സാമ്പത്തികത്തിന് വേണ്ടി തുണി വിരിച്ചിരുന്നു പാടുന്ന ആളല്ല ഇപ്പോള്‍ ഞാന്‍;കുപ്പയിലെ മാണിക്യം പോലെ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ തിളങ്ങിയ ബാബുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

Malayalilife
topbanner
 സാമ്പത്തികത്തിന് വേണ്ടി തുണി വിരിച്ചിരുന്നു പാടുന്ന ആളല്ല ഇപ്പോള്‍ ഞാന്‍;കുപ്പയിലെ മാണിക്യം പോലെ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ തിളങ്ങിയ ബാബുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

തിനാല് വയസുവരെ ആലപ്പുഴ ജില്ലയിലെ കായംകുളത്തെ റോഡുകളിലും തെരുവുകളിലും പാടി നടന്ന ഗായകന്‍. പിന്നെ ദൈവ നിശ്ചയം പോലെ സംഗീത പഠനവും. അവിടെ നിന്നും കച്ചേരി വേദികളിലേക്ക്. പിന്നാലെ സ്റ്റാര്‍ സിംഗര്‍ വേദിയിലും. കുപ്പയിലെ മാണിക്യത്തെ കണ്ടെത്തിയതു പോലെ ആയിരുന്നു ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ നിന്നും ബാബു എന്ന ചെറുപ്പക്കാരന്‍ നേട്ടങ്ങള്‍ കൊയ്തത്. ആരുമറിയാതെ കിടന്ന സംഗീത പ്രതിഭ പിന്നീട് കേരളം മുഴുവന്‍ അറിയുന്ന, ലോക മലയാളികള്‍ മുഴുവന്‍ അറിയുന്ന സൂപ്പര്‍ ഗായകനായി മാറുകയായിരുന്നു.

താന്‍ എവിടെയാണ് ജനിച്ചതെന്നോ ആരാണ് മാതാപിതാക്കളെന്നോ ബാബുവിന് അറിയില്ല. ജനിച്ചയുടന്‍ തന്നെ കാഴ്ചശക്തി ഇല്ലാത്ത കുഞ്ഞാണെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ ബാബുവിനെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഈ കുഞ്ഞിനെ കിട്ടിയ പാപ്പന്‍ എന്നൊരാള്‍ എടുത്തു വളര്‍ത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവമായതിനാല്‍ തന്നെ നിയമപ്രശ്നങ്ങളൊന്നും തന്നെ അന്നുണ്ടായില്ല. എന്നാല്‍ പാപ്പനൊപ്പമുള്ള ജീവിതം ബാബുവിന് ഭാഗ്യമായിരുന്നു. അച്ഛന്റെ പേരെന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ പദ്മനാഭന്‍ എന്നാണ് പറയുക. കാരണം ഭഗവാന്‍ വിഷ്ണു. സരസ്വതിയാണ് അമ്മ എന്നും ബാബു പറയും.

14 വര്‍ഷത്തോളം പാപ്പന്റെ സംരക്ഷണയില്‍ കായംകുളത്തെ കരുവാറ്റ എന്ന സ്ഥലത്താണ് വളര്‍ന്നത്. അതിനു ശേഷം അദ്ദേഹം മരിച്ചുപോയി. പിന്നാലെ പിന്നെ പാപ്പന്റെ ബന്ധുവിന്റെ കൂടെ ആയിരുന്നു ജീവിതം. പിന്നെ ഒറ്റയ്ക്കായി മാറുകയായിരുന്നു. ആ സമയത്താണ് ദൈവ നിശ്ചയം പോലെ സംഗീതം പഠിക്കുന്നത്. ആദ്യം ഹാര്‍മോണിയം പഠിച്ചു. ബസുകളില്‍ പാടി ആയിരുന്നു ജീവിച്ചിരുന്നത്. അങ്ങനെയാണ് സംഗീത ലോകത്തിലേക്ക് എത്തിയത്. അവിടെനിന്നുമാണ് ഐഡിയാ സ്റ്റാര്‍ സിംഗറിലേക്ക് കച്ചേരി അവതരിപ്പിക്കാന്‍ അടക്കം വേദികള്‍ കയറുന്നതും. അന്ന് എംജി ശ്രീകുമാറും ചിത്രയും ശരത്തുമൊക്കെ ജഡ്ജസായി എത്തിയ ഷോയിലാണ് മത്സരാര്‍ത്ഥിയായി ബാബു എത്തിയത്. ശരിക്കും ഭാഗ്യം തന്നെ.

എന്നാല്‍, തെരുവില്‍ നിന്നും സ്റ്റാര്‍സിംഗറിലേക്ക് എത്തിയ വ്യക്തി ആയതുകൊണ്ടുതന്നേ ബാബുവിനെ ഉള്‍ക്കൊള്ളാന്‍ കുറച്ചു ബുദ്ധിമുട്ട് അവിടെ ഉള്ളവര്‍ക്കുണ്ടായിരുന്നു. ശരത്, എംജി ശ്രീകുമാറും ഒക്കെ ആയിരുന്നു ജഡ്ജസ എങ്കിലും അന്നും ഇന്നും അവരുമായി ഫോണ്‍ വിളികളോ മറ്റു കോണ്‍ടാക്ടുകളോ ഒന്നുമില്ല.  അവര്‍ ആരെയും പ്രമോട്ട് ചെയ്യുന്നവര്‍ ആയിരുന്നില്ല, അവര്‍ അവരുടെ ജോലി ചെയ്യുന്നു എന്ന് മാത്രമേ ഉള്ളൂ. അവിടെയുണ്ടായിരുന്ന മറ്റു മത്സരാര്‍ത്ഥികളുമായും വലിയ അടുപ്പമൊന്നും ഉണ്ടായിട്ടില്ല. സ്റ്റാര്‍സിംഗറില്‍ പാടി വരവേയാണ് ഷോയില്‍ നിന്നും ഔട്ടാകുന്നത്. എന്നാല്‍ അതിനു ശേഷം വീണ്ടും തെരുവിലേക്ക് പോകേണ്ട അവസ്ഥ ബാബുവിന് ഉണ്ടായിട്ടില്ല.

വിവാഹം കഴിഞ്ഞ് ഭാര്യയും രണ്ടു പെണ്‍മക്കളും ഇന്ന് ബാബുവിന് ഉണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ബാബു കരുതുന്നത് കായംകുളത്തുകാരനായതാണ്. അതുകൊണ്ടു തന്നെയാണ് തന്റെ പേരില്‍ കായംകുളം എന്ന പേര് ബാബു ചേര്‍ത്തതും. തന്റെ പരദൈവം ആയി സായി ബാബയെയും, പരാശക്തിയായി ചെട്ടികുളങ്ങര അമ്മയെയും ആണ് ബാബു കാണുന്നത്. ആ ഭക്തിയാണ് ഓച്ചിറ ക്ഷേത്രത്തിലും, ചെട്ടികുളങ്ങരയിലും എല്ലാം സ്ഥിരമായി പാടുവാന്‍ ബാബുവിനെ എത്തിക്കുന്നത്. എന്നാല്‍ ഇക്കാലത്തിനിടെ ബാബുവിനെ കുറിച്ച് നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ക്ഷേത്രമുറ്റത്തും തെരുവുകളിലും ഭിക്ഷ എടുത്തു പാടുന്നു എന്നതാണ് അതിലൊന്ന്. എന്നാല്‍ അതൊരിക്കലും ശരിയല്ല. സാമ്പത്തികത്തിന് വേണ്ടി തുണി വിരിച്ചിരുന്നു പാടുന്ന ആളല്ല ഇപ്പോള്‍ താനെന്ന് ബാബു പറയുന്നുണ്ട്. പ്രാരാബ്ധങ്ങളുണ്ട് എങ്കിലും ഒരിക്കലും അതിനു വേണ്ടി ചെയ്തിട്ടില്ല. സ്റ്റാര്‍ സിംഗര്‍ ഷോ കഴിഞ്ഞിട്ട് വര്‍ഷങ്ങളേറെയായെങ്കിലും ഇന്നും ബാബുവിന് ആരാധകര്‍ ഏറെയാണ്.

babu kayamkulam life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES