മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. ഇരുവരും നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയവരാണ്. നടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജ് കുമാറും ടെലിവിഷന്‍-സിനിമാപ്രേമികള്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ്. ഇരുവരും തമ്മിലുണ്ടായ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ എല്ലാവര്ക്കും അറിയാവുന്നതാണ്. വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ദമ്പതികളാണ് ഇരുവരും. കഴിഞ്ഞ 25 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീനാ ആന്റണി. ഇപ്പോള്‍ പരമ്പരകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിലും ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഇവര്‍. പ്രണയിച്ച് വിവാഹിതരായ ദമ്പതികളാണ് മനോജും ബീനാ ആന്റണിയും വിവിധ പരിപാടികള്‍ക്കായി ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്.
മലയാളം സിനിമയിലും ടെലിവിഷൻ പരമ്പരകളിലും പ്രവർത്തിക്കുന്ന അഭിനേത്രിയും ശബ്ദലേഖികയുമാണ് ബീന ആന്റണി. ഒരു കഥയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടി.വി. പരമ്പരയിലൂടെയാണ് ബീന ആദ്യമായി ദൃശ്യമാധ്യമ കലാരംഗത്തെത്ത് പ്രശസ്തയാകുന്നത്. 1990 കളിൽ അഭിനയരംഗത്തേക്ക് പ്രവശിച്ചു. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. ഗോഡ് ഫാദർ എന്ന 1991 ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെ ചലച്ചിത്ര അരങ്ങേറ്റം നടത്തി. എറണാകുളം ജില്ലയിൽ മഞുമ്മൽ എന്ന ഗ്രാമത്തിൽ ഒരു ഇടത്തരം ക്രിസ്തീയ കുടുംബത്തിൽ 1972 ജനുവരി19 നു ആന്റണിയുടേയും ശോശാമ്മയുടേയും മൂന്നും പെണ്മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ചു. തടിക്കച്ചവടക്കാരനായിരുന്നു ആന്റണി. പ്രാഥമിക വിദ്യാഭ്യാസം മഞുമ്മലിലെ ഗാർഡിയൽ ഏൻജൽ സ്കൂളിൽ ചെയ്തു. ചെറു പ്രായത്തിൽ അഭിനയത്തിനു കമ്പമുണ്ടായിരുന്നു. മമ്മൂട്ടി അഭിനയിച്ച കനൽകാറ്റ് എന്ന ചിത്രത്തിലാണ് ബീന ആദ്യമായി അഭിനയിക്കുന്നത്.
ടെലിവിഷൻ, സിനിമ രംഗത്ത് പ്രവർത്തിക്കുന്ന മനോജ് നായരാണ് ഭർത്താവ്. ഭർത്താവ് മനോജ് വടക്കൻ പറവൂരാണ് സ്വദേശിയാണ്. നാടകത്തിൽ നിന്ന് മിമിക്രിയിലേക്ക് ഇങ്ങനെയായിരുന്നു മനോജ് എന്ന അഭിനയമോഹിയുടെ തുടക്കം. ഇങ്ങനെ നാടകവും മിമിക്രിയുമായി നടക്കുന്നത് വീട്ടുകാർക്ക് ടെൻഷനായി. അവർ മനോജിനെ എങ്ങനെയും ഗൾഫിൽ അയക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ആദ്യമൊക്കെ താരം എതിർത്തെങ്കിലും ഒടുവിൽ അവരുടെ സമ്മർദത്തിന് വഴങ്ങേണ്ടി വന്നു. പിന്നീട് സൗദി അറേബ്യയിൽ സെയിൽസ്മാനായി മൂന്നര വർഷത്തോളം ജീവിച്ചു. ഒന്നും സമ്പാദിക്കാൻ നിൽക്കാതെ ആ പണി മതിയാക്കി എങ്ങനെയെങ്കിലും നാട് പിടിക്കണം എന്ന ചിന്തയിൽ എല്ലാം മതി ആക്കി തിരിച്ചു. പിന്നീട് നാട്ടിൽ വന്നു മിമിക്രിയും മിനിസ്‌ക്രീനും സിനിമയുമായി വരുക ആയിരുന്നു. ഇരുവർക്കും ആരോമൽ എന്ന ഒരു മകൻ അഭിനയരംഗത്തുണ്ട്.
ഇരുവർക്കും ഒരു നല്ല പ്രണയകഥ ഉണ്ട്. ഒരു ബോംബൈ പ്രോഗ്രാമിൽ വച്ചാണ് ആദ്യമായി ഇരുവരും കാണുന്നത്. അതിൽ മനോജായിരുന്നു ആങ്കറിങ് ചെയ്തത്. ആ സ്റ്റേജിൽ വച്ച് മനോജ് ഒരു പാട്ടു പാടുകയും ബീന ഒരു നൃത്തം ചെയ്യുകയും ചെയ്തു. പാട്ട് കഴിഞ്ഞപ്പോൾ ബീന അദ്ദേഹത്തെ അഭിനന്ദിച്ചു. ബീനയുടെ നൃത്തത്തെ മനോജ്ഉം തിരിച്ച് അഭിനന്ദിച്ചു. അങ്ങനെയാണ് ഇരുവരും തമ്മിലുള്ള പരിചയത്തിന്റെ തുടക്കം. ആ പരിചയത്തിന്റെ പേരിൽ പിന്നീട് ഒരു പരിപാടിക്ക് ബീനയെ ക്ഷണിക്കാൻ സംഘാടകർ മനോജിനെ സമീപിച്ചു. മനോജ് ചെന്ന് പറഞ്ഞതും ബീന സമ്മതം മൂളി. അപ്പോൾ ആ സൗഹൃദം വീണ്ടും വളർന്നു. എല്ലാവരുടെ മുന്നിലും മനോജ് വലിയ ആളായി. അങ്ങനെ ആ പരിപാടിയുടെ നോട്ടീസും അടിച്ചു. പക്ഷേ പരിപാടി ദിവസം വിളിച്ചപ്പോൾ ബീന പനിപിടിച്ചു കിടക്കുന്നു എന്ന് പറഞ്ഞു. എല്ലാവരും ആകെ വിഷമത്തിലായി. സംഘാടകരുടെ സമ്മർദത്തിൽ മനോജ് ആ അവസ്ഥയിലും ബീനയോട് വരാൻ പറ്റുമോ എന്നുചോദിച്ചു. പക്ഷേ വയ്യായെങ്കിലും ബീന ആ പരിപാടിയിൽ സഹകരിച്ചു. മനോജാണ് ബീനയെ കാറിൽ കൊണ്ടുപോയതും തിരികെ കൊണ്ടുവിട്ടതും എല്ലാം. പക്ഷെ ട്വിസ്റ്റ് പിന്നെയാണ് വന്നത്. തൊട്ട് അടുത്ത ദിവസം മുതൽ മനോജിന് കടുത്ത പനി തുടങ്ങി. അപ്പോഴാണ് മനോജിന് ആദ്യമായി ബീനയോട് സ്നേഹം തോന്നിയത് എന്നാണ് താരം മുൻപ് പറഞ്ഞിട്ടുണ്ട്. സ്നേഹം തോന്നാൻ പായ് വരേണ്ടി വന്നു എന്നും ചിരിച്ച് ഇരുവരും പലയിടത്തും പറഞ്ഞിട്ടുണ്ട്.
ആ പനിച്ചൂടിലും ഞാൻ വിളിച്ചപ്പോൾ ഒരു പരിഭവവും പറയാതെ വന്നു സഹകരിച്ചല്ലോ എന്നുള്ള ചിന്തയാണ് മനോജിന് ഇഷ്ടം തോന്നിപ്പിച്ചത്. അങ്ങനെ ഒരു പകർച്ചപ്പനിയാണ് സ്നേഹം തിരിച്ചറിയാൻ നിമിത്തമായത്. അതിനുശേഷം കുറെ വർഷങ്ങൾ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് പതിയെ വഴിമാറി. പക്ഷേ ഇരുവരും രണ്ടുപേരും രണ്ടു മതത്തിൽപെട്ടവരാണ് എന്നുള്ള ചിന്തയാണ് എവിടെയോ ഇരുവരെയും പിടിച്ചു നിർത്തിയത്. പക്ഷെ വീട്ടുകാരെ വെറുപ്പിച്ചൊരു സാഹസത്തിനു ഇരുവരും തയാറായില്ല. വീട്ടുകാർ അനുവദിക്കുമെങ്കിൽ മാത്രം വിവാഹം എന്ന ധാരണയിൽ ഇരുവരും രണ്ടും കൽപ്പിച്ച് ഇരുവരും വീടുകളിൽ കാര്യം അറിയിച്ചു. പക്ഷെ പ്രതീക്ഷിച്ചതല്ല നടന്നത്. ഭാഗ്യത്തിന് വീട്ടുകാർ സമ്മതിച്ചു. അങ്ങനെ ഇരുവരും ഒന്നായി. ഇപ്പോഴും ഇരുവർക്കുമിടയിലെ സ്നേഹത്തിന്റെ തീവ്രത കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിയറിൽ രണ്ടുപേർക്കും പിന്തുണയായത് സീരിയലുകളാണ്. ഇപ്പോഴും സീരിയലുകളിൽ സജീവമാണ് ഇരുവരും