Latest News

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അവള്‍ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് എന്നോട് ചോദിച്ചു; അതിന് ശേഷം അവളെന്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു; ആത്മസുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തി ഡിംപല്‍

Malayalilife
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അവള്‍ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് എന്നോട് ചോദിച്ചു; അതിന് ശേഷം അവളെന്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു; ആത്മസുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തി  ഡിംപല്‍

 ബിഗ് ബോസ് സീസൺ 3യിൽ ഏറെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് ഡിംപൽ ഭാൽ. താരം ഒരു പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനുമെന്ന് തന്നെ വിശേഷിപ്പിക്കാം. ഡിംപലിനെ മലയാളികൾക്ക്  അത്ര സുപരിചിതയല്ലെങ്കിലും കേരളവുമായി വളരെ അടുത്ത ബന്ധമാണ്താരത്തിനുള്ളത്. അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. ഡിംപല്‍ ഇതിനോടകം തന്നെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്‍സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾകുട്ടിക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് മനസുതുറന്നാണ് ഡിംപല്‍.

ഡല്‍ഹിയില്‍ നിന്ന് എഴാം ക്ലാസില്‍ നിന്ന് കട്ടപ്പനയില്‍ പഠിക്കാന്‍ എത്തിയിരുന്നു ഞാന്‍. ജൂലിയറ്റ് എര്ടിയാട് സ്‌കൂളില്‍ നിന്ന് മലയാളം മീഡിയത്തില്‍ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് പഠിക്കാന്‍ വരുവാണ്. അപ്പോ എനിക്ക് ജൂലിയറ്റിനെ കുറിച്ച് ഒന്നും അറിയില്ല. ഇത്രയും അറിയാം ഇറങ്ങുന്ന സ്‌റ്റോപില്‍ നിന്ന് ഏരട്ടിയാടില്‍ നിന്നും ശാന്തിഗ്രാം സ്റ്റോപിലാണ് അവള്‍ ഇറങ്ങുന്നത്.

അത്രയും അറിയാം. അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് അവളുടെ കുടുംബം. അതല്ലാതെ അവളെ കുറിച്ച് അങ്ങനെ അറിയില്ല. ഞാനും അവളും എഴാം ക്ലാസില്‍ എഴ് മാസം കൂടെയുണ്ടായി. ഈ എഴ് മാസത്തില് എനിക്ക് പന്ത്രണ്ട് വയസുണ്ട്. ഒരുമിച്ചായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. സ്‌കൂളില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയ്ക്ക് ശവപ്പെട്ടി ഉണ്ടാക്കുന്ന രണ്ട് കടയുണ്ടായിരുന്നു.

എല്ലാ ദിവസവും സ്‌കൂള്‍ വിട്ട് പോവുമ്പോ ഞങ്ങള്‍ കാണാറുണ്ട്. അപ്പോ ദിവസവും ഞങ്ങള്‍ അതിലെ പോവുമ്പോള്‍ തമാശയായി ഇത് നിനക്കുളളതാണ്, എനിക്കുളളതാണ് എന്നൊക്കെ

 പറയുമായിരുന്നു. കുഞ്ഞായിരുന്നതിനാല്‍ അങ്ങനെ പറയുന്നതിലെ ശരികേടുകളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. അന്നേ ദിവസം രണ്ട് രൂപ കൂടുതല്‍ കൈയ്യിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ജീപ്പിന് പോവാന്‍ ആഗ്രഹം തോന്നി.

അങ്ങനെ ജീപ്പില്‍ കയറി. ഞങ്ങള്‍ക്ക് ചിരി നിര്‍ത്താനാകുന്നില്ല. നേരത്തെ പറഞ്ഞ തമാശയുടെ പേരില്‍ ചിരി തുടര്‍ന്നുകൊണ്ടേയിരുന്നു. അത് ജീപ്പിലുളള ഒരു ചേച്ചി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോ ചേച്ചി ഞങ്ങളെ നോക്കി എന്തോ പിറുപിറുത്തു. . പിന്നാലെ കുറച്ചുകഴിഞ്ഞപ്പോള്‍ ജൂലിയറ്റിന് നല്ല തലവേദന വന്നു. തുടര്‍ന്ന് അവള്‍ ഛര്‍ദ്ദിച്ചു. ജീപ്പിനുളളില്‍ ഛര്‍ദ്ദിച്ചാല്‍ വഴക്ക് കിട്ടുമോയെന്ന് ഭയന്നിരുന്നു. പക്ഷേ അതുണ്ടായില്ല. ജീപ്പിലെ ചേട്ടന്‍മാര്‍ക്ക് അവളെ അറിയാമായിരുന്നു. വഴക്കൊന്നും പറഞ്ഞില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി
അവള്‍ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് എന്നോട് ചോദിച്ചു. അതിന് ശേഷം അവളെന്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു. അപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല. അവള്‍ പോയി. പിന്നീടാണ് അവള്‍ മരിച്ചെന്ന് ഞാന്‍ തിരിച്ചറിയുന്നത്.

അന്ന് അവളുടെ വീട്ടിലേക്ക് എന്നെ വീട്ടുകാര്‍ വിട്ടിരുന്നില്ല. അവളുടെ സ്പിരിറ്റ് എന്റെ കൂടെ കൂടൂമെന്ന് പറഞ്ഞു. പിന്നെ ഇരുപത് വര്‍ഷത്തിന് ശേഷമാണ് എനിക്ക് അവിടെ പോകാനായത്. ഞാന്‍ അമ്മയെയും കൂട്ടി അവളുടെ വീട്ടില്‍ പോയി. അപ്പോഴാണ് ജൂലിയറ്റിന്റെ ആത്മസുഹൃത്ത് ഞാനായിരുന്നു എന്ന് അറിഞ്ഞത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോയാല്‍ എന്നെ കുറിച്ച് പറയാന്‍ അവള്‍ക്ക് നൂറ് നാവായിരുന്നു എന്ന് അമ്മ പറഞ്ഞ് ഞാനറിഞ്ഞു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ അമ്മയ്ക്ക് അറിയേണ്ടിരുന്നത്. എന്തായിരുന്നു ജൂലിയറ്റ് അവസാനമായി പറഞ്ഞത് എന്നാണ്. അവളുടെ മരണ ശേഷം ഫോണില്‍ ബന്ധപ്പെട്ടപ്പോഴും ആ അമ്മ അത് ചോദിച്ചിരുന്നു. തന്നെ കെട്ടിപ്പിടിച്ചോട്ടെ എന്നായിരുന്നു അവള്‍ അവസാനമായി ചോദിച്ചത്. എന്നാല്‍ അമ്മയുടെ സന്തോഷത്തിന് വേണ്ടി കളളം പറയാമായിരുന്നിട്ടും ആ പ്രായത്തില്‍ നിഷ്‌കളങ്കതയുടെ പേരില്‍ സത്യമാണ് ഞാന്‍ പറഞ്ഞിരുന്നത്. ഇപ്പോളായിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ അങ്ങനെ പറയില്ലായിരുന്നു.

Bigboss fame dimpal bhal words about her childhood friend

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക