Latest News

ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ഇമ്രാൻഖാൻ വിവാഹിതനായി; ചിത്രങ്ങൾ വൈറൽ

Malayalilife
ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ഇമ്രാൻഖാൻ വിവാഹിതനായി; ചിത്രങ്ങൾ വൈറൽ

ഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാട് കേരളക്കരയില്‍ സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. കഴിവുറ്റ നിരവധി ഗായകരെയാണ് പരിപാടി  കണ്ടെത്തിയത്. ഷോ പ്രേക്ഷകര്‍  നെഞ്ചേറ്റുകയും ചെയ്തിരുന്നു. ഒരു പറ്റം മികച്ച ഗായകരെയാണ് ഐഡിയ സ്റ്റാര്‍സിംഗര്‍ നല്‍കിയത്. അതില്‍  മിക്കവരും ഇന്നും പിന്നണി ഗാനരംഗത്ത് സജീവമാണ്, മലയാളികള്‍ക്ക് പ്രിയപ്പെട്ട അമൃത സുരേഷ്, നജീം അര്‍ഷാദ്, ദുര്‍ഗ്ഗ, അഞ്ജു ജോസ്ഠഫ് തുടങ്ങിയവരൊക്കെ സിനിമ ഗാനരംഗത്ത് സജീവമാണ്. സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ മനസ്സില്‍ കേറിപറ്റിയ ഒരാളാണ് ഇമ്രാന്‍ ഖാന്‍. തടിച്ച ശരീരവുമായി ജങ്ങളുടെ മനസ്സില്‍ കയറി പറ്റിയ താരം 2009 സീസണില്‍ ഫൈനല്‍ വരെ എത്തിയ മത്സരാര്‍ത്ഥിയായിരുന്നു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ഇമ്രാന്‍ ആലാപന രംഗത്ത് തന്റേതായ മികവ് പുലര്‍ത്തിയിരുന്നു.

എന്നാൽ ഇപ്പോൾ താരം വിവാഹിതനായി എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരം വിവാഹിതനായത്. താരത്തിന്റെ സംഗീത ജീവിതത്തിന് കൂട്ടായി ഒരു വധുവും ഉണ്ട്.നിരവധി പേരാണ് ആശംസകൾ നേർന്നു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാന് ഗോപി സുന്ദർ നൽകിയ സർപ്രൈസിനെക്കുറിച്ചുള്ള വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഗോപി സുന്ദർ ഇമ്രാനെ കാണാൻ എത്തിയ ഒന്നൊന്നര വരവും ഒപ്പം, പ്രേക്ഷകർ അംഗീകരിച്ച ഗായകന്റെ കഴിവിനുള്ള അഡ്വാൻസും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. സ്റ്റാർ സിംഗർ ഫെയിം ആയിരുന്നുവെങ്കിലും ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം ആയിരുന്നു ഇമ്രാന്റെ കുടുംബത്തിനുള്ള ഏക ആശ്രയം. സംഗീതത്തതിൽ ഉള്ള ഇമ്രാന്റെ കഴിവുകൾ പ്രഗത്ഭരായ ആരും കാണാതെ പോയപ്പോഴാണ് ഇമ്രാന് ഓഫറുമായി ഗോപി സുന്ദർ എത്തിയത്. 

idea star singer fame imran khan married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES