Latest News

ആ മെസേജുകള്‍ അയച്ചത് ഞാനല്ല; എന്തിന് എന്നോട് ഇങ്ങനെ ചെയ്യുന്നുവെന്ന് താരം; ലൈവില്‍ നിറകണ്ണുകളോടെ ഫുക്രൂ പറഞ്ഞത് കേട്ടോ.?

Malayalilife
ആ മെസേജുകള്‍ അയച്ചത് ഞാനല്ല; എന്തിന് എന്നോട് ഇങ്ങനെ ചെയ്യുന്നുവെന്ന് താരം; ലൈവില്‍ നിറകണ്ണുകളോടെ ഫുക്രൂ പറഞ്ഞത് കേട്ടോ.?

ബിഗ്‌ബോസ് സീസണ്‍ ടൂവിലേക്ക് ഇത്തവെണയെത്തിയ മത്സരാര്‍ത്ഥികളില്‍ അധികവും മിനിസ്‌ക്രീനില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ ഇതില്‍ ഒന്നും പെടാത്ത ഒരാളായിരുന്നു ഫുക്രു. ടിക്ടോക്കില്‍ നിന്ന് ശ്രദ്ധ നേടിയാണ് താരം ബിഗ്‌ബോസിലേക്ക് എത്തുന്നത്. ഹൗസിലെത്തിയ താരം അസാമാന്യ പ്രകടനമാണ് ഷോയില്‍ കാഴ്ചവെച്ചത്. ടിക്ടോക്കില്‍ നമ്മള്‍ കണ്ട ഫ്രീക്കന്‍ പയ്യനല്ലായിരുന്നു ബിഗ്‌ബോസിലെത്തിയ ഫുക്രു. എല്ലാ കാര്യത്തിലും തന്റെതായ നിലപാട് താരം നിലനിര്‍ത്തി. ആര്യയും വീണയുമായെല്ലാം ചേര്‍ന്ന് നിന്ന് രജിത് കുമാറിന് എതിരെ നിന്നതുകൊണ്ട് തന്നെ ബിഗ്‌ബോസ് ഹൗസിന് പുറത്ത് വലിയ പ്രതിഷേധങ്ങളായിരുന്നു ഫുക്രുവിനെതിരെ നടന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷോ നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ ആര്യ എലീനയുമായുള്ള ആത്മബന്ധവും താരം വ്യക്തമാക്കിയിരുന്നു. പുറത്തെത്തിയ ഫുക്രുവും മറ്റു മത്സരാര്‍ത്ഥികളെ പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമായി. എന്നാല്‍ താരത്തിനെതിരെയുള്ള സൈബര്‍ അറ്റാക്കുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് താരത്തിന്റെ പുതിയ ലൈവാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫുക്രു ബിഗ്‌ബോസിന് പുറത്ത് എത്തിയതിന് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവമാകുകയായിരുന്നു. എന്നാല്‍ കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൈക്കില്‍ കറങ്ങിയും ടിക് ടോക് വീഡിയോകള്‍ എടുത്ത് ട്രെന്‍ഡായും നടന്ന ഫുക്രു കോവിഡ് 19 ജാഗ്രത നിര്‍ദ്ദേശമായുള്ള വീഡിയോകളില്‍ കൂടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതലും സജീവമാകുന്നത്.

എന്നാല്‍ ഇപ്പോള്‍ തന്റെ ഒരു പ്രശ്‌നം ആരാധകരുമായി പങ്കുവെച്ച് ലൈവില്‍ എത്തിയിരിക്കുകയാണ് ഫുക്രു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്കായി എന്ന് പറയുകയാണ് താരം. മുന്‍പും ബിഗ് ബോസില്‍ ആയിരുന്ന സമയത്തും ഇതേപോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അന്ന് ഹാക്കിങ് ആയിരുന്നില്ല ചിലര്‍ എന്റെ അക്കൗണ്ട് റിപ്പോര്‍ട്ട് അടിച്ചു പൂട്ടിക്കുകയാണ് ചെയ്തതെന്നും താരം പറഞ്ഞു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഇത് പറയാന്‍ പാടുണ്ടോ എന്ന് അറിയില്ല, എങ്കിലും ഞാന്‍ പറയുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് രംഗത്ത് വന്നത്. മാത്രമല്ല മുന്‍പ് തന്റെ അക്കൗണ്ട് റിപ്പോര്‍ട്ട് അടിച്ചു പൂട്ടിച്ചപ്പോള്‍ ഞങ്ങള്‍ വീണ്ടെടുത്തപോലെ ഇപ്പോഴും ഞങ്ങള്‍ എന്റെ അക്കൗണ്ട് തിരിച്ചു പിടിച്ചു. ഹാക്ക് ചെയ്ത സമയത്ത് അറിയിക്കാഞ്ഞത് അവര്‍ എന്തെങ്കിലും ചെയ്തു കളയുമോ എന്ന പേടികൊണ്ടാണെന്ന് പറഞ്ഞ ഫുക്രു. ഹാക്ക് ചെയ്ത സമയം താന്‍ ഇടാത്ത കുറച്ച് കമന്റുകള്‍ പോയിട്ടുണ്ടെന്നും പറയുന്നു. എന്തിനു വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല ഒരു പക്ഷെ മറ്റുള്ളവരോട് ഉള്ള അമിതമായ സ്‌നേഹം കൊണ്ട് ചെയ്യുന്നത് ആയിരിക്കാമെന്നും താരം പറയുന്നു. തന്റെ ഫേസ്ബുക്ക് ആയാലും ഇന്‍സ്റ്റയില്‍ ആയാലും ഒരുപാട് മോശമായ പല മെസേജുകളും വരാറുണ്ടെന്ന് പറഞ്ഞ താരം എന്തിനു വധഭീഷണി വരെയുണ്ടെന്ന് വെളിപ്പെടുത്തി. എന്നാല്‍ താന്‍ അതൊക്കെ അതിന്റെ സ്പിരിറ്റില്‍ ആണ് എടുക്കുന്നതെന്നും ഫുക്രു പറയുന്നു. തന്റെ അക്കൗണ്ട് പാക്ക് ചെയ്തുവെന്നും മോശമായ പല കമന്റുകളും അക്കൗണ്ടില്‍ നിന്നും പോയിട്ടുണ്ടെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കുവെന്നും നിങ്ങള്‍ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു എന്നുമുളള കുറിപ്പോടെയാണ് ഫുക്രു ലൈവില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലൈവിന് പിന്നാലെ ആര്യ അടക്കമുള്ള താരങ്ങളാണ് ഫുക്രുവിനു പിന്തുണയുമായി എത്തിയത്. കൂടാതെ എപ്പോഴും ഫുള്‍ സപ്പോര്‍ട്ട് ഉണ്ടാകുമെന്ന തരത്തിലുള്ള നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി എത്തുന്നുണ്ട്. 


Read more topics: # fukru,# biggboss
biggboss fame fukru new live video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക