അവതാരകനും യുട്യൂബറുമായ കാര്‍ത്തിക് സൂര്യയ്ക്ക് വിവാഹം; താരത്തിന്റേത് പ്രണയ വിവാഹം; കൂടുതല്‍ വിവരങ്ങള്‍ സസ്‌പെന്‍സില്‍ വച്ചതോടെ അന്വേഷണവുമായി ആരാധകരും

Malayalilife
അവതാരകനും യുട്യൂബറുമായ കാര്‍ത്തിക് സൂര്യയ്ക്ക് വിവാഹം; താരത്തിന്റേത് പ്രണയ വിവാഹം; കൂടുതല്‍ വിവരങ്ങള്‍ സസ്‌പെന്‍സില്‍ വച്ചതോടെ അന്വേഷണവുമായി ആരാധകരും

കാര്‍ത്തിക് സൂര്യ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ്. യൂട്യൂബ് വ്ളോഗുകളിലൂടെയാണ് കാര്‍ത്തിക് പ്രേക്ഷക മനസ്സില്‍ ഇടം നേടുന്നത്. ശേഷം ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന മഴവില്‍ വനോരമയിലെ ടെലി വിഷന്‍ അവതാരകനായി എത്തിയതോടെ കൂടുതല്‍ ജനപ്രീതി നേടി. ചെയ്തു കൊണ്ടിരിക്കുന്ന ഷോയില്‍ എത്ര തിരക്കാണെങ്കിലും താരം തന്റെ പേഴ്സണല്‍ വ്ളോഗുകളും, സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്യുന്ന ഇന്റലേക്സ് പോട്കാസ്റ്റ് എന്ന വ്ളോഗിലും സ്ഥിരമായി എത്താന്‍ കാര്‍ത്തിക് മറക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെ കുറിച്ചുളള സന്തോഷ വാര്‍ത്തകളുമായി ഇന്റലേക്സ് പോട്കാസ്റ്റ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക്.

താരത്തിന്റെ ചാനലിലെ ഡെയ്ലി വ്ളോഗിന്റെ നൂറാം എപ്പിസോഡിലാണ് കാര്‍ത്തിക് കല്യാണ വാര്‍ത്ത അറിയിക്കുന്നത്. കാര്‍ത്തിക് തന്നെ കണ്ടെത്തിയ കുട്ടിയെ പെണ്ണുകാണാനായി അച്ഛനും അമ്മയും കസിന്‍സും പോകുന്നു എന്ന തരത്തിലുളള വിവരങ്ങളാണ് താരം പങ്കു വച്ചത്. പുതിയതായി പങ്കു വച്ച വീഡിയോയില്‍ തന്റെ പെണ്ണു കാണലിനെ കുറിച്ചും കല്യാണത്തിന്റെ പ്ലാനിങ്ങുകളെ കുറിച്ചുമെല്ലാമാണ് കാര്‍ത്തിക് പറഞ്ഞിരിക്കുന്നത്.

താന്‍ സ്വയം കണ്ടെത്തിയ പെണ്‍കുട്ടി ആയതിനാല്‍ ആദ്യത്തെ പെണ്ണു കാണല്‍ ചടങ്ങിന് തന്നെ കൊണ്ടു പോയില്ല എന്നാണ് വീഡിയോയിലൂടെ കാര്‍ത്തിക് പറഞ്ഞത്. അച്ഛനും അമ്മയും ആദ്യം പോയി പെണ്ണു ചോദിച്ചു, അത് ഓക്കെ ആയ സാഹചര്യത്തില്‍ പിന്നീട് വീണ്ടും ഒഫിഷ്യല്‍  പെണ്ണ് കാണലാണ് കഴിഞ്ഞ ദിവസം നടന്നത്, വൈകാതെ തന്നെ അടുത്ത ചടങ്ങുകളിലേക്ക് കടക്കുമെന്നും താരം പറയുന്നുണ്ട്. കൂടാതെ വീഡിയോയില്‍ തന്നെ താരം വളരെയധികം എക്സൈറ്റഡ് ആണെന്നും താരം പറയുന്നുണ്ട്.  ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റാണ് ഇത്. ഇത്രയും കാലം ഒറ്റയ്ക്ക് നടന്ന ആള്‍ക്കാര്‍ ഇനി ഒരുമിക്കാന്‍ പോകുന്നു, നമുക്കൊരു ജീവിത പങ്കാളി വരുന്നു എന്നൊക്കെ പറയുന്നത് വലിയ കാര്യം തന്നെയാണ്, ഉത്തരവാദിത്വമാണ് എന്നിങ്ങനെയാണ് വിവാഹത്തെക്കുറിച്ച് കാര്‍ത്തിക് സൂര്യ പറഞ്ഞത്. എന്നാല്‍ താരത്തിന്റെ പങ്കാളി ആരെന്ന് വെളിപ്പെടുത്തതിനാല്‍ വളരെയധികം ആകാംശയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ പെണ്‍കൂട്ടിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുവാന്‍ സാധിക്കില്ല. അതെല്ലാം താരത്തിന്റെ  പേഴ്സണല്‍ യൂട്യൂബ് ചാനലിലൂടെ തന്നെ വളരെ വിശദമായി പറയുന്നതായിരിയ്ക്കും എന്നാണ് കാര്‍ത്തിക് അറിയിച്ചത്. കല്യാണം എന്തായാലും ജൂണില്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തിനു  മുന്നേ ഉണ്ടാവും. മിക്കവാറും മാര്‍ച്ച്- ഏപ്രില്‍ മാസങ്ങള്‍ക്ക് ഉള്ളിലായിരിയ്ക്കുമെന്നും താരം പറയുന്നു. ഇന്‍ലേക്‌സ് പോട്കാസ്റ്റ് ടീമില്‍ നിന്ന് ആദ്യത്തെ ബാച്ചിലറാണ് വിവാഹത്തിലേക്ക് കടക്കുന്നത് എന്ന പ്രത്യേകതയും താരത്തിന് സ്വന്തം.

കല്യാണം വീട് പണിയ്ക്ക് ശേഷം മതി എന്ന തീരുമാനത്തില്‍ നിന്നും വളരെ പെട്ടന്നാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയതെന്ന് താരം പറഞ്ഞു. വീട് പണി പെണ്‍കുട്ടി വന്നതിനു ശേഷം നോക്കാമെന്നും വീടു പണി പൂര്‍ത്തിയാകാന്‍ ഒന്നര വര്‍ഷം താമസമുണ്ട് അതുവരെ കാത്തിരിക്കാനാകില്ല എന്നുമാണ് കാര്‍ത്തിക് പറഞ്ഞത്. കല്യാണത്തെക്കുറിച്ച് താരം പറഞ്ഞത് കല്യാണം വളരെ ലളിതമായിരിക്കും എന്നാണ്. അമ്പലത്തില്‍ വച്ച് വിവാഹം തൂടര്‍ന്ന് റിസപ്ഷന്‍ എന്ന രീതിയിലാണ് മനസ്സിലുളളത് എന്ന് താരം പറഞ്ഞു. ഇതോടൊപ്പം തന്നെ ബാച്ചിലര്‍ പാര്‍ട്ടി നടത്തുമെന്നും താരം അറിയിച്ചിട്ടുണ്ട്.   

karthik surya talks about his bride

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES