Latest News

അമ്പിളിദേവി വിവാഹമോചിത എന്നറിഞ്ഞ ഞെട്ടലില്‍ ആരാധകര്‍; താരത്തിന്റെ ആദ്യ ഭര്‍ത്താവ് സീരിയല്‍ രംഗത്ത് നിന്നും തന്നെയുള്ള ആള്‍; പിരിഞ്ഞതിന് കാരണം എന്തെന്ന് അറിയുമോ? താരത്തിന്റെ ജീവിത കഥ ഇതാ

Malayalilife
 അമ്പിളിദേവി വിവാഹമോചിത എന്നറിഞ്ഞ ഞെട്ടലില്‍ ആരാധകര്‍; താരത്തിന്റെ ആദ്യ ഭര്‍ത്താവ് സീരിയല്‍ രംഗത്ത് നിന്നും തന്നെയുള്ള ആള്‍; പിരിഞ്ഞതിന് കാരണം എന്തെന്ന് അറിയുമോ? താരത്തിന്റെ ജീവിത കഥ ഇതാ

നടി അമ്പിളിദേവിയുടെയും നടന്‍ ആദിത്യന്റെയും വിവാഹവാര്‍ത്തയാണ് ഇപ്പോള് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. അപ്രതീക്ഷിതമായി എത്തിയ വിവാഹവാര്‍ത്തയില്‍ ആരാധകര്‍ അമ്പരന്നിരുന്നു. വിവാഹം അറിഞ്ഞ ആരാധകരില്‍ ചിലര്‍ കരുതിയത് ഇത് അമ്പിളി ദേവിയുടെ ആദ്യ വിവാഹമാണെന്നതാണ്. എന്നാല്‍ ഇത് താരത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിയാവുന്നവര്‍ ഞെട്ടിയതാകട്ടെ അമ്പിളി വിവാഹമോചിതയാണ് എന്നറിഞ്ഞാണ്. താരം വിവാഹിതയാണെന്ന് അറിയാവുന്ന പലരും നടി വിവാഹമോചിതയായത് അറിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ അമ്പിളിയുടെ ഭര്‍ത്താവ് ആരായിരുന്നു എന്നും അവര്‍ എന്നാണ് വിവാഹമോചിതരായതെന്നുമാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.

സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന കാമറാമാന്‍ ലോവലാണ് അമ്പിളീദേവിയുടെ ആദ്യ ഭര്‍ത്താവ്. 2009 മാര്‍ച്ചിലാണ് അമ്പിളിദേവിയുടെ സ്വദേശമായ കൊല്ലത്ത് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായത്. അമ്പിളിദേവി അഭിനയിച്ച സീരിയലില്‍ ലോവല്‍ കാമറാമാന്‍ ആയിരുന്നെങ്കിലും ഇരുവരുടെയും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. കലാരംഗത്ത് നിന്ന് ഒരാളെ ഭര്‍ത്താവായി അമ്പിളിദേവി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല  മറ്റേതെങ്കിലും മേഖലയില്‍ ജോലിയുള്ള ഒരാളെ വിവാഹം കഴിക്കാനായിരുന്നു അമ്പിളിയുടെ ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ ഉറപ്പിച്ച ബന്ധമായതിനാല്‍ ഇരുവരും ഒന്നായി. കലാരംഗത്ത് നിന്നുള്ള ആളായതിനാല്‍ തന്നെ അമ്പിളിദേവിക്ക് അഭിനയിക്കുന്നതിനും തടസങ്ങളില്ലായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വിള്ളലുകള്‍ വീഴുകയായിരുന്നു. തെറ്റിധാരണകളുടെ പുറത്താണ് ഇരുവരും ബന്ധം അവസാനിപിച്ചതെന്നാണ് അടുത്ത ബന്ധുക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ വിവാഹമോചനം നേടിയത് സീരിയല്‍ മേഖലയിലുളള പലര്‍ക്കും അറിയുകയുമില്ലായിരുന്നു. ഈ ബന്ധത്തില്‍ ഏഴുവയസുള്ള ഒരു മകനും ഇവര്‍ക്കുണ്ട്. ഇതിന് ശേഷമാണ് അമ്പിളീദേവി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്ത്രീപദത്തില്‍ അഭിനയിച്ചത്. തുടര്‍ന്ന് സീത സീരിയലിലും താരത്തിന് മികച്ച വേഷം ലഭിച്ചു. ഈ സീരിയലില്‍ അമ്പിളിദേവിയുടെ ഭര്‍ത്താവായി അഭിനയിക്കുന്ന ആളാണ് ആദിത്യന്‍ ജയന്‍. നേരത്തെ തന്നെ കുടുംബസുഹൃത്തുകളായിരുന്നു ഇരുവരും. ആദിത്യന്റെ നാലാം വിവാഹമാണിത്. ആദിത്യനും ഒരു കുഞ്ഞുണ്ട്.

 

താഴ്‌വാരപ്പക്ഷി' എന്ന ദൂരദര്‍ശന്‍ ടെലിഫിലിമിലൂടെയാണ് അമ്പിളി അഭിനയ ലോകത്തെത്തിയത്. പിന്നീട് സമയം' എന്ന സീരിയലി ലെ തുളസിക്കുട്ടി എന്ന നിഷ്‌കളങ്ക പെണ്‍കുട്ടിക്ക് ജീവന്‍ നല്‍കിയ അമ്പിളി കുടുംബസദസുകള്‍ക്ക് പ്രിയങ്കരിയായി, അക്ഷയപാത്രം, ദേവത, വസുന്ധരാ മെഡിക്കല്‍സ്, സ്ത്രീജന്മം, മഹാത്മാഗാന്ധി കോളനി, അപര്‍ണ, ജ്വാലയായ്, നിധി, സ്‌നേഹത്തൂവല്‍, അല്‍ഫോണ്‍സാമ്മ തുടങ്ങി മുപ്പതോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വം, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, കല്യാണക്കുറിമാനം എന്നീ സിനിമകളിലും അമ്പിളി തിളങ്ങി. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവലാകട്ടെ ഇപ്പോള്‍ സീ കേരളത്തില്‍ അടുത്ത ബെല്ലോടുകൂടി എന്ന എന്ന സീരിയലില്‍ കാമറ ചെയ്യുകയാണ്. അമ്പിളിദേവിയുടെ വിവാഹവാര്‍ത്തയറിഞ്ഞ ലോവല്‍ സെറ്റില്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കയാണ്.

ambili devis story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES