Latest News

എനിക്ക് എപ്പോഴും കൂട്ട് ഞാന്‍ തന്നെ; ആരും ആര്‍ക്ക് വേണ്ടിയും കാത്തു നില്‍ക്കില്ല; ആരുടെയും മുന്നില്‍ ഒന്നും തെളിയിക്കേണ്ട

Malayalilife
എനിക്ക് എപ്പോഴും കൂട്ട് ഞാന്‍ തന്നെ;  ആരും ആര്‍ക്ക് വേണ്ടിയും കാത്തു നില്‍ക്കില്ല; ആരുടെയും മുന്നില്‍ ഒന്നും തെളിയിക്കേണ്ട

ഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ ചന്ദനമഴയിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് അമൃത. ഈയിടയാണ് അമൃതയെ അവതരിപ്പിച്ച മേഘ്‌ന വിവാഹമോചിതയായത്. ഇതിനെ പറ്റി നിരവധി വാര്‍ത്തകളെത്തിയിരുന്നു. ഇപ്പോള്‍ മേഘ്‌ന തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ശ്രദ്ധനേടുകയാണ്. ആരാധകരുടെ ചില ചോദ്യങ്ങള്‍ക്കാണ് മേഘ്‌ന ഉത്തരം പറഞ്ഞിരിക്കുന്നത്.

വളരെ പക്വതയോടെയാണ് മേഘ്‌ന ചില കാര്യങ്ങള്‍ പറഞ്ഞത്. വിവാഹമോചനത്തില്‍ തെല്ലും ദുഖമില്ലെന്ന് തെളിയിക്കുന്നതായിരുന്നു മേഘ്‌നയുടെ വാക്കുകള്‍, എല്ലാവര്‍ക്കും ലൈഫില്‍ ഇങ്ങനെ ഓരോരോ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ജീവിതം എന്ന് പറയുന്നത് അങ്ങനെ ഓരോ പ്രശ്‌നങ്ങള്‍ ഫേസ് ചെയ്തിട്ടായിരിക്കുമല്ലോ പോകുന്നത്. മെയിന്‍ ആയി പറയാന്‍ ഉള്ളത്, അപ്രതീക്ഷിതമായ സംഭവങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ഒരിക്കലും സ്റ്റക്ക് ആയി നിക്കരുത്. സ്റ്റക്ക് ആയി നില്‍ക്കുമ്പോള്‍ ആണ് ഗുരുതരമാകുന്നത്. ആര്‍ക്കും വേണ്ടി ആരും നിക്കില്ല. നമ്മള്‍ അപ്പോള്‍ മുന്‍പോട്ട് പോയ്‌കൊണ്ടേ ഇരിക്കണം.
 
എനിക്ക് നന്നായിട്ട് അറിയാം നിങ്ങളിലും മറ്റുള്ളവര്‍ക്ക് നല്ലത് മാത്രം ചെയ്തു ജീവിതത്തില്‍ കടികിട്ടി ഡിപ്രെഷനില്‍ ആയവര്‍ ഒരുപാടുണ്ട് എന്ന്. അതൊന്നും ഓര്‍ത്ത് തളരരുത് നിങ്ങളുടെ വര്‍ക്കില്‍ മാത്രം ഫോക്കസ് ചെയ്തു മുന്‍പോട്ട് പോയ്‌കൊണ്ടേ ഇരിക്കുക', എന്നും മേഘ്‌ന പറഞ്ഞു. ആരുടെയും മുന്നില്‍ ഒന്നും തെളിയിക്കേണ്ട.  നിങ്ങള്‍ക്ക് അറിയാല്ലോ നിങ്ങള്‍ നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് അതുകൊണ്ട് നിങ്ങള്‍ക്ക് എന്തായാലും ഒരിക്കല്‍ നല്ലത് മാത്രം വരും എന്നും മേഘ്ന വീഡിയോയിലൂടെ പറയുന്നു

ഈ ഒരാഴ്ചായിഎന്നൊട് എല്ലാവരും വന്നു ചോദിക്കുന്നു സന്തോഷായിട്ടിരിക്കുന്നോ ചേച്ചി, എപ്പോഴും സേഫ് ആയും സന്തോഷമായും ഇരിക്കണം എന്നൊക്കെ പറയാറുണ്ട്. എന്തൊകൊണ്ടാണ് അത്തരമൊരു ചോദ്യം എന്ന് എനിക്ക് അറിയില്ല. പക്ഷെ ഈ ഒരാഴ്ചയായിട്ടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷമായിട്ടും, സുഖമായിട്ടും, സേഫ് ആയിട്ടും ഇരിക്കുന്നത് എന്നും മേഘ്‌ന സ്വന്തം യൂ ട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

ആരാണ് പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തി എന്ന് ചോദിച്ചപ്പോള്‍, എനിക്ക് ശക്തി ഞാന്‍ തന്നെയാണ് എന്നായിരുന്നു മേഘനയുടെ പ്രതികരണം. നമ്മള്‍ക്ക് എപ്പോഴും നമ്മള്‍ തന്നെയാണ് കൂട്ട് എന്നും മേഘന വ്യക്തമാക്കിയിരുന്നു.

No one waits for anyone said meghna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക