Latest News

ഈ മാസത്തെ എങ്കിലും ബഹുമാനിക്ക്; മഷൂറയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് തെറിവിളിയുമായി സദാചാര ആങ്ങളമാര്‍; കമന്റുകള്‍ വൈറൽ

Malayalilife
ഈ മാസത്തെ എങ്കിലും ബഹുമാനിക്ക്; മഷൂറയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് തെറിവിളിയുമായി സദാചാര ആങ്ങളമാര്‍; കമന്റുകള്‍ വൈറൽ

ഷ്യാനെറ്റില്‍ ആരംഭിച്ച ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയ കൊച്ചിക്കാരന്‍ ഫ്രീക്കന്‍ ബഷീര്‍ ബഷി ആദ്യ ദിനം തന്നെ ശ്രദ്ധേയനായത് രണ്ടു കല്യാണം കഴിതിന്റെ പേരിലാണ്. ആദ്യ ഭാര്യയുടെ സമ്മതത്തോടെ ആഴ്ചകള്‍ക്ക് മുമ്പ് രണ്ടാമത് വീണ്ടും കെട്ടിയെന്നാണ് ഒപ്പമുള്ള മത്സരാര്‍ഥികളോട് ബഷി പറഞ്ഞത്. ഇത് മലയാളികളെ ആകെ ഞെട്ടിച്ചിരുന്നു. ഏതാണ്ട് ബിഗ്ബോസിന്റെ അവസാന സമയത്തോളം ബഷീറിന് ഷോയില്‍ നിലനില്‍ക്കാന്‍ പറ്റിയിരുന്നു. ആദ്യ ഭാര്യ സുഹാനയ്ക്കും രണ്ടു മക്കള്‍ക്കും രണ്ടാം ഭാര്യ മഷൂറയ്ക്കും ഒപ്പമാണ് ബഷീര്‍ ജീവിക്കുന്നത്. സന്തോഷകരമായ ജീവിതം നയിക്കുന്ന ബഷീറിന്റെ ലൈഫ്സ്‌റ്റൈല്‍ മലയാളികള്‍ക്ക് അത്ഭുതമാണ്.

ലോക്ഡൗണിന് മുമ്പ് സൂര്യ ടി വി അവതരിപ്പിക്കുന്ന സൂപ്പര്‍ ജോഡി നമ്പര്‍ വണ്ണിലെ മത്സരാര്ഥികളായിരുന്നു മഷൂറയും ബഷീര്‍ ബഷിയും. എന്നാല്‍ ലോക്ഡൗണ്‍ ആയതോടെ ഇവരുടെ വീട്ടില്‍ ലോക്കായി. എങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവര്‍ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാലിപ്പോള്‍ മഷൂറയുടെ പുതിയ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കയാണ്. അല്‍പ്പം മോഡേണ്‍ ലുക്കില്‍ ഉള്ള ചിത്രങ്ങള്‍ക്കാണ് മഷൂറ വിമര്‍ശനം നേരിടുന്നത്.

ഈ മാസത്തെ എങ്കിലും ബഹുമാനിക്ക് എന്നാണ് ചില ആളുകള്‍ പങ്ക് വയ്ക്കുന്ന കമന്റ്. സൂപ്പര്‍ ആണ് പക്ഷേ പടച്ചോന്‍ നിനക്ക് സൗന്ദര്യം തന്നിട്ടുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ ഉള്ളതല്ല നിന്റെ സൗന്ദര്യം നിന്റെ ഭര്‍ത്താവിന്റെ മുന്നില്‍ കാഴ്ച്ച വെക്കുക മഹാനായ മുത്തുനബി പറഞ്ഞത് മറക്കണ്ട. നരകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആണ് എന്നും ചില ആളുകള്‍ പറയുന്നുണ്ട്.മഷൂറക്കെതിരെ വരുന്ന കമന്റുകള്‍ക്ക് താരം ഇത് വരെയും പ്രതികരിച്ചിട്ടില്ല എന്നാല്‍ ആരാധകരില്‍ ചിലര്‍ അഭിപ്രായവുമായി രംഗത്ത് വരുന്നുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചാല്‍ നിങ്ങള്‍ക്ക് എന്താണ് എന്നും അവരെ അവരുടെ വഴിക്ക് വിട്ടൂടെയെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.

നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് ബഷീറും ഭാര്യമാരും. എങ്കിലും വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ചാണ് ഇവര്‍ സന്തോഷചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. സുഹാനയ്ക്കും ഇഷ്ടമായതിനാലാണ് താന്‍ മാഷുറയെ വിവാഹം ചെയ്തത് എന്ന ബഷീര്‍ പറഞ്ഞിട്ടുണ്ട്. ഇരുഭാര്യമാരും തമ്മിലും നല്ല അടുപ്പത്തിലാണ് കഴിയുന്നത്. ഒരേ വീട്ടില്‍ ഒന്നിച്ചുകഴിയുന്ന ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mashura Basheer (@mashura_basheer) on


 

Read more topics: # Mashura new photo goes viral
Mashura new photo goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക