പരസ്പരം ഫോൺ പരിശോധിയ്ക്കുന്ന ശീലം ഒന്നും ഞങ്ങൾക്ക് ഇല്ല; രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സ്വാതന്ത്രം നൽകും: അപർണ തോമസ്

Malayalilife
പരസ്പരം ഫോൺ പരിശോധിയ്ക്കുന്ന ശീലം ഒന്നും ഞങ്ങൾക്ക് ഇല്ല; രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സ്വാതന്ത്രം നൽകും: അപർണ തോമസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്. സൂര്യ ടിവിയില്‍ വീഡിയോ ജോക്കിയായിട്ടാണ് താരം ആദ്യം എത്തിയത്. പിന്നീട് സിനിമകളിലും ജീവ അഭിനയിച്ചിരുന്നു. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ജീവ ശ്രദ്ധിക്കപ്പെടുന്നത്. മാവേലിക്കര സ്വദേശിയാണ് ജീവ ജോസഫ്. എയറോട്ടീക്കല്‍ എഞ്ചിനീയറിങ്ങായിരുന്നു പഠിച്ചത്. പിന്നീട് ആങ്കറിങ് മേഖലയിലേക്ക് ഇറങ്ങാനായിരുന്നു  തീരുമാനിച്ചത്.സൂര്യ മ്യൂസിക്കില്‍ കോ ആങ്കറായി വന്ന അപര്‍ണ തോമസിനെയാണ് താരം വിവാഹം ചെയ്തത്. ജീിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ 
ഇവരുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ഞങ്ങളുടെ കല്യാണം വീട്ടുകാരെ വച്ച് ചെറിയ രീതിയിലുള്ള ചടങ്ങുകളായി നടത്തി, സുഹൃത്തുക്കൾക്ക് ഒപ്പം ഒരു ഗ്രാന്റ് റിസപ്ഷൻ വയ്ക്കാനായിരുന്നു ആഗ്രഹം. കല്യാണത്തിന് ജീവ ധരിച്ച വേഷത്തിന് എല്ലാം കൂടെ പതിനഞ്ച് – പതിനാറ് ആയിരം രൂപവരെ ആയി. അപർണയുടെ വസ്ത്രത്തിന്റെ വില 24ആയിരം ആയിരുന്നുവത്രെ

അർധരാത്രിയിൽ ജീവയ്ക്ക് ഒരു പെൺകുട്ടിയുടെ മെസേജ് വന്നാൽ അപർണ എങ്ങിനെയായിരിയ്ക്കും പ്രതികരിയ്ക്കുക, ജീവ എങ്ങിനെയായിരിയ്ക്കും എന്ന ചോദ്യത്തിന് ഇരുവരും നൽകിയ മറുപടി ഇങ്ങനെ, ശരാശരി ഭാര്യ എങ്ങിനെയാണ് എന്ന് എനിക്ക് അറിയില്ല, എന്നാൽ എന്റെ ഭാര്യ എല്ലാത്തിനും എനിക്ക് ഇളവ് തരുന്ന ആളാണ്. പരസ്പരം രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സ്വാതന്ത്രം നൽകും. പരസ്പരം അവരവരുടെ സ്‌പേസ് നൽകുന്ന, ഒരുമിച്ച് വളർന്നുകൊണ്ടിരിയ്ക്കുന്ന കപ്പിൾസ് ആണ് ഞങ്ങൾ- ജീവയും അപർണയും പറഞ്ഞു

പ്രത്യേകിച്ച് വലിയ കുഴപ്പം ഒന്നും ആ രാത്രി ഉണ്ടാവാൻ സാധ്യതയില്ല. ആരാ വിളിച്ചത് എന്താണ് കാര്യം എന്ന് മാത്രമേ ചോദിക്കുകയായിരിക്കുള്ളൂ. പക്ഷെ രണ്ട് മൂന്ന് വർഷം കഴിഞ്ഞാലും ആ സംഭവം സംസാരത്തിൽ വരും, ‘നമുക്ക് ഒന്നും രാത്രി മെസേജ് അയക്കാൻ ആരുമില്ലല്ലോ’ എന്ന രീതിയിൽ. പിന്നെ പരസ്പരം ഫോൺ പരിശോധിയ്ക്കുന്ന ശീലം ഒന്നും ഞങ്ങൾക്ക് ഇല്ല. ഉറങ്ങാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴും പങ്കാളിയുടെ ഫോൺ പരിശോധിയ്ക്കുന്ന ദമ്പതികൾ അല്ല ഞങ്ങൾ.
 

Read more topics: # Aparna thomas ,# jeeva
Aparna thomas and jeeva interview goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES