Latest News

രോഗത്തെക്കുറിച്ച് ലോകത്തോട് പറയണമെന്ന് തോന്നിയത് മിസ് കേരള വേദിയില്‍ നില്‍ക്കുമ്പോള്‍; തുറന്ന് പറഞ്ഞ് ഇന്ദു തമ്പി

Malayalilife
രോഗത്തെക്കുറിച്ച് ലോകത്തോട് പറയണമെന്ന് തോന്നിയത് മിസ് കേരള വേദിയില്‍ നില്‍ക്കുമ്പോള്‍; തുറന്ന് പറഞ്ഞ്  ഇന്ദു തമ്പി

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി ഇന്ദു തമ്പി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ  താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. 2010 ല്‍ കേരളത്തിന്റെ അഴക് രാജകുമാരിയായി ഇന്ദു മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ നേട്ടങ്ങളത്രയും ഇന്ദു നേടിയത് ജീവിതകാലം മുഴുവന്‍ കൂടെയുള്ളൊരു രോഗത്തെ മറി കടന്നാണ്. തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോഴിതാ ഇന്ദു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ  മനസ് തുറക്കുകായാണ്. 

തന്റെ രോഗത്തെക്കുറിച്ച് ലോകത്തോട് വിളിച്ച് പറയണെന്ന് തോന്നുന്നത് മിസ് കേരള പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോഴാണെന്നാണ് ഇന്ദു തമ്പി പറയുന്നു. സാധാരണക്കാര്‍ക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതിയിട്ടായിരുന്നു അങ്ങനെ കരുതിയിരുന്നത് എന്നാണ് ഇന്ദു പറയുന്നത്. തനിക്ക് കൃത്യമായി ഡോക്ടറെ കാണുന്ന ശീലമില്ലായിരുന്നുവെന്നും ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് താന്‍ ഡോക്ടറെ കാണാന്‍ പോകുന്നതെന്നും ഇന്ദു പറയുന്നു. ഡോക്ടറില്‍ നിന്നുമാണ് ടൈപ്പ് വണ്‍ രോഗത്തെക്കുറിച്ച് കൂടുതലറിയുന്നത്. പിന്നീടാണ് ഇന്‍സുലിന്‍ പമ്പിനെക്കുറിച്ചറിയുന്നത്. ഇപ്പോള്‍ താന്‍ മൂന്ന് മാസം കൂടുമ്പോള്‍ ഡോക്ടറെ കാണുമെന്നാണ് ഇന്ദു പറയുന്നത്.

ടൈപ്പ് വണ്‍ പ്രമേഹം ഉണ്ടെങ്കില്‍ ജീവിതശൈലി സ്വയം രൂപപ്പെടുത്തണമെന്നാണ് ഇന്ദ പറയുന്നത്. ഓരോരുത്തരും അവരവര്‍ക്ക് അനുയോജ്യമായ വിധം ആഹാരവും ഇന്‍സുലിനും ക്രമീകരിക്കണമെന്നും താരം പറയുന്നു. ഇതിന്റെ ഭാഗമായി താന്‍ നിത്യവും 45 മിനുറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമെന്നും താരം പറയുന്നു. വീട്ടില്‍ വച്ച് ഡാന്‍സ് ചെയ്യാറുണ്ടെന്ന് പറയുന്നത് തന്റെ ചുറുചുറുക്കിന്റെ രഹസ്യം എന്നത് എപ്പോഴും ആക്ടീവായി ഇരിക്കുന്നതാണെന്നും പറയുന്നു. തന്റെ രോഗാവസ്ഥയുള്ളവര്‍ വളരെയധികം കരുതല്‍ കാണിക്കണമെന്നും താരം പറയുന്നു.

ഓരോ നിമിഷവും കരുതലോടെയിരിക്കേണ്ട രോഗമാണിതെന്നാണ് താരം പറയുന്നത്. ചിലപ്പോള്‍ നടക്കുന്നതിനിടയില്‍ ഷുഗര്‍ താഴ്ന്നു പോകും. ഉറക്കം ചെറുതായൊന്ന് തടസ്സപ്പെട്ടാല്‍ ശരീരത്തിലും ബ്ലഡ്ഷുഗറിലുമൊക്കെ വ്യത്യാസ്ം വരുമെന്നും ഇന്ദു പറയുന്നു. ടൈപ്പ് വണ്‍ രോഗികളെ മനസിലാക്കണം. സഹകരം നല്‍കണം. അതിന് നല്ലൊരു സപ്പോര്‍ട്ട് സിസ്റ്റം വേണമെന്നാണ് ഇന്ദു പറയുന്നത്. രോഗികളെ മനസിലാക്കാന്‍ മറ്റുള്ളവര്‍ക്കും സാധിക്കണമെന്നാണ് താരം പറയുന്നത്. ചെറിയ കുട്ടികളാണെങ്കില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ റോളുണ്ടെന്നും താരം പറയുന്നു.

തന്റെ സപ്പോര്‍ട്ട് സിസ്റ്റം ഭര്‍ത്താവ് നടന്‍ മേജര്‍ കിഷോര്‍ ആണെന്നാണ് ഇന്ദു പറയുന്നത്. ഭര്‍ത്താവ് ഓപ്പണ്‍ മൈന്‍ഡഡ് ആണ്. പലപ്പോഴും താന്‍ തളര്‍ന്നു പോകുമ്പോള്‍ ധൈര്യം പകരുന്നത് ഭര്‍ത്താവാണെന്നും ഇന്ദു പറയുന്നത്. തന്നെപ്പോലെയുള്ള ടൈപ്പ് വണ്‍ രോഗികളോട് താന്‍ പറയാറുള്ളത് നമ്മള്‍ സൂപ്പര്‍ ഹീറോകള്‍ ആണെന്നാണ് ഇന്ദു പറയുന്നത്. കാണുമ്പോള്‍ ഇങ്ങനൊരു രോഗം ഉണ്ടെന്ന് ആര്‍ക്കും മനസിലാകില്ല. കാരണം നമ്മള്‍ നിശബ്ദമായി കൂടെ കൊണ്ട് നടക്കുകയായിരിക്കുമെന്നും താരം പറയുന്നു. കണ്ടാല്‍ ടൈപ്പ് വണ്‍ ആണെന്ന് തോന്നുകയില്ലല്ലോ എന്ന് പലരും പറയാറുണ്ടെന്നും താരം പറയുന്നു. അതേസമയം ഈ രോഗത്തിനൊപ്പം ജീവിക്കുന്ന പ്രശസ്തരായ ഒരുപാട് പേരുണ്ടെന്നും താരം പറയുന്നു.

അതേസമയം താന്‍ മാനസികമായി തളരുമ്പോള്‍ അച്ഛനും അമ്മയും പറഞ്ഞു തന്നൊരു കാര്യം ഓര്‍ക്കുമെന്നാണ് താരം പറയുന്നത്. നമുക്ക് മുകളിലുള്ളവരെയല്ല, നമുക്ക് താഴെ കഷ്ടപ്പെട്ട് ജീവിക്കുന്നവരെയാണ് നോക്കേണ്ടതെന്നാണ് ആ വാക്കുകള്‍ എന്നും താരം പറയുന്നു. തനിക്ക് ഇപ്പോള്‍ 30 വയസായെന്നും കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഈ രോഗത്തോടൊപ്പം ജീവിക്കുകാണെന്നും അതിനാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ തനിക്ക് ചെയ്യാനാകുമെന്നും താരം പറയുന്നു. നമുക്കും ജീവിക്കാന്‍ പറ്റുമെന്നും ജീവിച്ചു കാണിച്ചു കൊടുക്കുക തന്നെ വേണമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Actress indu thambi words about her health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക