Latest News

ബിഗ് ബോസ് താരം ബഷീര്‍ ബഷി മൂന്നാമതും കെട്ടി; ചിത്രങ്ങള്‍ വൈറല്‍

Malayalilife
ബിഗ് ബോസ് താരം ബഷീര്‍ ബഷി മൂന്നാമതും കെട്ടി; ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസ് താരം, യു ട്യൂബര്‍, മോഡല്‍, എല്ലാത്തിലും ഉപരി മാതൃകാ ഭര്‍ത്താവ്, തുടങ്ങിയ നിലകളില്‍ നിറയെ ആരാധകര്‍ ഉള്ള താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നല്‍കുന്നത്.

ബിഗ് ബോസ് ഒന്നാം സീസണ്‍ മുതല്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ താരമാണ് ബഷീര്‍ ബഷിയും കുടുംബവും. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും ബഷീറും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരവും കുടുംബവും വ്‌ലോഗേഴ്സായും പ്രേക്ഷകരില്‍ നിറയാറുണ്ട്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പങ്കിട്ട ഒരു വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാമത് സ്ഥാനം പിടിച്ചെടുത്ത വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് ലക്ഷകണക്കിന് ആളുകളാണ്. സുഹാനയെ മഷൂറ മണവാട്ടി ആക്കിയതും വിവാഹച്ചടങ്ങിനെന്ന പോലെ ബഷീര്‍ സുഹാനയെ വീണ്ടും താലിചാര്‍ത്തിയതും ഒക്കെയാണ് വീഡിയോയുടെ രസം കൂട്ടുന്നതും.

നിരവധി കമന്റുകള്‍ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിങ്ങള്‍ ഒരു അത്ഭുതം തന്നെയാണ് മനുഷ്യ എന്ന് പറഞ്ഞു തുടങ്ങുന്ന നിരവധി അഭിപ്രായങ്ങള്‍ ആണ് ആരാധകര്‍ നല്‍കുന്നത്.

ബഷീര്‍ ഇക്കയ്ക്ക് നല്ല ഒത്തൊരുമ ഉള്ള ഭാര്യമാരെ ആണ് കിട്ടിയത് അത് വലിയ ഭാഗ്യമാണ്. കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോ മാഷാ അള്ളാഹ്. ഈ ലോക്ക് ഡൗണ്‍ സമയത്ത് ഒരു കല്യാണം കാണാന്‍ പറ്റീയതില്‍ സന്തോഷം. ക്യൂട്ട് ഫാമിലി, എന്നും എക്കാലവും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ സ്‌നേഹം. എന്ത് പറയണമെന്നറിയില്ല..... എല്ലാവരെയും ഒത്തിരി ഇഷ്ടാണ് എന്നും ആരാധകര്‍ കമന്റുകള്‍ നല്‍കുന്നുണ്ട്.

അടുത്തിടെ ഏതുഭാര്യയോടാണ് കൂടുതല്‍ ഇഷ്ടം എന്ന് ആരാധകര്‍ ബഷീറിനോട് ചോദിച്ച ചോദ്യം ഏറെ വൈറലായിരുന്നു. തനിക്ക് അങ്ങനെ ഒന്നും ഇല്ല രണ്ടുപേരും തനിക്ക് ഒരേ പോലെയാണ്. ഒരാള്‍ക്ക് കൂടുതല്‍ പ്രയോരിറ്റി ഒന്നും താന്‍ നല്‍കാറില്ല. മാത്രവും അല്ല മഷൂറക്ക് അവളുടേതായ സ്വഭാവവും, സുഹാന അവളുടേതായ ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ആളുകള്‍ ആണ് എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

 

Big boss fame basheer bashi third marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക