Latest News

സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മേഘ്ന വിൻസെന്റ്; സ്പെഷല്‍ ഫെയ്സ്പാക് പരിചയപ്പെടുത്തി താരം

Malayalilife
സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മേഘ്ന വിൻസെന്റ്; സ്പെഷല്‍ ഫെയ്സ്പാക് പരിചയപ്പെടുത്തി താരം

ലയാളി വീട്ടമ്മമാരുടെ സ്വന്തം അമൃതയായി എത്തി പ്രേക്ഷകഹൃദയം കീഴടക്കിയ യുവ  നടിയാണ് മേഘ്ന വിന്‍സെന്‍റ്. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘ്ന വിവാഹത്തോടെയാണ് പരമ്പരയിൽ നിന്നും വിട്ട് നിന്നിരുന്നു.  എന്നാൽ  വിവാഹ മോചിതയായ  താരത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നപ്പോൾ എല്ലാ ആരോപണങ്ങളോടും മുഖം തിരിച്ച മേഘന സ്വന്തമായി ഒരു  യൂട്യൂബ് ചാനൽ  ആരംഭിക്കുകയും പ്രേക്ഷകർക്കിടയിൽ സജീവമായിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ മേഘ്‌ന പ്രേക്ഷകര്‍ക്കായി ഒരു സ്പെഷല്‍ ഫേസ്പാക്ക് പങ്കുവച്ചിരിക്കുകയാണ്. ഇത് തയ്യാറാക്കിയിരിക്കുന്നത് വീട്ടിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ്.താരം യൂട്യൂബ് ചാനലിലൂടെ ഈ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് ഇപ്പോൾ ലഭിക്കുന്നത്.  മുഖത്തിന് അസ്വസ്ഥകള്‍  ഉണ്ടാകുന്ന സമയത്ത് ഈ  നാച്വറല്‍ ഫെയ്സ്പാക്കാണ് ഉപയോഗിക്കുന്നത് എന്നും താരം പറയുന്നത്.

ആര്യവേപ്പില, മഞ്ഞള്‍, കറ്റാര്‍വാഴ, കടലമാവ്, നാരങ്ങനീര് എന്നിവ ഉപയോഗിച്ചാണ് താരം ഫേസ്പാക്ക് തയ്യാറാക്കിയിരിക്കുന്നത്.ഒരു ബോളില്‍ ഒരു സ്പൂണ്‍ കടലമാവ് എടുക്കുക. അതിലേക്ക് കാല്‍ സ്പൂണ്‍ അരച്ച മഞ്ഞള്‍, രണ്ട് സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, അര അര സ്പൂണ്‍ നാരങ്ങ നീര് എന്നിവ ചേര്‍ക്കുക. ആര്യവേപ്പില അരച്ചെടുത്ത് വെള്ളത്തില്‍ ചേര്‍ത്ത് അരിച്ചെടുത്ത മിശ്രിതം ആവശ്യത്തിനൊഴിച്ചു കൊടുത്ത് ഇത് പേസ്റ്റ് പോലെയാക്കണം. ഇതിന് ശേഷം ഉപയോഗിക്കാമെന്നാണ് താരം വിഡിയോയിലൂടെ  പറയുന്നത്. മുഖക്കുരു, കറുത്ത പാടുകള്‍, ചര്‍മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്താന്‍, അമിതമായ എണ്ണമയം അകറ്റാന്‍, അലര്‍ജി, അസ്വസ്ഥത എന്നിവ ഇല്ലാതാക്കി സാധാരണ മുഖകാന്തി മെച്ചപ്പടുത്താന്‍ സാഹായകരമാണെന്ന് അതോടൊപ്പം  മേഘ്ന വ്യക്തമാകുന്നത്.

മികച്ച പ്രേക്ഷാഭിപ്രായമാണ് താരത്തിന്റെ സ്പെഷല്‍ ഫേസ് പാക്കിന്  ലഭിക്കുന്നത്.  കമന്റുമായി വീഡിയോയ്ക്ക് താഴെ പ്രേക്ഷകര്‍ എത്തുന്നുണ്ട്.  ഇനി സീരിയലിലേയ്ക്ക് മേഘ്ന തിരികെ വരുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ ഇത് കൂടാതെ പുതിയ സ്റ്റോറികള്‍ ചെയ്യാനും  ആരാധകർ ആവശ്യപെടുന്നുണ്ട്.


 

Meghna vincent introduce a new face pack

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക