ബിഗ്‌ബോസിലെ ഗ്രാന്‍ഡ് ഫിനാലെയിലെത്തിയ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അതിദി. ബിഗ്‌ബോസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ ബിഗ്‌ബോസ് ഹൗസിലെ അനുഭവങ്ങളും വിവാദങ്ങലും എല്ലാം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അതിഥി.ബിഗ്‌ബോസില്‍ ഒരിക്കലും വിജയി ആയി മടങ്ങുമെന്ന് സ്വപ്‌നം കണ്ടല്ല ഞാന്‍ എത്തിയത്. നല്‍കുന്ന ടാസ്‌കുകള്‍ മാക്‌സിമം നന്നായി ചെയ്യാന്‍ മാത്രമാ ഞാന്‍ എരപ്പോഴും ശ്രമിച്ചിട്ടുള്ളു. മറ്റു വ്യക്തികളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് മാത്രമേ ഞാന്‍ പെരുമാറാന്‍ ശ്രമിച്ചിട്ടുള്ളു. വഴക്കിടാനുള്ള പെരുമാറ്റ രീതി എനിക്കില്ലെന്നും അദിതി പറയുന്നു. ഷിയാസിന് ഒരാളെ സന്തോഷിപ്പിക്കാനുള്ള കഴിവുണ്ട്. ബിഗ്‌ബോസ് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞത് ഷിയാസിനെ നല്‍കിയതിനാണ്.
സുരേഷേട്ടനും, ഷിയാസും, സാബുചേട്ടനേയും അടുപ്പമായി കരുതിയിട്ടുള്ളത്. സാബു കബഡി മത്സരത്തില്‍ പോലും ഹിമയെ നേരിട്ടപ്പോള്‍ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ഹിമയുടെ കാലിലാണ് പിടിച്ചത്. അങ്ങനെയുള്ള ഒരാള്‍ സഹോദരിയെ പോലെ കാണുന്ന തന്റെ അടുത്ത് എത്തി ഷര്‍ട്ടിനുള്ളില്‍ കയ്യിട്ട നടപടിയെ ഞാന്‍ ഒരിക്കലും യോജിക്കുന്നില്ല. ഞാന്‍ ലോയിഡില്‍ ഇരിക്കുമ്പോള്‍ കിച്ചനില്‍ നിന്ന സാബുചേട്ടന്‍ വന്ന് ടീ ഷര്‍ട്ടില്‍ കയ്യിടുകയായിരുന്നു. ആര് എന്തൊക്കെ പറഞ്ഞാലും ഞാന്‍ പ്രതികരിച്ചത് എന്റെ നിലപാടുകളിലെ ശരിയാണെന്നും അദിതി പറയുന്നു.ബിഗ്‌ബോസ് ഹൗസില്‍ എല്ലാവരും എനിക്ക് ഒരു സഹോദരിയുടെ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. സാബു ചേട്ടന്‍ ചെയ്ത പ്രവര്‍ത്തിയുടെ പേരില്‍ എനിക്ക് നോമിനേറ്റ് ചെയ്യണമെന്ന് തോന്നിയിട്ടും പോലുമില്ലന്നും അദിതി കൂട്ടിച്ചേര്‍ക്കുന്നു.
ഗെയിമിന്റെ ഭാഗമായിട്ട് സാബുചേട്ടന്റെ പ്രതികരണം വേദനിപ്പിച്ചിട്ടില്ല. നോമിനേറ്റ് ചെയ്യുന്ന ഘട്ടങ്ങളില്‍ മറ്റൊരാള്‍ പറയുന്നത് കേട്ട് ഞാന്‍ ഒന്നും ചെയ്യാറില്ല. ആള്‍ക്കാര്‍ എത്ര ഇമോഷണലായാലും പിടിച്ചടക്കി നമില്‍കും പക്ഷേ എനിക്കത് പറ്റാറില്ല. പിന്നീട് ഞാനത് കളിയും ചിരിയും നിറച്ച് മാറ്റിയെടുത്തു. ബിഗ്‌ബോസ് ഷോ ആണെങ്കിലും അത് ജീവിതമായിരുന്നു. ജീവിതം വച്ച് ഗെയിം കളിക്കാന്‍ എനിക്ക് സാധിക്കത്തില്ല. എന്റെ തെറ്റുകള്‍ തിരിച്ചറിയാന്‍ ശ്രമിച്ചു. ക്ഷമ പഠിച്ചു എന്നിവയൊക്കെയാണ് തിരിച്ചറിഞ്ഞത്. 72 ദിവസവും ഞാന്‍ ഒരു നാട്ടിന്‍പുറത്ത്കാരിയായിട്ടാണ് ജീവിച്ചിട്ടുള്ളതെന്നും അദിതി പറയുന്നു.