റേഡിയേഷനും കീമോതെറാപ്പിക്കും പിന്നാലെ കൊഴിഞ്ഞു പോയ മുടി; തലയിൽ മുടി വളരുക എന്നത് സാധ്യമാകില്ല എന്ന് ഡോക്ടർമാർ; തലമുടി തഴച്ചു വളരാൻ ഉപയോഗിച്ചത് ഈ മാന്ത്രിക എണ്ണ; വീഡിയോ വൈറൽ

Malayalilife
 റേഡിയേഷനും കീമോതെറാപ്പിക്കും പിന്നാലെ  കൊഴിഞ്ഞു പോയ മുടി; തലയിൽ മുടി വളരുക എന്നത് സാധ്യമാകില്ല എന്ന് ഡോക്ടർമാർ; തലമുടി തഴച്ചു വളരാൻ ഉപയോഗിച്ചത് ഈ മാന്ത്രിക എണ്ണ; വീഡിയോ വൈറൽ

ലയാള സിനിമാസീരിയല്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ശരണ്യ ശശി. ശാലീന സുന്ദരിയാണ് ശരണ്യ. ചോട്ടോ മുംബൈയില്‍ മോഹന്‍ലാലിന്റെ അനുജത്തിയായിട്ടും വേഷമിട്ടിട്ടുള്ള താരം ഒട്ടെറെ സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഭിയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്. എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതം തിരികെ പിടിക്കുകയും ചെയ്തിരുന്നു.

2012 മുതൽ ഏഴു തവണ ബ്രെയിൻ ട്യൂമർ തുടർച്ചയായി ബാധിച്ചതിനെ തുടർന്ന് ഏഴു തവണ തിരുവനന്തപുരം ശ്രീ ചിത്രയിൽ സർജറിക്ക് വിധേയയായി. തുടർന്ന് തുടർന്ന് കോതമംഗലം പീസ്വാലി ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു. ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി. പുതുവർഷത്തിൽ പുതിയ യൂട്യൂബ് ചാനൽആരംഭിക്കുകയും ചെയ്തിരുന്നു താരം. 

തുടർച്ചയായുള്ള കീമോയും , റാഡിഷനും എല്ലാം കാരണം തലമുടി നഷ്‌ടമായിരുന്നു ശരണ്യക്ക്. ഒരു ഘട്ടത്തിൽ ഡോക്ടർമാർ തന്നെ ശരണ്യയുടെ തലയിൽ മുടി വളരുക എന്നത് സാധ്യമാകില്ല എന്നായിരുന്നു. എന്നാൽ ഏവരെയും അലഭ്യതപെടുത്തുന്ന ഒരു എണ്ണ കൂട്ടുമായി നടി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. കൊഴിഞ്ഞ പോയ മുടി തഴച്ചു വളരും എന്നും അതിന് ഉദാഹരണം താൻ ആണ് എന്നും ശരണ്യ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്ന് പറയുകയാണ്. 

2013 ലും 2019 ലും റേഡിയേഷനും കീമോതെറാപ്പിയും കഴിഞ്ഞ ശേഷം പൂർണമായും കൊഴിഞ്ഞു പോയ മുടി വീണ്ടും വളർന്നു വന്നത് എന്റെ അമ്മൂമ്മ പറഞ്ഞു തന്ന ഈ എണ്ണ ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷമാണ് .മുടി വളരാനും കൊഴിയാതിരിക്കാനും ഉത്തമമാണ് ഈ എണ്ണ ..നിങ്ങളും പരീക്ഷിച്ചു നോക്കൂ എന്നുമാണ് ശരണ്യ പറയുന്നത്.പേരാലിന്റെ  വേര് , ചിറ്റമൃത് ഇലയും വള്ളിയും അരച്ച ശേഷം  ഇടിച്ചു പിഴിഞ്ഞ നീര്, ഒരിലത്താമര വേര് ഉണക്കിയ പൊടി, വെളിച്ചെണ്ണ എന്നിവ ചേർത്താണ് എണ്ണ തയ്യാറാക്കുന്നത്.


 

Read more topics: # Actress saranya sasi ,# hair oil
Actress saranya sasi hair oil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES