Latest News

ചെറുപ്പത്തില്‍ സിനിമകളിലൂടെ അഭിനയ രംഗത്തെത്തി;  നീണ്ട ഇടവേളയ്ക്ക് ശേഷം മിനി സ്‌ക്രീനിലൂടെ വീണ്ടും രംഗപ്രവേശം; വാനമ്പാടിയിലെ ദേവകിയമ്മയായി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി; നടി ഇന്ദിരാ തമ്പി സീരിയലിലെ പ്രിയങ്കരിയായ അമ്മയായി മാറിയത് ഇങ്ങനെ

Malayalilife
ചെറുപ്പത്തില്‍ സിനിമകളിലൂടെ അഭിനയ രംഗത്തെത്തി;  നീണ്ട ഇടവേളയ്ക്ക് ശേഷം മിനി സ്‌ക്രീനിലൂടെ വീണ്ടും രംഗപ്രവേശം; വാനമ്പാടിയിലെ ദേവകിയമ്മയായി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി; നടി ഇന്ദിരാ തമ്പി സീരിയലിലെ പ്രിയങ്കരിയായ അമ്മയായി മാറിയത് ഇങ്ങനെ

ലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകള്‍ ഏതാണെന്നു ചോദിച്ചാല്‍, അല്ലെങ്കില്‍ പ്രിയപ്പെട്ട സീരിയലുകളുടെ ലിസ്റ്റെടുത്താല്‍ അതില്‍ വാനമ്പാടിയും ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രമേയത്തിലും ആഖ്യാനത്തിലുമെല്ലാം വ്യത്യസ്തതയുമായാണ് ഏഷ്യാനെറ്റില്‍ വാനമ്പാടി എത്തിയത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സംഗീത പശ്ചാത്തലത്തിലൂടെയാണ് പരമ്പര മുന്നേറിയത്. മോഹന്‍ എന്ന ഗായകന്റെയും മകള്‍ അനുവിന്റെയും ജീവിതകഥയുമായി മുന്നേറിയ  സീരിയല്‍ ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. നിരവധി പ്രിയപ്പെട്ട താരങ്ങളേയും പരമ്പര സമ്മാനിച്ചിരുന്നു.

വാനമ്പാടിയിലൂടെ നിരവധി പുത്തന്‍ താരങ്ങളെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത്. എന്നാല്‍ ആദ്യത്തെ മിനിമസ്‌ക്രീന്‍ അനുഭവമായിട്ടും അതിന്റെ യാതൊരു പ്രകടനകുറവും അവരുടെ അഭിനയത്തില്‍ ഉണ്ടായില്ലായെന്നതാണ് പരമ്പരയെ ഏറ്റവും മികച്ചതാക്കി മാറ്റിയത്. നായികയായി എത്തിയ നടി സുചിത്രയും നായകനായി വേഷമിട്ട സായ് കിരണും ചന്ദ്രകുമാറായി എത്തിയ ബാലു മേനോനും അമ്മായിയമ്മയായി എത്തിയ പ്രിയാ മേനോനും ഒക്കെ പുതിയ താരങ്ങളായിരുന്നു. സീമാ ജി നായരെയും മോഹന്‍ അയിരൂരിനേയും ഉമാ നായരേയും പോലുള്ള പരിചയ സമ്പന്നരായ മറ്റു താരങ്ങളായിരുന്നു അവര്‍ക്ക് പ്രചോദനമായി ഒപ്പം നിന്നത്. അക്കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന നടിയായിരുന്നു ഇന്ദിരാ തമ്പി. സീരിയലിലെ നായകനായ മോഹന്റെയും ചേട്ടന്‍ ബാലുമേനോന്റെയും അമ്മ.

ദേവകിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദിരാ തമ്പി മനസു കൊണ്ടും ഭംഗി കൊണ്ടും ഐശ്വര്യമുള്ള അമ്മയായി മിനിസ്‌ക്രീനില്‍ തിളങ്ങിയിരുന്നു. നടിയുടെ യഥാര്‍ത്ഥ പേര് ആരാധകര്‍ക്ക് അറിയില്ലെങ്കിലും ഇന്നും വാനമ്പാടിയിലെ ദേവകിയമ്മയെ ആരും മറന്നിട്ടില്ല. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ഇന്ദിരാ തമ്പി അമ്മ, അശ്വമേധം, മുള്‍ക്കിരീടം, മനസ്വിനി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം സീരിയലുകളിലൂടെയാണ് നടി വീണ്ടും രംഗപ്രവേശം നടത്തിയത്. അതിനു കാരണമായത് നടി ചിപ്പിയും ആയിരുന്നു. പതിവ് മിനിസ്‌ക്രീന്‍ മുഖങ്ങളില്‍ നിന്നും വ്യത്യസ്തമായ അമ്മ മുഖത്തെ തേടിയെത്തിയപ്പോഴാണ് നടി ചിപ്പിയും ഭര്‍ത്താവും ഇന്ദിരാ തമ്പിയിലേക്ക് എത്തിയത്.

നല്ല കഥാപാത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രായാധിക്യത്തിന്റെ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും മാറ്റിവച്ചാണ് ഇന്ദിരാ തമ്പി വാനമ്പാടിയിലേക്ക് എത്തിയത്. തുടര്‍ന്ന് പരമ്പര മികച്ച അഭിപ്രായം നേടിയതോടെ നടിയുടെ കരിയറില്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാളൊക്കെ വലിയ പ്രശസ്തിയാണ് പിന്നീട് തേടിയെത്തിയത്. എന്നാല്‍ പിന്നീട് നടി മറ്റു പരമ്പരകളിലൊന്നും തന്നെ അഭിനയിക്കുകയോ സിനിമകളിലേക്ക് പ്രവേശിക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നടി ഇപ്പോള്‍ എവിടെയാണെന്നതു സംബന്ധിച്ചും വിവരങ്ങളില്ല.

VANAMBADI SERIAL ACTRESS INDHIRA THAMPI

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES