബോ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പുതിയ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്.

തമിഴില്‍ ശക്തി എന്ന സീരിയലിലാണ് ഫവാസ് ആദ്യം അഭിനയിച്ചത്. ദീപന്‍ മുരളി ഫവാസിന്റെ അടുത്ത സുഹൃത്താണ്. തമിഴ് സീരിയലിലേക്കുള്ള അവസരത്തെക്കുറിച്ച് അറിയുന്നത് ദീപന്‍ വഴിയാണ്. സീരിയലില്‍ ജീവയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തമിഴായത് കൊണ്ട് കുറച്ച് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ആദ്യ സീരിയലിന് ശേഷം ഫവാസ്് 7 സീരിയലുകള്‍ ചെയ്തു.
ഭാഗ്യജാതകത്തിലൂടെയാണ് ഫവാസ് മലയാളത്തില്‍ എത്തിയത്. ഇപ്പോ രണ്ടാമത്തെ മലയാള പരമ്പര ചെയ്യുകയാണ് താനെന്നും ഫവാസ് പറയുന്നു. പൊതുവെ വില്ലന്‍ കഥാപാത്രങ്ങളാണ് കൂടുതലും തേടി വന്നിട്ടുള്ളത്.

ചെറുപ്രായത്തില്‍ തന്നെ നടനാകണം എന്നാഗ്രഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാ ല്‍ തന്നോട് നീ പോലീസാവാന്‍ പോവണമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഒപ്പം തന്റെ ജീവിതത്തിലെ പരാജയത്തെക്കുറിച്ചും താരം പറയുന്നുണ്ട്. പത്താം ക്ലാസ് പരീക്ഷയില്‍ കണക്കില്‍ തോറ്റിരുന്നു. പിന്നീട് സേ എഴുതി ജയിക്കുകയായിരുന്നു. തന്റെ വഴി എന്താണെന്ന് ചെറുപ്പത്തിലെ തന്നെ താന്‍ മനസ്സിലാക്കിയിരുന്നതായും ഏറെ ഇഷ്ടം അഭിനയത്തോടായിരുന്നുവെന്നും താരം പറയുന്നു.

നടനാകാനുളള ശ്രമമായിരുന്നു പിന്നീടങ്ങോട്ട്. മോഡലിങ്ങിലേക്ക് എത്തി. അതിനായി കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോയി. തന്റെ അച്ഛനാണ് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നതെന്നും ഫവാസ് അഭിമുഖത്തില്‍ പറയുന്നു. 40 ലധികം ഓഡിഷനുകളില്‍ പങ്കെടുത്തതാരം ഒരു പാട് പ്രയ്ത്നങ്ങള്‍ക്കൊടുവിലാണ് അഭിനയത്തില്‍ സജീവമായി തുടങ്ങിയത്. വണ്‍ഡേ എന്ന ഒരു ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ മുന്നോട്ടു പോകുന്ന താരം വിവാഹിതനല്ല. കരിയറിന്റെ തുടക്കത്തില്‍ നിരവധി പരിഹാസങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ പരിഹസിച്ചവരൊക്കെ പിന്നീട് തന്നെ അഭിനന്ദിച്ചുവെന്നും ഫവാസ് പറയുന്നു. സമ്പത്ത് എന്ന കഥാപാത്രത്തിന്റെ എന്‍ട്രി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. സിദ്ധാര്‍ത്ഥിന്റെ വില്ലാനായിട്ടാകും ഫവാസ് എത്തുകയന്നും സുമിത്രയ്ക്ക് സപ്പോര്‍ട്ട് ആകുമെന്നുമാണ് ആരാധകര്‍ പറയുന്നത്.


 

kudumbavilakku serial actor fawaz zayanii

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES