Latest News

കോളേജ് ടൈമിലെ മറ്റേ പണി; ദുരനുഭവങ്ങളെക്കുറിച്ച് പോസ്റ്റ് പങ്കുവച്ച് ജസ്ല മാടശ്ശേരി; പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
കോളേജ് ടൈമിലെ മറ്റേ പണി; ദുരനുഭവങ്ങളെക്കുറിച്ച്  പോസ്റ്റ് പങ്കുവച്ച് ജസ്ല മാടശ്ശേരി; പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബിഗ് ബോസ്സ് സീസൺ 2 ലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ്  ജസ്ല മാടശ്ശേരി. ജസ്ല  ഇപ്പോൾ സദാചാര ആക്രമണങ്ങളെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ്. ജസ്ലയുടെ  പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്.

ജസ്ലയുടെ  പോസ്റ്റിലൂടെ 

ഒരു തമാശക്കഥയാണ്. ഒരു ശരാശരി മലയാളിയുടെ സദാചാര കുരു എത്രത്തോളം പൊട്ടിയൊലിക്കുമെന്നറിയാന്‍. (ഇത് മലപ്പുറത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല..കുറച്ച് നാള്‍ മുന്‍പേ ശ്രീലക്ഷ്മിയും കൂട്ടുകാരും തലസ്ഥാനത്തെ ശംഖുമുഖത്ത് നിന്ന് നേരിട്ടതും..നിരന്തരം പലയിടങ്ങളില്‍ നിന്ന് പലരും നേരിട്ടതും..ചിലര്‍ ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും വരെ നയിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുള്ള കാഴ്ചപ്പാടുകളും പ്രവര്‍ത്തികളുമാണ്.

ഈ കൊറോണ യുടെ impact ആയെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ തീരുമെന്ന് കരുതിയ നമുക്കാണ് തെറ്റ്..കാരണം നിരത്തിലിറങ്ങി സദാചാര കൊലകള്‍ ചെയ്യാനാവാത്തവരാണ് ഫേസ്ബുക്കില്‍ കിടന്ന് സദാചാര കമന്‍റുകളിടുന്നത്..നടിമാര്‍ക്ക് വരെ സദാചാര മലയാളിടെ ഭീഷണികളാണ്..അവരുടെ വസ്ത്രത്തിന്‍റെ നീളമളന്ന്.കഴിഞ്ഞ രണ്ട് ദിവസമായി പലരുടെയും പോസ്റ്റുകളില്‍ വായി ച്ച സദാചാരക്കുരു പൊട്ടിയ കമന്‍റുകള്‍ കാരണം എഴുതുന്നത്.

മലപ്പുറം ജില്ലയിലെ ചില സുഹൃത്തുക്കളുടെ സദാചാര കമന്‍റുകള്‍ കാണുമ്പോള്‍ കിളിനക്കോട്ടെ സദാചാര ഔലിയാക്കന്‍മാരെ കുറിച്ചുള്ള നിരന്തരം പോസ്റ്റുകളും വാര്‍ത്തകളും സംസ്കാര ശൂന്യമായ അവിടത്തെ ആളുകളുടെ പ്രതികരണ വീഡിയോയും ഒക്കെ ഓര്‍മ്മവന്നു. അന്നത്തെ സംസാരവും തെറിയും ഇനിയും മാറ്റമില്ലാതെ തുടരുന്ന ടിക് ടോക് തെറികളും കല്ല്യാണം കഴിപ്പിക്കലും ഒക്കെ കണ്ടപ്പോഴാണ് മറ്റൊരു കാര്യം ഓര്‍മ്മ വന്നത്.

ഡിഗ്രി ഫസ്റ്റ് ഇയര്‍ മലപ്പുറം മേല്‍മുറി 27 പ്രിയദര്‍ശിനി കോളേജില് പഠിക്കണ സമയം. എനിക്ക് കോളേജില് എല്ലാരും കൂട്ടുകാരായിരുന്നു..പക്ഷേ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ 2 ഓ മൂന്നോ കൂട്ടുകാര്‍..അതിനപ്പുറം ആരുമായും വലിയ ആത്മബന്ധങ്ങളൊന്നുമില്ല. കോളേജില് വന്ന ദിവസം മുതല്. എന്‍റെ ഡ്രസ്സിങ് ..തട്ടമിടാത്ത മുസ്ലീം പേരുള്ള പെണ്ണ്..സ്കൂട്ടറില്‍ ആണുങ്ങളെ കേറ്റുന്ന പെണ്ണ്..ആണുങ്ങളുടെ കൂടെ കോളേജില് വരുന്ന പെണ്ണ്..ചൂളം വിളിക്കുന്ന പെണ്ണ്...

മുണ്ടും ശര്‍ട്ടുമിടുന്ന പെണ്ണ്..വല്ല്യ മറ്റേടത്തെ ksu കാരി. തുടങ്ങിയ ആ നാട്ടുകാര്‍ക്കും..കോളേജിലെ കൂട്ടുകാര്‍ക്കും നോക്കി അടക്കം പറയാന്‍ ..അത്ഭുതം കൂറാന്‍ കാരണങ്ങളൊരുപാടായിരുന്നു.എന്‍റെ സീനിയര്‍ ജിയ എന്‍റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. അന്ന് വെജിറ്റേറിയനായിരുന്ന ഞാന്‍(ഇപ്പോഴല്ല) എന്‍റെ ബിരിയാണിയിലെ ചിക്കന്‍ നിരന്തരം കഴിക്കുന്ന ..എന്‍റെ ചോറില് നിരന്തരം കയ്യിട്ടുവാരുന്ന ഒരു കൂട്ടുകാരനോടുള്ള സൗഹൃദം തുടങ്ങുന്നതങ്ങനെയാണ്.. ഒരു മടിച്ചിയും വലിയൊരു മടിയനും കൂടിയാവുമ്പോള്‍ വല്ലാത്തൊരു മടിയുടെ കിറുക്കിന്‍റെ സൗഹൃദം രൂപാന്തരം പ്രാപിക്കുന്നത് ഒരു സ്വാഭാവികമാണ്..രണ്ടുപേര്‍ക്കും..നല്ല ഫുഡും യാത്രകളും മ്യൂസിക്കും അഡ്വഞ്ചറും കിറുക്കും വൈബുമാണ്.

ഇടക്ക് കോളേജിന്‍റെ താഴെയെത്തുമ്പോള്‍ കോളേജ് കയറാനുള്ള മൂഡ് പോവും. അവനും അതേ ഹാലാണ്. ബ്രോ എവിടെയാണ്...രാവിലെത്തന്നെ കാളു വരും..ഇവിടെ പോസ്റ്റാണ്..കോളേജിന് താഴെ...എന്നാ വാ നമുക്കൊരു പ്ലാനുണ്ട്.ഞങ്ങള്‍ നേരെ റൈഡ് പോവും. ചിലപ്പോള്‍ വല്ല സെമിനാറുകള്‍..എക്സിബിഷന്‍സ്...

ബിനാലെ...അല്ലേല്‍ വല്ല ശുദ്ധമായ പ്രകൃതിയുടെ മണം തേടി. ഇതിലൂടെയൊക്കെ ഞങ്ങള്‍ അനുഭവിച്ചിരുന്ന വൈബ്. അനുഭവങ്ങള്‍ പറഞ്ഞറീക്കാന്‍ പറ്റാത്തതാണ്.ഞങ്ങള്‍ കൂട്ടുകാര്‍ക്കൊക്കെയും പ്രിയപ്പെട്ടൊരിടമായിരുന്നു മലപ്പുറം പെരിന്തല്‍മണ്ണക്കടുത്തെ കൊടികുത്തി മല. പലപ്പോഴും . അവിടെ അങ്ങോട്ടു തിരിയുന്ന വളവിലിരിക്കുന്ന പയ്യന്‍മാര്‍ വണ്ടിയിലേക്ക് ചൂഴ്ന്ന് നോക്കും. പിന്നെ നമ്മള്‍ തിരിഞ്ഞാല്‍ വണ്ടിയുടെ പിന്നാലെ ബൈക്കെടുത്ത് വരും...ഇത് ഒരു ആണും പെണ്ണും ഒറ്റക്ക് പോരുമ്പോള്‍ മാത്രമല്ല...രണ്ട് പെണ്‍കുട്ടികള്‍ ഒരുമിച്ച് പോയാലും ഉള്ള അവസ്ഥയാണ്. ഞാനും അവനും ഒരിക്കെ അവന്‍റെ പുതിയ കാറെടുത്ത സന്തോഷത്തിന് കൊടികുത്തി മല കേറി.

പിന്നാലെ സദാചാര ആങ്ങളമാരും.ഞങ്ങള്‍ വണ്ടി ഒരു സൈഡില് നിര്‍ത്തി..അവരെന്ത് ചെയ്യുമെന്ന് നോക്കാമെന്ന് കരുതി..കൊറച്ച് സംസാരിച്ചിരുന്നു ചിരിയും കഥപറച്ചിലുമൊക്കെയായി..പതിയെ ഞങ്ങടെ പിന്നില് വന്ന സദാചാരക്കാന്‍ മുകളിലേക്ക് കയറി..തിരിച്ച് വന്നു..വണ്ടിക്കരികില്‍ നിര്‍ത്തി..അല്ല എന്താപ്പിത് സംഭവം..കൊറേ നേരായല്ലോ. പിന്നെ അവന്‍റെ നേരേക്കായി..ഇതാരാ അന്‍റെ കെട്ട്യോളാണോ..കല്ല്യാണം കഴിഞ്ഞതാണോ..മഹറെവിടെ..എന്‍റെ കോളേജ് ബേഗ് കണ്ട് പിന്നെ അതായി വിഷയം..ബാഗ് വരെ അവര് തുറന്നു. പിന്നേ കോളേജ് ടൈമിലെ മറ്റേ പണിയെന്ന പേരിടലും.(അരേ വ്വാ..ന്താണാവോ ഈ മറ്റേ പണി).

പിന്നെ അവരെന്തൊക്കെയാണ് പറഞ്ഞതെന്ന് ഒരു idea യുമില്ല..വണ്ടിയില്‍ നിന്നിറങ്ങിയ ഞാന്‍..എന്താണ് നിങ്ങടെ പ്രശ്നം..എന്തു കണ്ടിട്ടാണ് നിങ്ങളി ഒലത്തുന്നത് എന്ന് ചോദിച്ചപ്പോ. ഇങ്ങനെ സൊറപറഞ്ഞ് കൊഞ്ചിക്കുഴയാനൊന്നും..ഇങ്ങട് വരണ്ട..ഇവടേ തന്‍റേടള്ള ആണ്‍കുട്ടികളുണ്ട് എന്നായി അവര്. എന്താണി ആണത്തം എന്ന് ചോദിച്ചു. അപ്പോ ഫോണെടുത്ത് വീഡിയോ എടുത്ത് വൈറലാക്കുമെന്നവര്. എന്നാ എടുക്കെടോ എന്ന് ഞങ്ങള്..

ഞാന്‍ പറഞ്ഞു നിന്നെക്കാള്‍ റീച്ങ് കിട്ടും ഞാന്‍ ഇട്ടാല്‍ ..കാണണോ. അവരുടെ ഫ്രസ്ട്രേഷന്‍ കൂടി. ഒരു വിധം അവിടന്ന് പുറത്തിറങ്ങിയത് എങ്ങനാണെന്ന് ഒരറിവുമില്ല..അവരോട് സംസാരിച്ച് നിക്കാന്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് കഴിയില്ല..

സംസ്കാര ശൂന്യര്‍.

ഒരിക്കല്‍ ഞാനും കൂട്ടുകാരിയും കൂടി മലകയറി മുകളിലെത്തിയപ്പോള്‍...

ഒരുപാട് ചെക്കന്‍മാരവിടെ കള്ളും കഞ്ചാവുമടിച്ചിരിക്കുന്ന്..തെറ്റല്ല..പ്രകൃതി രമണീയമായൊരിടത്ത് അവരതില്‍ ആനന്ദം കണ്ടെത്തുന്നത് അവരുടെ സന്തോഷം...

പക്ഷേ ഞങ്ങളെ കണ്ടപ്പോ ഒരുമാതിരി നികൃഷ്ടജീവി കമന്‍റ്സ് പോടാ ഊളകളെ എന്ന് ഞങ്ങളും. ഞങ്ങളൊരു മരച്ചുവട് തപ്പി ഇരുന്നു...അപ്പോ ഇവരും തൊട്ടപ്പുറത്ത് വന്നിരുന്നു...കൂട്ടുകാരി ഒരു സിഗരറ്റെടുത്ത് കയ്യില്‍ പിടിച്ചിരുന്നു...

അവരുടെ മുഖഭാവം ഞങ്ങളെ അത്ഭുതപ്പെടുത്തി. പെണ്ണുങ്ങള് കൂത്താടാന്‍ ഇങ്ങോട്ടു വരണ്ട...ഇവടെ ആണ്‍കുട്ട്യോളുണ്ട്...തുടങ്ങി..സ്ഥിരം ഡയലോഗും കയ്യോങ്ങലും..

ഇങ്ങനെ നിരന്തരം സദാചാര പോലീസിങ് നടത്തുന്ന നാട്ടുകാര്. എല്ലാവരുടേയും ഭാഷ ആണത്തം കാണിക്കുകയാണെന്ന ധാരണയില്‍. അന്നവിടെ ടിക്കറ്റ് ഒന്നുമില്ലായിരുന്നു....ഇന്നവിടം ടിക്കറ്റിങ് ഒക്കെ വന്നെന്ന് കേട്ടു...മാറ്റം വരാം..നാട്ടുകാരുടെ സദാചാര പോലീസിങ്ങില്‍ മാറ്റം വന്നോ ആവോ...

ഓരോ സമരമുറകളിലേക്കും....നിങ്ങള്‍ക്ക് ദഹിക്കാത്ത പ്രവര്‍ത്തനങ്ങളിലേക്കും. നയിക്കുന്നത് നിങ്ങടെ നടപടികള്‍ തന്നെയാണ്....

ഇങ്ങനെ സദാചാരവാദികളുണ്ടാവുന്നത്..അവസരങ്ങളും കാഴ്ചകളും അറിവും അവര്‍ക്കില്ലാത്ത കൊണ്ടാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്..

നല്ല പെണ്‍ സൗഹൃദങ്ങള്‍..അവരോടൊപ്ം സംസാരിച്ചിരിക്കാനുള്ള അവസരങ്ങള്‍...ഇതൊന്നുമില്ലാത്തവര്‍ക്ക് ഇങ്ങനെയുള്ളവരെ കാണുമ്പോഴുള്ള പുളിപ്പും കൈപ്പും അവരുടെ ഫ്രസ്ട്രേഷനായി കണ്ടാല്‍ മതി. മാറട്ടെ...

എല്ലായിടവും എല്ലാവര്‍ക്കും സ്വന്തമാവട്ടെ. ഇവിടെ പെണ്ണിനും. ആണിനും .ട്രാന്‍സിനും പ്രണയത്തിനപ്പുറം സൗഹൃദങ്ങള്‍ക്കും .സൗഹൃദങ്ങള്‍ക്കപ്പുറം പ്രണയങ്ങള്‍ക്കും പൂക്കാന്‍ സ്വതന്ത്ര്യമായ ഇടങ്ങള്‍ വേണം.

Read more topics: # jazla madasseri new post viral
jazla madasseri new post viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES