Latest News

തിരുമ്പി വന്തിട്ടേന്‍ ഡാ; അമ്മയറിയാതെയിലേക്ക് നിഖില്‍ നായര്‍ തിരിച്ചെത്തി

Malayalilife
തിരുമ്പി വന്തിട്ടേന്‍ ഡാ; അമ്മയറിയാതെയിലേക്ക് നിഖില്‍ നായര്‍ തിരിച്ചെത്തി

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവാണ് നിഖില്‍ നായര്‍. അമ്മയറിയാതെയിലെ സൂപ്പര്‍ഹീറോ അമ്പാടിയായി താരം തിരിച്ചെത്തുന്നുവെന്നുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. നാളുകള്‍ക്ക് ശേഷമായി അണിയറപ്രവര്‍ത്തകരും ഇത് സ്ഥിരീകരിച്ചിരിക്കുകയാണ്. പരമ്പരയുടെ പുതിയ പ്രമോയില്‍ അമ്പാടിയുടെ പഴയ മുഖമാണ് കാണുന്നത്. അപ്രതീക്ഷിതമായി നിഖില്‍ പരമ്പരയില്‍ നിന്നും മാറിയപ്പോള്‍ ആരാധകര്‍ സങ്കടത്തിലായിരുന്നു. കാത്തിരിപ്പിനൊടുവിലെത്തിയ സന്തോഷവാര്‍ത്ത ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം അത് സംഭവിച്ചിരിക്കുകയാണ്. തിരുവമ്പി വന്തിട്ടേന്‍ ഡാ, അമ്മയറിയാതെയിലേക്ക് നിഖില്‍ വീണ്ടുമെത്തുന്നു. നിങ്ങളാഗ്രഹിച്ച നായകന്‍, ടീച്ചറിനൊപ്പം നില്‍ക്കാന്‍ പോന്ന മാഷായി അമ്പാടി എത്തിയിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പ്രമോ എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. നിഖിലിന്റെ വരവില്‍ സന്തോഷം പ്രകടിപ്പിച്ചായിരുന്നു ആരാധകരെത്തിയത്. ആരൊക്കെ വന്നാലും അമ്പാടിയായി നിഖില്‍ ചേട്ടന് മാത്രമേ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളൂയെന്നായിരുന്നു ആരാധകരുടെ കമന്റ്. ആ കഥാപാത്രം ചെയ്യാന്‍ നിഖില്‍ തന്നെയാണ് നല്ലത്. അദ്ദേഹം തിരിച്ചുവരുന്നെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാത്തിരിപ്പിലായിരുന്നു. ഇടിവെട്ട് പ്രമോ കൂടി കണ്ടതോടെ ശരിക്കും സന്തോഷമായെന്നും ആരാധകര്‍ പറയുന്നു.

അലീനയ്ക്കൊപ്പം അമ്പാടിയെക്കൂടി കാണുമ്പോള്‍ ശരിക്കും ആവേശമാണ്. നിഖില്‍ നായര്‍ തിരിച്ചുവരുന്നുവെന്ന് കേട്ട് ഓടി വന്നതാണ്. ഞങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ച ചാനലിന് നന്ദിയെന്നും ആരാധകര്‍ പറയുന്നുണ്ട്. ആക്ഷനും റൊമാന്‍സും ഒരുപോലെ വഴങ്ങുന്നയാളാണ് നിഖില്‍. ഇപ്പോഴാണ് സംവിധായകന്‍ മാസ്സായതെന്നായിരുന്നു ഒരാളുടെ കമന്റ്. രണ്ടാമതായി വന്ന അഭിനേതാവ് മോശമായിരുന്നില്ല, മലയാളം മണിച്ചിത്രത്താഴും തമിഴ് മണിച്ചിത്രത്താഴും കാണുമ്പോഴുള്ള അവസ്ഥയില്ലേ, അങ്ങനെയായിരുന്നുവെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

ഇതാണ് ഞങ്ങളുടെ റിയല്‍ ഹീറോ. ആരൊക്കെ വന്നാലും പോയാലും ഞങ്ങളുടെ നിഖില്‍ ചേട്ടന് പകരം ആവില്ല, കാരണം അദേഹം അമ്പാടി അര്‍ജ്ജുനന്‍ എന്ന കൊമ്പന്‍ ആയി അഭിനയിക്കുക അല്ല മറിച്ച് ജീവിച്ച് കാണിക്കുകയാണ്. ടീച്ചറുടെ സ്വന്തം മാഷായി നിഖില്‍ ചേട്ടന്‍ തിരിച്ച് വരുന്നേ. ഈ പയ്യന്‍. തമിഴില്‍ ഒരു സിനിമ കിട്ടിയാല്‍ മതി.പിന്നെ അവിടന്ന് അങ്ങോട്ട് സ്റ്റാറാണ്. പണി അറിയാവുന്ന ചെക്കന്‍. ദയവു ചെയ്ത് സീരിയലില്‍ ഒരുങ്ങാതെ നല്ല വേഷങ്ങള്‍ക്കായി പരിശ്രമിക്കണേ! നല്ല ഒരു പാട് പേര്‍ സീരിയലില്‍ ഒരുങ്ങി പോയിട്ടുണ്ട്.ഇപ്പോഴത്തെ അമ്പാടിയുടെ അഭിനയം നല്ലതായിരുന്നു. പക്ഷേ ആ ക്യാരക്ടര്‍ ചെയ്യാന്‍ പറ്റിയ ആകാരവടിവില്ല. അലീനയുടെ അടുത്ത് നില്‍ക്കുമ്പോള്‍ മാച്ച് ആകുന്നില്ല. ആ വീരസാഹസികത ഇല്ല. അത്രേ ഉള്ളൂ , ആള്‍ നല്ല കലാകാരന്‍ ആയിരുന്നു. നല്ല വേഷങ്ങള്‍ കിട്ടട്ടെയെന്നായിരുന്നു വേറൊരാളുടെ കമന്റ്.

Ammayariyathae serial fame nikhil nair come back

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക