Latest News

ഫോൺ വിളിക്കാത്തതിന് മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഭാര്യയല്ല ഞാൻ; ഞങ്ങളുടെ കുഞ്ഞ് ലോകത്ത് എത്തുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്: റബേക്ക സന്തോഷ്

Malayalilife
ഫോൺ വിളിക്കാത്തതിന് മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഭാര്യയല്ല ഞാൻ; ഞങ്ങളുടെ കുഞ്ഞ് ലോകത്ത് എത്തുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്: റബേക്ക സന്തോഷ്

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്.  കഴിഞ്ഞ നവംബറിലാണ് താരം വിവാഹിതയായത്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് നടിയുടെ ഭർത്താവ്. ഇരുവരുടെയും  വിവാഹം നടന്നത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു.  സലിംകുമാർ അടക്കമുള്ള താരങ്ങൾ എറണാകുളത്ത് സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്തു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതർ ആയത്. എന്നാൽ ഇപ്പോൾ താരത്തിന്റെ  പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. 

കല്യാണ ശേഷം എന്താണ് മാറ്റം എന്ന് എല്ലാവരും ചോദിക്കുമ്പോഴാണ്, ഹൊ കല്യാണം കഴിഞ്ഞു അല്ലേ എന്ന് ഞങ്ങൾക്ക് തന്നെ ബോധം ഉണ്ടാവുന്നത്. തന്നെ സംബന്ധിച്ച് വിവാഹ ശേഷം യാതൊരു മാറ്റവും ഇല്ല. ഞാൻ എന്റെ ഷൂട്ടിങുകളുമായി തരക്കിലാണ്. ശ്രീ തന്റെ പുതിയ സിനിമ സ്വപ്‌നങ്ങളുടെ തിരക്കിലും. ഒരുമിച്ച് സമയം ചെലവഴിക്കാൻ കിട്ടുമ്പോഴേല്ലാം അത് ഏറ്റവും മികച്ചത് ആക്കിതീർക്കാൻ ഞങ്ങൾ ഇപ്പോഴും ശ്രദ്ധിയ്ക്കുന്നുണ്ട്. ഞങ്ങളുടെ കുഞ്ഞ് ലോകത്ത് എത്തുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്. ഒരേ ഇന്റസ്ട്രിയിൽ തന്നെ ഉള്ള ആൾക്കാർ ആയത് കൊണ്ട് ഞങ്ങൾക്ക് പരസ്പരം എപ്പോഴും മനസ്സിലാക്കാൻ സാധിയ്ക്കുന്നു എന്നത് വലിയ കാര്യമാണ്.

ഷൂട്ടിങ് ഷെഡ്യൂളുകളെ കുറിച്ച് ശ്രീയ്ക്ക് നന്നായി അറിയാം. അതിനൊരിക്കലും പരാതി പറയാറില്ല. അത് പോലെ തന്നെ തിരിച്ചും, ശ്രീയുടെ തിരക്കുകളെ കുറിച്ച് എനിക്കറിയാം. ഫോൺ വിളിക്കാത്തതിന് മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഭാര്യയല്ല ഞാൻ. ഞങ്ങൾ രണ്ട് പേരും പരസ്പരം ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു ഞങ്ങൾ ഒരുമിച്ചുള്ള ജീവിതത്തിന് മതം ഒരു പ്രശ്‌നമേ അല്ല വ്യത്യസ്തതകൾക്ക് ഇടയിലും ഞങ്ങൾ പ്രണയത്തെ ഒരുപോലെ പിന്തുണച്ചു. പ്രണയിച്ച ആൾക്കൊപ്പം തന്നെ ഇനിയുള്ള കാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹം.

Actress rabeca santhosh interview goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക