പുതുമയാര്‍ന്ന നിരവധി കഥകളും കഥാപാത്രമായി വ്യത്യസ്തമായ പ്രമേയമുളള സീരിയലുകളുമായി എത്തുന്ന ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ഹിറ്റ് സീരിയലുകളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിട്ടുളളത്. ഇരു കയ്യും നീട്ടിയാണ് മിനിസ്‌ക്രീന്‍ ആരാധകര്‍ സീരിയലുകളെ ഏറ്റെടുക്കാറുമുണ്ട്. ഏഷ്യാനെറ്റില്‍ ആരംഭിച്ച അമ്മയറിയാതെ എന്ന സീരിയലും ഹിറ്റായി മാറിക്കൊക്കൊണ്ടിരിക്കയാണ്. സീരിയലില്‍ ആര്‍ക്കും വേണ്ടാതെ ജനനം.. അനാഥത്വത്തിന്റെ കയ്പ്പറിഞ്ഞ ബാല്യം. അമ്മയ്ക്കറിയാത്ത, മകള്‍ക്ക് മാത്രം അറിയുന്ന ആ കഥയാണ് അമ്മയറിയാതെ പറയുന്നത്. കാണാമറയത്ത് ഇരുന്ന് നോവലിസ്റ്റ് നീരജ മഹാദേവന് കഥകള്‍ പറഞ്ഞുകൊടുക്കുന്ന അജ്ഞാതയായ പെണ്‍കുട്ടിയാണ് അലീന.
അലീനയായി എത്തുന്നത് അന്യ ഭാഷാ നടി ശ്രീതു കൃഷ്ണനാണ്. അമ്മയോട് ഒരേസമയം അളവറ്റ സ്‌നേഹവും തീര്‍ത്താല്‍ തീരാത്ത പകയും മനസ്സിലൊളിപ്പിക്കുന്ന കഥാപാത്രമായ അലീന തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അധ്യാപികയാണ് അലീന എന്ന കഥാപാത്രം. തമിഴ് നടിയാണ് ശ്രീതു. താരത്തിന്റെ ആദ്യ മലയാളം സീരിയലാണ് അമ്മയറിയാതെ. ശ്രീതു കൃഷ്ണന്‍ എന്നതാ് താരത്തിന്റെ പേര്. ചെന്നെയില്‍ നിന്നും ഷൂട്ടിനായി തിരുവനന്തപുരത്താണ് താരം വരുന്നത്. ചെന്നൈയില്‍ തന്റെ പോസ്റ്റ്ഗ്രാജുവേഷന്‍ ചെയ്തുകൊണ്ടിരിക്കയാണ് താരം. കേരളത്തില്‍ ജനിച്ച താരം ചെന്നൈയില്‍ സെറ്റില്‍ഡ് ആകുകയായിരുന്നു. തമിഴില്‍ നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ മനോഹരചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പ്രദീപ് പണിക്കര്‍ തിരക്കഥയെഴുതി പ്രവീണ്‍ കടയ്ക്കാവൂര്‍ ആണ് അമ്മയറിയാതെ സീരിയലിന്റെ സംവിധാനം നിര്‍വ്വിക്കുന്നത്.