ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവുമായി പ്രണയം; നടി അന്‍ഷിതയെ സീരിയലുകളില്‍ നിന്നും ഒഴിവാക്കി;നടിയെ പുറത്താക്കിയത് ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നതിന് പിന്നാലെ

Malayalilife
ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവുമായി പ്രണയം; നടി അന്‍ഷിതയെ സീരിയലുകളില്‍ നിന്നും ഒഴിവാക്കി;നടിയെ പുറത്താക്കിയത് ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നതിന് പിന്നാലെ

ഷ്യാനെറ്റിലെ കൂടെവിടെ സീരിയലിലെ സൂര്യ കൈമള്‍ എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. അന്‍ഷിതയാണ് സൂര്യ കൈമളായി എത്തുന്നത്. ചെല്ലമ്മ എന്ന തമിഴിലെ സീരിയലിലും വേഷമിടുന്ന അന്‍ഷിതയ്ക്കെ എതിരെ ആരോപണവുമായി നടിയുമായ ദിവ്യ രംഗത്ത് എത്തിയിരുന്നു. ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവുമായി അന്‍ഷിതയ്ക്ക് ബന്ധമുണ്ടെന്നാണ് നടന്റെ ഭാര്യയായ ദിവ്യ ഉന്നയിച്ചത്.

അര്‍ണവും അന്‍ഷിതയും തമ്മിലുള്ള സംസാരത്തിന്റെ ഒരു ഓഡിയോ ക്ലിപ്പ് പുറത്ത് വരികയും ചെയ്തിരുന്നു. ഇതോടെ അന്‍ഷിതയെ ചെല്ലമ്മ എന്ന സീരിയലില്‍ നിന്നും പുറത്താക്കിയെന്നതാണ് ഗോസിപ് കോളങ്ങളിലെ വാര്‍ത്ത. കോണ്‍ഫറന്‍സ് കോളിന്റെ ഓഡിയോ പുറത്ത് വന്നതോടെ അന്‍ഷിതയ്ക്കെതിരെ ആരാധകരും തിരിഞ്ഞതായി പറയുന്നുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ദിവ്യ ശ്രീധറും അര്‍ണവും.

അന്‍ഷിതയ്ക്ക് വേണ്ടി അര്‍ണവ് തന്നെ ഉപേക്ഷിക്കാന്‍ നോക്കുന്നുവെന്നാണ് ദിവ്യയുടെ ആരോപണം.അന്‍ഷിത തന്റെ ഭര്‍ത്താവായ അര്‍ണവിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും നടി തന്നെ വാട്ടര്‍ ബോട്ടില്‍ വച്ച് തന്നെ അടിച്ചെന്നും ദിവ്യശ്രീധര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുഎന്നാല്‍ ഈ വിവാദങ്ങളോട് കുറച്ച് ദിവസം മുന്‍പ് അന്‍ഷിത പ്രതികരിച്ചിരുന്നു.എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല, എന്റെ മറുപടി കൃത്യസമയത്ത് ശക്തവും വ്യക്തവുമായിരിക്കുമെന്നുമാണ് അന്‍ഷിത പറഞ്ഞത്.

അര്‍ണവിന്റെ ഭാര്യ കൊടുത്ത കേസില്‍ ഹാജരാകാത്തതിനാല്‍ പോലീസ് സെറ്റില്‍ വന്ന അര്‍ണവിനെ അറസ്റ്റ് ചെയ്തുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നത്.  ചെല്ലമ്മ സെറ്റില്‍ വന്ന് അര്‍ണ്ണവിനെ അറസ്റ്റ് ചെയ്തത് ഈ സീരിയലിനു വരെ നാണക്കേടായി. ഇതോടെ  അര്‍ണവും ഈ സീരിയലില്‍ നിന്ന് പുറത്തായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.നടന് പകരം പുതിയ കന്നട നടന്‍ ചെല്ലമ്മയില്‍ ജോയിന്‍ ചെയ്യും എന്നാണ് വിവരം. അര്‍ണവ് ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. 

2017 ല്‍ സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സെവ്വന്തി എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യ ശ്രീധര്‍. ഈ സീരയലിന്റെ സമയത്ത് ആണ് സഹനടന്‍ അര്‍ണവുമായി ദിവ്യ പ്രണയത്തിലായത്. കേളടി കണ്‍മണി എന്ന സീരിയലിലൂടെയാണ് അര്‍ണവ് പ്രേക്ഷക ശ്രദ്ധ നേടിയത്. 2017 മുതല്‍ അര്‍ണവും ദിവ്യയും ലിവിങ് റിലേഷനിലായിരുന്നു. അര്‍ണവ് മുസ്ലിം മതത്തില്‍ പെട്ട ആളാണ്. മുഹമ്മദ് എന്നാണ് യതാര്‍ത്ഥ പേര്. അര്‍ണവുമായുള്ള വിവാഹത്തിന് വേണ്ടി ദിവ്യ ഹിന്ദുമതം വിട്ട് ഇസ്ലാം മതം സ്വീകരിച്ചിരുന്നുവത്രെ. മുസ്ലീം ആചാരപ്രകാരം ഇരുവരുടെയും വിവാഹം നടന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

വളരെ നാളുകളായുള്ള പ്രണയത്തിന് ശേഷമാണ് അര്‍ണവും ദിവ്യയും വിവാഹിതരായത്. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി ദിവ്യ മുസ്ലീം മതം സ്വീകരിക്കുകയും തുടര്‍ന്ന് രഹസ്യമായി വിവാഹം നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഗര്‍ഭിണിയുമാണ് ദിവ്യ

Read more topics: # അന്‍ഷിത
anshitha fired from the serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES