ടൈഗര്‍ പ്രഭാകര്‍ വിവാഹം കഴിച്ചത് മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ച് വച്ച്; പതിനേഴാം വയസില്‍ കന്നഡ ചിത്രത്തിനായി ബാംഗ്ലൂരില്‍ പോയതോടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു; വീട്ടുകാരുടെ വാക്ക് കേള്‍ക്കാതെ ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും ചതിക്കപ്പെട്ടു; നടി അഞ്ജു പ്രഭാകര്‍ ജീവിതം പറയുമ്പോള്‍

Malayalilife
 ടൈഗര്‍ പ്രഭാകര്‍ വിവാഹം കഴിച്ചത് മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ച് വച്ച്; പതിനേഴാം വയസില്‍ കന്നഡ ചിത്രത്തിനായി ബാംഗ്ലൂരില്‍ പോയതോടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു; വീട്ടുകാരുടെ വാക്ക് കേള്‍ക്കാതെ ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും ചതിക്കപ്പെട്ടു; നടി അഞ്ജു പ്രഭാകര്‍ ജീവിതം പറയുമ്പോള്‍

സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിമാരില്‍ ഒരാളായിരുന്നു അഞ്ജു പ്രഭാകര്‍. ബാല താരമായി എത്തി നായികയായി തിളങ്ങിയ താരം അറിയപ്പെട്ടിരുന്നത് ബേബി അഞ്ജു എന്ന പേരിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലാണ് അഞ്ജു അഭിനയിച്ചിട്ടുള്ളത്.ഒരു കാലത്ത് മലയാള സിനിമയിലും നിറ സാന്നിധ്യമായിരുന്നു നടി.

ഓര്‍മ്മയ്ക്കായ്' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. ആ രാത്രി എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായും കിഴക്കന്‍ പത്രോസില്‍ സഹോദരിയായും കൗരവറില്‍ ഭാര്യയായും അഞ്ജു അഭിനയിച്ചു. നിലവില്‍ തമിഴ് സീരിയലുകളില്‍ സജീവമായ അഞ്ജു തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനടുന്നത്. 

തമിഴിലും മലയാളത്തിലും സജീവമായി തിളങ്ങി നില്‍ക്കുമ്പോഴാണ് അഞ്ജു നടന്‍ ടൈഗര്‍ പ്രഭാകറിനെ വിവാഹം കഴിച്ച് രംഗം വിട്ടത്. മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവച്ചാണ് ടൈഗര്‍ പ്രഭാകര്‍ തന്നെ വിവാഹം കഴിച്ചതെന്ന് അഞ്ജു പറയുന്നു. പതിനേഴ് വയസ്സില്‍, ഒരു കന്നഡ ചിത്രത്തില്‍ അഭിനയിക്കാന്‍ ബെംഗളൂരുവിലേക്ക് പോയതോടെയാണ് ജീവിതം കീഴ്‌മേല്‍ മറിഞ്ഞതെന്നും താരം. അവിടെ വച്ച് ടൈഗര്‍ പ്രഭാകറെ കണ്ടു. പ്രഭാകര്‍ പ്രണയം പറഞ്ഞു. ഒപ്പം വിവാഹാഭ്യര്‍ത്ഥനയും. അതിന് മുന്‍പ് മൂന്ന് വിവാഹം കഴിച്ചിരുന്ന പ്രഭാകര്‍, ഭാര്യയും കുട്ടികളുമുണ്ടെന്നത് മറച്ചു വച്ച് തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അഞ്ജു പറയുന്നു.

എനിക്ക് പതിനേഴും പ്രഭാകറിന് അമ്പതു വയസ്സുമായിരുന്നു പ്രായം. ഞാന്‍ വിവാഹത്തിന് തയാറല്ലായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ വിലക്കി. ഒടുവില്‍ അവരുടെ വാക്ക് കേള്‍ക്കാതെ പ്രഭാകറിനൊപ്പം പോയി. അതിനു ശേഷമാണ് സത്യങ്ങള്‍ പുറത്തു വന്നത്. അക്കാര്യം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അപ്പോഴേക്കും ഗര്‍ഭിണിയായിരുന്നു. എങ്കിലും അയാള്‍ക്കൊപ്പം കഴിയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ എല്ലാം ഉപേക്ഷിച്ചു തിരികെപ്പോരുന്നു. ശേഷം വിഷാദത്തിലായി. അതില്‍ നിന്നു പതിയെ സുഖം പ്രാപിച്ചു. സീരിയലുകളിലൂടെ അഭിനയ രംഗത്ത് സജീവമായെന്നും അഞ്ജു പറയുന്നു.

1996ലാണ് അഞ്ജുവും പ്രഭാകരനും വിവാഹിതരാവുന്നത്. ഒരു വര്‍ഷത്തില്‍ ഇവര്‍ ബന്ധം പിരിയുകയായിരുന്നു. ഇവര്‍ക്ക് അര്‍ജുന്‍ പ്രഭാകരന്‍ എന്ന മകന്‍ ഉണ്ട്. 2001 ല്‍ ടൈഗര്‍ പ്രഭാകരന്‍ മരിച്ചു.

anju prabhakar says about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES