Latest News

ജോലിക്കാരിയുടെ ക്ഷീണിത ഭാവത്തിന് കാരണം ഇതാണ്; അര്‍ച്ചന സുശീലന്‍റെ മറുപടി പൊളിച്ചു എന്ന് സോഷ്യൽ മീഡിയ

Malayalilife
ജോലിക്കാരിയുടെ ക്ഷീണിത ഭാവത്തിന് കാരണം ഇതാണ്; അര്‍ച്ചന സുശീലന്‍റെ മറുപടി പൊളിച്ചു എന്ന് സോഷ്യൽ മീഡിയ

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. സുന്ദരിയായ വില്ലത്തിയായെത്തിയത് അര്‍ച്ചന സുശീലനെന്ന പാതിമലയാളി പെണ്‍കുട്ടിയായിരുന്നു. വളരെയേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിനും അതിലൂടെ താരത്തിനും കിട്ടിയത്. പിന്നീടും നിരവധി നെഗറ്റീവ് വേഷങ്ങളിലൂടെ താരം മിനി സ്‌ക്രീനില്‍ തിളങ്ങി. സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യത പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെത്തിയപ്പോള്‍ ഒന്നുകൂടെ കൂടി. ഇപ്പോള്‍ ലോക്ഡൗണില്‍ സ്വന്തം വീട്ടിലാണ് അര്‍ച്ചനയുള്ളത്. വീട്ടില്‍ വര്‍ക്കൗട്ടും കുക്കിങ്ങുമൊക്കെയായി തിരക്കിലാണ് താരം.

ലോക് ഡൗണ്‍ വിരസത മാറ്റാനായി, അര്‍ച്ചന കുക്കിങ്ങില്‍ ശ്രദ്ധിച്ചു തുടങ്ങി എന്നാണ് പുതിയ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ പനീര്‍ ബട്ടര്‍ മസാല അച്ഛനും അമ്മയ്ക്കും ഉണ്ടാക്കി നല്കിയതിന്റെയും അവര്‍ അത് ആസ്വദിക്കുന്നതിന്റെയും വീഡിയോ ആണ് അര്‍ച്ചന പുറത്തുവിട്ടിരുന്നു.നന്ദിയുണ്ട് ദൈവമേ, ഞാന്‍ ഉണ്ടാക്കിയത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായി എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് അര്‍ച്ചന വീഡിയോ പങ്ക് വച്ചത്. വീഡിയോ എടുക്കുന്ന അര്‍ച്ചന അച്ഛനോടും അമ്മയോടും കറി കൊള്ളാമോ എന്നും ചോദിക്കുന്നുണ്ട്. പക്ഷേ അര്‍ച്ചനയുടെ കറിയെക്കാള്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. അച്ഛന്റെയും അമ്മയുടെയും സമീപത്ത് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്. ആ പാവത്തിന് കഴിക്കാനെന്തെങ്കിലും കൊടുത്തൂടേ, ആ മുഖം കണ്ടിട്ട് പാവം തോന്നുന്നു, തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് കീഴിലുണ്ടായിരുന്നത്. കടുത്ത വിമര്‍ശനങ്ങളായിരുന്നു വീഡിയോയ്ക്ക് കീഴിലുണ്ടായിരുന്നത്. പോസ്റ്റ് വൈറലായി മാറുകയും വിമര്‍ശനം കടുക്കുകയും ചെയ്തതിന് പിന്നാലെയായാണ് മറുപടിയുമായി താരമെത്തിയത്. വീഡിയോയിലെ പെണ്‍കുട്ടി ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രവും പോസ്റ്റുമാണ് അര്‍ച്ചന പങ്കുവച്ചത്.

എന്നെ വിമര്‍ശിച്ചവര്‍ക്കുള്ള പോസ്റ്റാണിത്. ഇത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് വിശദീകരണം ഇടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. അവള്‍ ഈ കുടുംബത്തിലെ ഒരംഗമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് മാതാപിതാക്കള്‍ പഠിപ്പിച്ച് തന്നിട്ടുള്ളത്. ആദ്യം ഡാഡിക്കും മമ്മിക്കും ഭക്ഷണം കൊടുത്തതും അതുകൊണ്ടാണ്. മുന്‍പുള്ള എന്റെ പോസ്റ്റുകളില്‍ എനിക്കൊപ്പം റിങ്കിയുമുണ്ട്. എന്നോടൊപ്പം വര്‍ക്കൗട്ട് ചെയ്തതുകൊണ്ടാണ് അവള്‍ ക്ഷീണിച്ചിരിക്കുന്നതെന്നുമായിരുന്നു അര്‍ച്ചന സുശീലന്റെ മറുപടി. മുമ്പും വീഡിയോകളില്‍ അര്‍ച്ചനയ്ക്കൊപ്പം ഈ പെണ്‍കുട്ടി വന്നിട്ടുണ്ട്. 

ജോലിക്കാരിയാണെങ്കിലും വളരെ സ്നേഹത്തോടെയും അടുപ്പത്തോടെയുമാണ് ഈ വീഡിയോയില്‍ പെണ്‍കുട്ടിയുള്ളത്. സെര്‍വെന്റ് എന്നതിലപ്പുറം അര്‍ച്ചനയുടെ സിസ്റ്ററെപ്പോലെയാണ് അവര്‍. ആ വീട്ടില്‍ എല്ലാവരും ഒരുപോലെയാണ്. റിങ്കി ക്ഷീണിതയായിരുന്നു. അതുകൊണ്ടാണ് മുഖം ഡള്‍ ആയി തോന്നുന്നതെന്ന കമന്റുമായി ദിയ സന എത്തിയിരുന്നു. അര്‍ച്ചനയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ദിയ സന. ദിയ നിനക്ക്, റിങ്കിയെ നന്നായി അറിയില്ലേയെന്നും മുന്‍പുള്ള എന്റെ പോസ്റ്റുകള്‍ കാണാത്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും അര്‍ച്ചന മറുപടി നല്‍കിയിരുന്നു. വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിക്കാറുണ്ട്. ഡാഡിക്കും മമ്മിക്കുമാണ് ആദ്യം ഭക്ഷണം വിളമ്പാറുള്ളതെന്നും താരം പറയുന്നു.

Archan susheelan replay for a comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക