Latest News

എന്റെ മകൻ വളരുകയാണ്; അവന്റെ നല്ല സമയം ഓൺലൈൻ ന്യൂസുകൾ മൂലം തകർക്കപ്പെടരുത്: നടി രേഖ രതീഷ്

Malayalilife
എന്റെ മകൻ വളരുകയാണ്; അവന്റെ നല്ല സമയം ഓൺലൈൻ ന്യൂസുകൾ മൂലം തകർക്കപ്പെടരുത്: നടി രേഖ രതീഷ്

ലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പരസ്പരം എന്ന സീരിയലിലെ പദ്മാവതിയമ്മയായി എത്തിയ രേഖ രതീഷ്. മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി താരം മാറിയത് ഈ സീരിയലിലൂടെയാണ്. താരം രണ്ട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിനിസ്‌ക്രീനിന് പുറമേ ഉളള താരത്തിന്റെ ലോകം എന്ന് പറയുന്നത് ഗോസിപ്പുകളും, കിംവദന്തികളും നിറഞ്ഞുനില്‍ക്കുന്നതാണ്. അഭിനയത്തില്‍ താരത്തന് ശേഭിക്കാന്‍ സാധിച്ചിരുന്നെങ്കിലും ജീവിതത്തില്‍ താരത്തിന് അത്ര ശോഭനമായി മാറാനായില്ല. അഞ്ച് തവണ വിവാഹിതയായ താരം സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോൾ മകന്റെ ജീവിതത്തെ വളച്ചൊടിച്ച് വരുന്ന വാർത്തകൾ മകനെ ബാധിക്കാതിരിക്കാൻ ഇനി മുതൽ അഭിമുഖങ്ങൾ നൽകില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് രേഖ രതീഷ്.

'എന്റെ സ്വകാര്യ ജീവിതം ആർക്കും അറിയാത്ത കാര്യമൊന്നുമില്ല. ഞാൻ തന്നെ എന്റെ ജീവിതത്തെ കുറിച്ച് എല്ലാവരോടും പറഞ്ഞിട്ടുള്ളതാണ്. എന്നാൽ അത് പിന്നെയും കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി പുതിയ തലകെട്ടുകൾ‌ നൽകി റീവൈൻഡ് ചെയ്ത് പ്രചരിപ്പിക്കുന്ന പ്രവണത കാണാറുണ്ട്. എന്റെ വാർത്ത വെച്ച് ചിലർ ജീവിതം മാർ​ഗം കണ്ടെത്തുന്നുണ്ട്. അത് എന്നെ ബാധിക്കില്ല. ഞാനിതൊന്നും ചിന്തിച്ച് നടക്കാറുമില്ല. പക്ഷെ എന്റെ വിഷയമാകുന്നത് എന്റെ മകന്റെ ജീവിതവും അവന് ബുദ്ധിമുട്ടാകുന്നുണ്ടോ എന്നതുമാണ്. 

ഇങ്ങനെ തലക്കെട്ടുകൾ കൊടുത്ത് പ്രചരിപ്പിക്കുന്നവർ എനിക്കൊരു മകൻ ഉണ്ട് എന്ന് ചിന്തിക്കണം. അവൻ സ്കൂളിൽ പോകുന്ന കുട്ടിയാണ്. അവന്റെ ചുറ്റുപാടും ഒരുപാട് ആളുകൾ ഉണ്ട്. അവനെ ഒരിക്കലും ഇത്തരം വാർത്തകൾ ബാധിക്കരുത്. എന്നെ നിങ്ങൾ പറയുന്നത് എന്റെ വിഷയമല്ല. പക്ഷെ എന്റെ മകന്റെ ജീവിതം തകരരുത്. അതുകൊണ്ടാണ് അഭിമുഖങ്ങൾ അവൻ ഒരു നിലയിലെത്തും വരെ നൽകരുത് എന്ന് ഞാൻ‌ തീരുമാനിക്കാൻ കാരണം' രേഖ രതീഷ് പറയുന്നു.

Actress rekha ratheesh words about son and media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക