പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍;  ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് പിറന്നാള്‍ ദിനത്തില്‍ ഇരട്ടിമധുരമായി ലഭിച്ച സന്തോഷത്തില്‍ കാര്‍ത്തിക് സൂര്യ; വൈറലായി വീഡിയോ

Malayalilife
പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍;  ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് പിറന്നാള്‍ ദിനത്തില്‍ ഇരട്ടിമധുരമായി ലഭിച്ച സന്തോഷത്തില്‍ കാര്‍ത്തിക് സൂര്യ; വൈറലായി വീഡിയോ

ടെലിവിഷന്‍ അവതാരകന്‍, വ്‌ളോഗര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ആളാണ് കാര്‍ത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടുണ്ട്. പിറന്നാള്‍ ദിവസത്തില്‍ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷമാണ് താരം പുതിയ വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്. മോഹന്‍ലാലിനെ കാണണം എന്ന വലിയ സ്വപ്നം ഒടുവില്‍ നടന്ന സന്തോഷമാണ് കാര്‍ത്തിക് സൂര്യ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഷെഫ് പിള്ളയുടെ പുതിയ റസ്റ്റോറന്റിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു മോഹന്‍ലാലിനെ കാര്‍ത്തിക് സൂര്യ കണ്ടത്.  ഈ വേദിയില്‍ പന്ത്രണ്ട് പേര്‍ക്ക് മോഹന്‍ലാലുമായി സംസാരിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു കാര്‍ത്തിക് സൂര്യ. അമ്പലത്തില്‍ പോയി തൊഴുതതിനു ശേഷമാണ് മോഹന്‍ലാലിലെ കാണാന്‍ താരം എത്തിയത്. 

ലാലേട്ടനെ കാണുന്നതിനായി വഴിയൊരുക്കിത്തന്ന ഈശ്വരനെ ആദ്യം കാണണമല്ലോ എന്നാണ് ഇതേക്കുറിച്ച് താരം പറഞ്ഞത്. വ്‌ളോഗിന്റെ ആരംഭം മുതല്‍ വലിയ സന്തോഷവും ആകാംക്ഷയുമെല്ലാം കാര്‍ത്തിക്കിന്റെ മുഖത്ത് കാണാമായിരുന്നു. കാര്‍ത്തിക്കിനെ കൂടാതെ നിരവധി അവതാരകരും വ്‌ലോഗര്‍മാരും ഷെഫ് പിള്ളയുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ച ഷെഫ് പിള്ളയെ കാര്‍ത്തിക സൂര്യ കെട്ടിപ്പിടിച്ച് നന്ദിയറിയിക്കുന്നതും വീഡിയോയില്‍ കാണാം

ഷെഫ് പിള്ള കാര്‍ത്തിക്കിനെ പരിചയപ്പെടുത്തിയപ്പോള്‍, എനിക്കറിയാം എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.  ഇതുകേട്ട് കാര്‍ത്തിക് അമ്പരക്കുന്നതും വീഡിയോയില്‍ കാണാം. കാര്‍ത്തിക് സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാനും മോഹന്‍ലാല്‍ മറന്നില്ല. തന്റെ പോഡ്കാസ്റ്റിലേക്ക് എന്നെങ്കിലും വരണം എന്നു പറഞ്ഞപ്പോള്‍ അതു സംഭവിക്കട്ടെ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

 

karthik surya meet mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES